വോഡാഫോണിന്റെ 511 രൂപ, 569 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ അറിയാം


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 'റിലയന്‍സ് ജിയോ' വമ്പന്‍ സൗജന്യ ഓഫറുമായി രംഗത്ത് എത്തിയതോടെ ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമാണ്. വോഡാഫോണ്‍ ഉള്‍പ്പെടെ പല കമ്പനികളും ആകര്‍ഷണീയമായ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement


എയര്‍ടെല്‍ ഈയിടെ അവതരിപ്പിച്ച ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനാണ് 597 രൂപയുടേത്. ഈ പ്ലാന്‍ വാലിഡിറ്റി 168 ദിവസമാണ്. എയര്‍ടെല്ലിന്റേയും ജിയോയുടേയും ദീര്‍ഘകാല പദ്ധതിയുമായി ഏറ്റുമുട്ടാന്‍ വോഡാഫോണ്‍ രണ്ട് പ്ലാനുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒന്ന് 511 രൂപയുടേതും മറ്റൊന്ന് 569 രൂപയുടേതും. ഈ രണ്ടു പ്ലാനുകളിലും ലോക്കല്‍ എസ്റ്റിഡി ഉള്‍പ്പെടെ അണ്‍ലിമിറ്റ് വോയിസ് കോളുകള്‍, 100 എസ്എംഎസ് പ്രതിദിനം ലഭിക്കുന്നു.

വോഡാഫോണിന്റെ 511 രൂപ പ്ലനില്‍ 2ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. പ്ലാന്‍ വാലിഡിറ്റി 84 ദിവസമാണ്. ഈ പ്ലാനില്‍ മൊത്തത്തില്‍ 168 ജിബി ഡേറ്റ ലഭിക്കുന്നു. ഇതില്‍ ഒരു ജിബിക്ക് 3 രൂപയാണ് ഈടാക്കുന്നത്.

Advertisement

എന്നാല്‍ 569 രൂപ പ്ലാനില്‍ 3ജിബി 3ജി/ 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റിയും 84 ദിവസമാണ്. ഇതില്‍ ഒരു ജിബിക്ക് ഈടാക്കുന്നത് 2.26 രൂപയാണ്. കൂടാതെ 1.4ജിബി ഡേറ്റ നല്‍കുന്ന വോഡാഫോണിന്റെ ദീര്‍ഘകാല പദ്ധതിയും ഉണ്ട്. അതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു.

വോഡാഫോണിന്റെ പുതിയ ഓഫറുകള്‍

വോഡാഫോണിന്റെ 511 രൂപ പ്ലാനും ജിയോയുടെ 448 രൂപ പ്ലാനും താരതമ്യം ചെയ്യുമ്പോള്‍, ജിയോ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 84 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു. ഈ പ്ലാനില്‍ 1ജിബിക്ക് 2.66 രൂപയാണ് ഈടാക്കുന്നത്. താരതമ്യം ചെയ്യുമ്പോള്‍ ജിയോ മികച്ചതാണെന്നു തോന്നുന്നു.

Advertisement

വോഡാഫോണ്‍ 569 രൂപ പ്ലാനുമായി താരതമ്യം ചെയ്യാന്‍, ജിയോയില്‍ നിന്നും അനുയോജ്യമായ ദീര്‍ഘകാല പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. ഏകദേശം താരതമ്യം ചെയ്യാന്‍ സാധിക്കുന്ന പ്ലാന്‍ ജിയോയുടെ 299 രൂപയുടേതാണ്. 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. ഏറ്റവും അടുത്തിടെ ടോലികോം ഓപ്പറേറ്റര്‍ അവതരിപ്പിച്ച മറ്റൊരു പ്ലാനാണ് 399 രൂപയുടേത്. അതില്‍ 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു, കൂടാതെ ചില വ്യവസ്ഥകളും നിബന്ധനകളും വിധേയമായി 100 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

വോഡാഫോണ്‍ സൂപ്പര്‍പ്ലാന്‍സ്

ഈ മാസം ആദ്യം തന്നെ വോഡാഫോണ്‍ സൂപ്പര്‍പ്ലാന്‍സ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. ഇതിലൂടെ വോഡാഫോണ്‍ പ്ലേ ലൈഫ് സ്ട്രീമിംഗ് ആപ്ലിക്കേഷനിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് പ്രീപെയ്ഡ് പാക്കുകള്‍ 179 രൂപ മുതല്‍ 799 രൂപയ്ക്കുളളില്‍ റീച്ചാര്‍ജ്ജ് ചെയ്യാം.

Advertisement

ഡെല്ലിൽ നിന്നുമിതാ ഏറെ ഭംഗിയും കരുത്തുമുള്ള ചില കമ്പ്യൂട്ടറുകൾ

Best Mobiles in India

English Summary

Vodafone's 511 rupees and Rs. 569 prepaid plans are shocking