ജിയോക്ക് വെല്ലുവിളിയുമായി വോയിസ് പ്ലാനില്‍ ലക്ഷ്യമിട്ട് എയര്‍ടെല്‍..!


4ജി ഇന്റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തനായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ ഒരു പുതിയ ഓഫര്‍ അവതരിപ്പിച്ച് വെല്ലുവിളിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയോ അല്ലെങ്കില്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് എയര്‍ടെല്‍.

Advertisement

റിലയന്‍സ് ജിയോ ഏതാനും ആഴ്ചകള്‍ക്കുളളില്‍ ജിയോജിഗാ ഫൈബര്‍ ആരംഭിക്കും. ഇതേ തുടര്‍ന്ന് മറ്റു ഓപ്പറേറ്റര്‍മാര്‍ അധിക ഡേറ്റയും അതു പോലെ എഫ്‌യുപിയും നല്‍കാന്‍ തയ്യാറെടുക്കുകയാണ്. ജിയോ മത്സരത്തിന്റെ ഭാഗമായി എയര്‍ടെല്‍ തങ്ങളുടെ FTTH പ്ലാനുകള്‍ പരിഷ്‌കരിക്കുകയും എന്നാല്‍ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായി അധിക ഡേറ്റ നല്‍കുകയും ചെയ്യുന്നു.

Advertisement

നിലവില്‍ ബിഎസ്എന്‍എല്‍ന്റെ FTTH പ്ലാനുകളുടെ വില 3,999 രൂപ, 5,999 രൂപ, 9,999 രൂപ, 16,999 രപ എന്നിവയാണ്. നേരത്തെയുളള FUPയുമായി താരതമ്യം ചെയ്യുമ്പോള്‍ അധിക ഡേറ്റയാണ് ഇവയ്‌ക്കൊക്കെ നല്‍കുന്നത്.

ബിഎസ്എന്‍എല്‍ FTTH പ്ലാനുകള്‍ 3TB വരെ ഡേറ്റ ഓഫര്‍ ചെയ്യുന്നു

രാജ്യത്തെ 1,100 നഗരങ്ങളില്‍ റിലയന്‍സ് ജിയോ തങ്ങളുടെ ജിഗാഫൈബര്‍ സേവനത്തിന്‌ തുടക്കം കുറിക്കും. ഓഗസ്റ്റ് 15ന് ആണ് ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ന്റെ FTTH പ്ലാനുകള്‍ വര്‍ദ്ധിപ്പിക്കും, ചെനൈ സര്‍ക്കിളുകളില്‍ ആണ് തുടക്കം.

ഈ പദ്ധതിയില്‍ മറ്റു സര്‍ക്കിളുകളില്‍ കൂടുതല്‍ ഡേറ്റ നല്‍കും. ഇതില്‍ ബിഎസ്എന്‍എല്‍ന്റെ ഫ്രൈബ്രോ കോംബോ ULD 3999 പ്ലാനില്‍ 500ജിബി FUP ഡേറ്റ 50Mbps സ്പീഡില്‍ 3,999 രൂപയ്ക്കു നല്‍കുന്നു. നേരത്തെ ഇതേ പദ്ധതിയില്‍ 20Mbps സ്പീഡില്‍ 300ജിബി ഡേറ്റയായരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍ വേഗത കുറഞ്ഞ സ്പീഡിലും, അതായത് 4Mbps സ്പീഡിലും അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്നു. ബിഎസ്എന്‍എല്‍ FTTH പദ്ധതികളില്‍ ഇപ്പോള്‍ FUP ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, അതും ചെനൈ സര്‍ക്കിളുകളിലാണ് തുടക്കം.

തിരുത്തിയ ബിഎസ്എന്‍എല്‍ FTTH പ്ലാനുകള്‍

ബിഎസ്എന്‍എല്‍ ഫൈബ്രോ കോംബോ ULD 5999ല്‍ നിലവില്‍ 60Mbps വേഗതയില്‍ 1000ജിബി ഡേറ്റ നല്‍കുന്നുണ്ട്. നേരത്തെ 30Mbps വേഗതയില്‍ 400ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. കൂടാതെ ബിഎസ്എന്‍എല്‍ന്റെ മറ്റൊരു ഫൈബ്രോ കോംബോ പാക്കായ ULD 9999 പ്ലാനില്‍ 80Mbps വേഗതയില്‍ 2TB ഡേറ്റ നല്‍കുന്നുണ്ട്. മുമ്പ് ഇതേ പ്ലാന്‍ 50Mbps വേഗതയില്‍ 600ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. പരിധി കഴിഞ്ഞാല്‍ ഡേറ്റ സ്പീഡ് 6Mbps വേഗതയിലായിരിക്കും.

അടുത്ത പുതുക്കിയ ഫൈബ്രോ കോംബോ പ്ലാനാണ് ULD 16999. നിലവില്‍ ഈ പ്ലാനില്‍ 3TB ഡേറ്റ 100Mbps വേഗതയില്‍ നല്‍കുന്നു. നേരത്തെ ഇതേ പ്ലാനില്‍ 800ജിബി ഡേറ്റ 100Mbps വേഗതയിലായിരുന്നു നല്‍കിയിരുന്നത്.

ബിഎസ്എന്‍എല്‍ന്റെ മറ്റു FTTH പ്ലാനുകള്‍

നിലവില്‍ ബിഎസ്എന്‍എല്‍ന്റെ FTTH പ്ലാനുകള്‍ 999 രൂപ, 1699 രൂപ, 2999 രൂപ, 4999 രൂപ എന്നിവ 1.5TB ഡേറ്റ വരെ 100Mbps വേഗതയില്‍ നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം ബ്രോഡ്ബാന്‍ഡ് താരിഫ് പ്ലാനുകളുമായി അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് പോലുളള അധിക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എയര്‍ടെല്‍ 299 രൂപ പ്ലാന്‍

വോയിസ്-ഓറിന്റഡ് വിഭാഗത്തില്‍ മത്സരിക്കാന്‍ എയര്‍ടെല്ലും ഒട്ടും പിന്നോട്ടല്ല. എയര്‍ടെല്ലിന്റെ പുതിയ 299 രൂപ പ്ലാനില്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയിസ് ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു. വോയിസ് പ്ലാന്‍ ആയതിനാല്‍ ഡേറ്റ സൗകര്യം ഇതിലില്ല. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ FUP ഇല്ല. എയര്‍ടെല്ലിന് നേരത്തെ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 249 രൂപ, 349 രൂപ എന്നീ പ്ലാനുകള്‍ ഉണ്ട്.

ജിയോയുമായി വെല്ലു വിളിക്കാന്‍ വോയിസ് പ്ലാനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

റിലയന്‍സ് ജിയോയെ വെല്ലുവിളിക്കാന്‍ അണ്‍ലിമിഡേറ്റ വോയിസ് കോള്‍ പദ്ധതിയുമായി പല കമ്പനികളും എത്തുന്നു. ബിഎസ്എന്‍എല്‍ന്റെ 99 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ റിലയന്‍സ് ജിയോ അധിക ശ്രദ്ധ നല്‍കാത്ത പദ്ധതികളിലാണ് മറ്റു കമ്പനികള്‍ വിവിധ പദ്ധതികള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്.

സംശയകരമായ ലിങ്കുകൾ ഇനി വാട്സാപ്പിൽ തുറക്കാതെ തിരിച്ചറിയാം! പുതിയ സംവിധാനം എത്തുന്നു!

Best Mobiles in India

English Summary

Voice Only Plans Making A Comeback