ആൻഡ്രോയിഡ് ടിവി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


എന്താണ് ആൻഡ്രോയ്ഡ് ടിവി, എന്തല്ലാമാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്നിവയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അധികം വളച്ചുകെട്ടലുകൾ ഇല്ലാതെ തന്നെ വിഷയത്തിലേക്ക് വരാം. ഇതിൽ ആദ്യമായി ആൻഡ്രോയ്ഡ് ടിവിയിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ആന്‍ഡ്രോയ്ഡ് ടിവികള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇവയ്ക്ക് അനുയോജ്യമായ ആപ്പുകള്‍ മാത്രമാണ് ലഭിക്കുന്നത്. ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതിയില്‍ തന്നെയാണ് ടിവിയിലും ചെയ്യേണ്ടത്.

Advertisement

പ്രധാന ആപ്പ്

ഇനി ഈ ആൻഡ്രോയിഡ് ടിവിയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന Kodi അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. ആന്‍ഡ്രോയ്ഡ് ടിവി ബോക്‌സില്‍ പ്ലേസ്റ്റോറില്‍ നിന്ന് Kodi ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്യാനാകും. Kodi വെബ്‌സൈറ്റില്‍ നിന്നുള്ള ഔദ്യോഗിക APK ആണുള്ളതെങ്കില്‍, പുതിയ APK ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടിവരും.

Advertisement
ക്രോം

അതുപോലെ ക്രോം എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യും എന്നതും നോക്കാം. ബ്രൗസ് ചെയ്യുന്നതിനായി ആന്‍ഡ്രോയ്ഡ് ടിവിയില്‍ നിരവധി ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇവ ആന്‍ഡ്രോയ്ഡ് ടിവികള്‍ക്കായുള്ള പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ദൗര്‍ഭാഗ്യവശാല്‍ ഗൂഗിള്‍ ക്രോം ഇതില്‍ ലഭ്യമല്ല. പക്ഷെ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. വോയ്‌സ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സെറ്റ് ടോപ് ബോക്‌സ് ആണെങ്കില്‍ ശബ്ദം ഉപയോഗിച്ച് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യൂട്ടറിലോ ലാപ്‌ടോപിലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എടുത്ത് ആപ് ടിവിയിലേക്ക് അയക്കുക.

ടിവി

അനുവദനീയമല്ലാത്ത ഒരുപിടി ആപ്പുകളുടെ സഹായത്തോടെ ഏറെക്കുറെ എല്ലാ ചാനലുകളും കാണാന്‍ നമുക്ക് ആൻഡ്രോയിഡ് ടിവി വഴികഴിയും. Kodi പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ലൈവ് ടിവിയും കാണാനാകും. ഇവിടെ ആന്‍ഡ്രോയ്ഡ് ടിവി റീബൂട്ട് ചെയ്യുന്നത് എങ്ങനെ എന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. അതിനായി ഹോം പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പവര്‍ ഐക്കണ്‍ സെലക്ട് ചെയ്യുക. അതിനുശേഷം റീസ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഡിവൈസ് സെറ്റിങ്സിൽ റീസ്റ്റാർട്ട് ഓപ്ഷൻ ഉണ്ടാകും. അതുപോലെ റിമോട്ട് കണ്‍ട്രോളിലെ ബാക്ക് ബട്ടണ്‍ ഏതാനും നിമിഷം അമര്‍ത്തിപ്പിടിച്ചാല്‍ ഷട്ട്ഡൗണ്‍ മെനു വരും.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്

ആദ്യം APK ഫയല്‍ ഗൂഗിള്‍ ഡ്രൈവിലോ ഡ്രോപ്‌ബോക്‌സിലോ അപ്ലോഡ് ചെയ്യുക. ഇനി ES ഫയല്‍ എക്‌സ്‌പ്ലോറര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. മെനുവില്‍ നിന്ന് Network>Cloud എടുത്ത് ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്‌ബോക്‌സ് സെലക്ട് ചെയ്ത് APK ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അതുപോലെ സ്‌ക്രീന്‍ മിറര്‍ ചെയ്യാനുള്ള വഴിയും മനസ്സിലാക്കേണ്ടതുണ്ട്. ക്രോംകാസ്റ്റ് സൗകര്യമോ സ്‌ക്രീന്‍ സ്ട്രീം മിററിംഗ് ഫ്രീ പോലുള്ള ആപ്പുകളോ ഉപയോഗിച്ച് സ്‌ക്രീന്‍ മിറര്‍ ചെയ്യാവുന്നതാണ്.

112 കൊല്ലം പഴക്കമുള്ള കോഓപ്പറേറ്റിവ് ബാങ്കിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയത് 94 കോടി!


Best Mobiles in India

English Summary

What is Android TV and Top Things to Check While Using