എന്താണ് ഇസിം കാര്‍ഡ്? ഇത് ഉപകരണങ്ങളില്‍ എങ്ങനെ മാറ്റം വരുത്തുന്നു?


ഇനി സിം കാര്‍ഡുകളും ഫോണുകളില്‍വേണ്ട. ഇത് ഇല്ലാതെ തന്നെ ഇനി ഫോണ്‍ ഉപയോഗിക്കാം. ഭാവിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഇലക്ടോണിക് സിം കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സാംസങ്ങും ആപ്പിളും നെറ്റ്‌വര്‍ക്ക് പ്രൊവൈഡറുകളുമായി ചര്‍ച്ച നടത്തി വരുകയാണ്. സാംസങ്ങ് അതിന്റെ ഗിയര്‍ എസ്2 ക്ലാസിക് 3ജിയില്‍ GSMA പ്രാപ്തമാക്കിയ ഇസിം ഉപയോഗിക്കുന്നു എന്നാല്‍ ആപ്പിള്‍ വാച്ച് സീരീസ് 3യിലേക്ക് ബന്ധിപ്പിക്കാന്‍ ഇസിമ്മിലേക്ക് തിരിയുന്നു.

Advertisement

എന്താണ് ഹൈപ്പര്‍ലൂപ്പ് ?

ഇസിം ഉപയോഗിക്കുന്നത് ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് അതു പോലെ തന്നെ ഉപയോക്താവിനും ഗുണങ്ങളുണ്ട്.

Advertisement

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഇസിം? നിങ്ങളുടെ അടുത്ത ഉപകരണം ഇതിനെ പിന്തുണയ്ക്കും എങ്കില്‍ എന്താണ് ഉപകണത്തിനു മാറ്റം വരുന്നത്. നമുക്ക് നോക്കാം...

എന്താണ് ഇസിം?

ഇസിം എന്ന പദം GSMA വികസിപ്പിച്ചെടുത്ത ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡുമായി ബന്ധപ്പെട്ടതാണ്. ലോകവ്യാപകമായി നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരെ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷന്‍. ഫോണില്‍ എംബഡ് ചെയ്തിരിക്കുന്ന ഇസിം നീക്കാന്‍ ആകില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഇസിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാം.

ഇസിംകാര്‍ഡ് എന്ന സംവിധാനം വരുമ്പോള്‍ ഫോണില്‍ ഇനി പ്രത്യേകം പ്രത്യേകം സിം കാര്‍ഡ് സ്ലോട്ടിന്റെ ആവശ്യം വരുന്നില്ല. ഇതു വഴി ഉപകരണം ചെറുതാക്കാനും സാധിക്കുന്നു. ഇത് ആപ്പിള്‍ 3 വാച്ച് പോലുളള ഉപകരണങ്ങളില്‍ വളരെ ഏറെ ഉപയോഗം ആയിരിക്കും.

 

ഇസിം എങ്ങനെ ആപ്പിള്‍ ഐഫോണിനെ ബന്ധപ്പെടുത്തിയിരിക്കുന്നു?

ആപ്പിള്‍ വാച്ചിന്റെ പ്രഖ്യാപനത്തോടെ ആപ്പിളിന്റെ പുതിയ കണക്ട് ചെയ്ത പതിപ്പ് ഒരു ഇസിം ഉപയോഗിക്കും എന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. ഇത് നിങ്ങളുടെ ഐഫോണിന്റെ അതേ നമ്പര്‍ ആയിരിക്കും. അതിനാല്‍ രണ്ട് ഉപകരണങ്ങളിലുടനീളം അനായസമായ അനുഭവം ഉണ്ടാകും. ആപ്പിള്‍ വാച്ച് 3 എന്നതിലൂടെ നിങ്ങള്‍ക്ക് മെസേജ് അയക്കാനും കോളുകള്‍ ചെയ്യാനും മാപ്പിങ്ങ് അല്ലെങ്കില്‍ സ്ട്രീം മ്യൂസിക് എന്നിവ ആസ്വദിക്കാം.

എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് 3/4ജിബി ഡാറ്റ പ്രതി ദിനം എങ്ങനെ നേടാം?

ഇന്റര്‍നെറ്റ് വേണം

നെറ്റ്‌വര്‍ക്കിലോ കാരിയറിലോ ഇത് പിന്തുണയ്ക്കണം എന്നാതാണ് ഇസിമ്മിന്റെ പ്രധാന കാര്യം. അതായത് ആപ്പിള്‍ വാച്ച് 3 ചില രാജ്യങ്ങളില്‍ ചില കാരിയറുകളിലേക്ക് മാത്രമുളളതാണ്. UK യില്‍ ഈ നെറ്റ്‌വര്‍ക്ക് EE എന്നാണ്.

Best Mobiles in India

English Summary

Apple Watch 3 will offer eSIM. Embedded SIMs will help you switch providers