പരിഷ്‌കരിച്ച വോഡാഫോണിന്റെ 399 രൂപ, 499 രൂപ റെഡ് പ്ലാനുകള്‍ അറിയാം


ജിയോ ഓഫറുകളെ കടത്തിവെട്ടാന്‍ തയ്യാറായി വോഡാഫോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വോഡാഫോണിന്റെ രണ്ട് റെഡ് പായ്ക്കുകളാണ് പുതുക്കിയിരിക്കുന്നത്. ഇതിനു മുന്‍പ് ബിഎസ്എന്‍എല്ലും എയര്‍ടെല്ലും അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കി തങ്ങളുടെ പ്ലാനുകള്‍ പുതുക്കിക്കഴിഞ്ഞു.

അധിക ഡേറ്റ വാഗ്ദാനം നല്‍കി വോഡാഫോണിന്റെ രണ്ടു റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 399 രൂപ, 499 രൂപ എന്നിവയാണ് പുതുക്കിയിരിക്കുന്നത്. വോഡാഫോണ്‍ 399 രൂപ പ്ലാന്‍ ഒരു എന്‍ട്രി-ലെവല്‍ റെഡ് പ്ലാനാണ്. ആദ്യം ഈ പ്ലാനില്‍ 20ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40ജിബി ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. 'ഡേറ്റ റോള്‍ ഓവര്‍' എന്ന സവിശേഷതയും ഈ പ്ലാനിലുണ്ട്.

അതായത് കമ്പനി പ്രഖ്യാപിച്ച ഒരു മാസത്തെ ഡേറ്റ നിങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞില്ലെങ്കില്‍ ബാക്കി വരുന്ന ഡേറ്റ അടുത്തമാസത്തെ ഡേറ്റയോടു കൂടിച്ചേരുന്നതാണ്. അങ്ങനെ 200ജിബി ഡേറ്റ വരെ നേടാം. ഈ പ്ലാനില്‍ ഒരു വര്‍ഷത്തെ വോഡാഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷനും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.അതു പോലെ വോഡാഫോണിന്റെ പുതുക്കിയ 499 രൂപ പ്ലാനില്‍ 75ജിബി ഡേറ്റയാണ് നിലവില്‍ നല്‍കുന്നത്. നേരത്തെ ഈ പ്ലാനില്‍ 40ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഈ പ്ലാനിലും മുകളില്‍ പറഞ്ഞതു പോലെ 200ജിബി ഡേറ്റ വരെ ഡേറ്റ റോള്‍ഓവര്‍ ഉണ്ട്.

എന്നാല്‍ എയര്‍ടെല്ലിന്റെ പ്രതിമാസ പ്ലാനില്‍ 75ജിബി ഡേറ്റ ലഭിക്കണമെങ്കില്‍ 1199 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യേണ്ടി വരും.എന്നാല്‍ ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 199 രൂപയാണ്. ഇതില്‍ 25ജിബി ഡേറ്റ പ്രതിമാസം ലഭിക്കുന്നു. അതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവയും ഉണ്ട്.

ആപ്പിളിന് കിട്ടിയത് 45 കോടി പിഴ; കാരണം സർവീസ് ചെയ്യാൻ വിസമ്മതിച്ചത്!

Most Read Articles
Best Mobiles in India
Read More About: vodafone news offers

Have a great day!
Read more...

English Summary

Vodafone updates Rs 399 and Rs 499 RED plans, Beats Airtel And Jio