ഷവോമി ടിവിയുമായി മത്സരിക്കാന്‍ വിയു 4കെ UHD ആന്‍ഡ്രോയിഡ് ടിവി എത്തി


ഏറ്റവും അടുത്ത ദിവസമാണ് വിയു തങ്ങളുടെ പുതിയ ആന്‍ഡ്രോയിഡ് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഷവോമിയുടെ പുതിയ മീ ടിവി 4-മായി മത്സരിക്കാന്‍ എത്തിയിരിക്കുകയാണ് ഇവര്‍. മി ടിവി 4 എത്തിയിത് 55 ഇഞ്ചിലെ ഒറ്റ വേരിയന്റില്‍ മാത്രമാണ്.

എന്നാല്‍ വിയു 4കെ UHD ആന്‍ഡ്രോയിഡ് ടിവി 43, 49, 55 ഇഞ്ച് എന്നീ മൂന്നു വേരിയന്റുകളിലാണ്‌ എത്തിയിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ ഈ ടിവി ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമായിത്തുടങ്ങും.

വിയു ആന്‍ഡ്രോയിഡ് ടിവി സീരീസിന്റെ വില ഇന്ത്യയില്‍

ഔദ്യോഗികമായി മൂന്നു വേരിയന്റിലാണ് വിയു ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് 55 ഇഞ്ച് വില 55,999 രൂപ, 44 ഇഞ്ച് വില 46,999 രൂപ മറ്റൊന്ന് 43 ഇഞ്ച് വില 36,999 എന്നീ മൂന്നു വേരിയന്റുകളിലാണ്‌. മാര്‍ച്ച് 16, വെളളിയാഴ്ച മുതല്‍ ഈ മൂന്നു മോഡലുകളും നിങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടേയും വിയു ഫ്‌ളാഗ്ഷിപ്പ് സ്റ്റോറിലൂടേയും വാങ്ങാം.

55 ഇഞ്ച് മീ ടിവി 4ന്റെ വില 39,999 രൂപയാണ്. എച്ച്ഡിആര്‍ പിന്തുണയുളള 4കെ റസൊല്യൂഷനിലെ ഈ ടിവിയുമായാണ് വിയു ടിവി താരതമ്യം ചെയ്യുന്നത്.

വിയു ടിവി സീരീസ് സവിശേഷതകള്‍

വിയു-ന്റെ പുതിയ ആന്‍ഡ്രോയിഡ് ടിവി സീരീസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.0 സ്മാര്‍ട്ട് ഒഎസില്‍ ആണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് എന്നീ ആപ്ലിക്കേഷനുകളും ഉണ്ട്. ഇതു കൂടാതെ മറ്റു പ്രീലോഡഡ് ആപ്‌സുകളാണ് ഹോട്ട്‌സ്റ്റാര്‍, ഫേസ്ബുക്ക് വീഡിയോ, സോണി ലൈവ്, എല്‍ടി ബാലാജി എന്നിവയും ഉണ്ട്‌.

ഈ മൂന്നു ടിവികളിലും ആന്റിവോയിസ് വോയിസ്-കണ്ട്രോള്‍ പ്രാപ്തമാക്കിയ റിമോട്ട് കണ്ട്രോളുകള്‍ ഉളളതിനാല്‍ 88 ഭാഷകള്‍ തിരയാനും ബ്രൗസ് ചെയ്യാനും സാധിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. ഇതു കൂടാതെ ഇതില്‍ അന്തര്‍നിര്‍മ്മിത ക്രോംകാസ്റ്റ് സവിശേഷതകളും ഉണ്ട്.

55 ഇഞ്ചിന്റെ മോഡല്‍ നമ്പര്‍ 55SU138, 49 ഇഞ്ചിന്റെ മോഡല്‍ നമ്പര്‍ 49SU131, 43 ഇഞ്ചിന്റെ മോഡല്‍ നമ്പര്‍ 43SU128 എന്നിവയാണ്.

ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം അറിയാം

വിയു ടിവിയുടെ മറ്റു സവിശേഷതകള്‍

ഈ മൂന്നു ടിവികള്‍ക്കും പാനല്‍ സൈസ് ഒഴികേ മറ്റെല്ലാ സവിശേഷതകളും ഏകദേശം ഒരു പോലെയാണ്. ഇവ മൂന്നിലും ക്വാഡ്‌കോര്‍ പ്രോസസര്‍, 2.5 ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. വൈഫൈ, ബ്ലൂട്ടൂത്ത്, ഇതര്‍നെറ്റ് കണക്ടിവിറ്റി, എച്ച്എംഡിഐ പോര്‍ട്ട്, 2 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു ഹെഡ്‌ഫോണ്‍ ജാക്ക്, ഒരു എഫ് ഇന്‍പുട്ട്, ഡോള്‍ബി ഡിജിറ്റല്‍ ഓഡിയോ എന്നിവയും പിന്തുണയ്ക്കുന്നു.

Most Read Articles
Best Mobiles in India
Read More About: tv news gadgets

Have a great day!
Read more...

English Summary

Vu Televisions launched its first Android TV range in India, called Vu Official Android TV. Three models have been launched.