എന്താണ് ഗൂഗിൾ മാപ്സിന്റെ പുതിയ ‘Commute’ സൗകര്യം?


ഡ്രൈവിംഗ് സുഗമമാക്കുന്നതിനും പെട്ടെന്ന് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനും തുടങ്ങി വലിയ വലിയ ട്രിപ്പുകൾ വരെ നീണ്ടുനിൽക്കുന്ന എല്ലാവിധ യാത്രാ ആവശ്യങ്ങൾക്കും ഇന്ന് ഏതൊരാളും ഏറെ ആശ്രയിക്കുന്ന ഒരു സൗകര്യമാണല്ലോ ഗൂഗിൾ മാപ്‌സ്. ഇത്രയധികം ആളുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ വ്യത്യസ്തങ്ങളായ പുതിയ സൗകര്യങ്ങൾ എല്ലാ കാലത്തും ഗൂഗിൾ മാപ്‌സ് അവതരിപ്പിച്ചിട്ടുമുണ്ട്. അതിലേക്ക് ഇപ്പോൾ പുതിയൊരു സൗകര്യവുമായി ഗൂഗിൾ മാപ്‌സ് എത്തുകയാണ്.

Advertisement

'Commute’ എന്ന ഒരു ഓപ്ഷൻ ആണ് ഗൂഗിൾ മാപ്‌സിൽ ഇപ്പോൾ പുതുതായി എത്തിയിരിക്കുന്ന സൗകര്യം. ഇതിലൂടെ ഒരാൾക്ക് 'വീട്ടീലേക്ക്' അല്ലെങ്കിൽ 'ജോലിസ്ഥലത്തേക്ക്' എന്നിങ്ങനെയുള്ള രണ്ടു നാവിഗേഷൻ ഓപ്ഷനുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും.'To home' അല്ലെങ്കിൽ 'To work ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുത്താൽ ആ സ്ഥലത്തേക്കുള്ള എളുപ്പമാർഗ്ഗങ്ങൾ ഗൂഗിൾ കാണിച്ചുതരും.

Advertisement

ഉപഗ്രഹ ഇമേജ്, ഭൂപ്രദേശം, മറ്റ് ഓപ്ഷനുകൾ എന്നിവയുമൊത്ത്ഗൂഗിൾ മാപ്സ് മെനുവിനു കീഴിൽ ഈ 'Commute’ ഓപ്ഷനുകൾ കാണാവുന്നതാണ്. എന്നിരുന്നാലും, ഈ സവിശേഷത പരിമിതമാണെന്നും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമുള്ളൂ എന്നും ശ്രദ്ധിക്കുക. പൊതുജനങ്ങൾക്ക് ഗൂഗിളിന്റെ ഈ 'Commute’' സവിശേഷത വൈകാതെ തന്നെ റോൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ മാപ്സ് ആപ്ലിക്കേഷനും മാപ്സ് ഗോ ആപ്പ് ആപ്ലിക്കേഷനുമായി ഗൂഗിൾ സമീപകാലത്ത് നിരവധി പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ മാപ്സിൻറെ പത്താം വാർഷികം കണക്കിലെടുത്താണ് ഇത്. പ്രാദേശിക ഗൂഗിൾ മാപ്സ് അപ്ലിക്കേഷനിൽ അന്തർ-ബസ് ഷെഡ്യൂളുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഗൂഗിൾ റെഡ് ബസുമായി സഹകരിച്ചിരുന്നു. ഗൂഗിൾ മാപ്സിൽ ബുക്കുചെയ്ത അല്ലെങ്കിൽ റെഡ്ബസിൽ ബുക്ക് ചെയ്യാനുള്ള ബസ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കും.

Advertisement

അതോടൊപ്പം ഗൂഗിൾ മാപ്സ് ഗോ ആപ്ലിക്കേഷൻ ടേൺ-ബൈ-ടേൺ നാവിഗേഷനും പൊതു ഗതാഗതത്തിനായി കുറുക്കുവഴികൾ ഉപയോഗിച്ച് പുതിയ ഹോം സ്ക്രീനും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഈ സവിശേഷതകളോടൊപ്പം കുറഞ്ഞ മെമ്മറി ഉള്ളഫോൺ ഉപയോക്താക്കൾക്ക് മെമ്മറി കുറഞ്ഞ മാപ്സ് ഗോ പതിപ്പ് കൂടുതൽ പ്രയോജനകരമാകും എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

വോഡാഫോണിന്റ 597 രൂപ പ്ലാനിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞോ?

Best Mobiles in India

Advertisement

English Summary

What is Google Maps’ new ‘Commute’ Feature