എന്താണ് ആൻഡ്രോയിഡ് ഫോണിലെ USB ഡീബഗ്ഗിങ്?


യുഎസ്ബി ഡീബഗ്ഗിങ് (USB debugging) എന്ന സൗകര്യം നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ എത്രപേർ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്? ചിലരെങ്കിലും ഉപയോഗിച്ച് നോക്കിയിട്ടുണ്ടാവുമെങ്കിലും പലർക്കും ഈ സൗകര്യം എന്താണെന്ന് വ്യക്തമാക്കിയ അറിയാത്തവരോ അല്ലെങ്കിൽ അത് ഓൺ ചെയ്‌താൽ ഫോണിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് പേടിച്ച് അത് വഴി പോകുക കൂടെ ചെയ്യാത്തവരായിരിക്കും.

Advertisement

എന്താണ് USB debugging?

എന്നാൽ നിങ്ങൾ പേടിക്കുന്ന പോലെ അല്ലെങ്കിൽ പേടിക്കേണ്ട ഒന്നല്ല USB debugging. പകരം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും നല്ല സൗകര്യങ്ങളിൽ ഒന്നാണ് ഇത്. ആൻഡ്രോയ്ഡ് ഫോണിനെ റൂട്ട് ചെയ്യുന്നതിനും ADB ലോഡ് ചെയ്യുന്നതിനും ഫാസ്റ്റ്ബൂട്ട് ഫ്ളാഷ്‌ബൂട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുമടക്കം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് ഓൺ ചെയ്ത് ഉപയോഗിക്കുന്ന ഓപ്ഷൻ ആണ് USB debugging.

Advertisement
എങ്ങനെ എവിടെ ഓൺ ചെയ്യാം?

നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ About phone എടുക്കുക. അവിടെ Build number എന്ന് എഴുതിയിടത്ത് 7 തവണ അടുപ്പിച്ച് ക്ലിക്ക് ചെയ്യുക. ഇനി ബാക്ക് പോയി നോക്കിയാൽ Developer options എന്നൊരു സെറ്റിംഗ്സ് നിങ്ങളുടെ ഫോണിൽ അധികമായി കാണാം. ഷവോമി ഫോണുകളിൽ Additional settingsൽ ആയിരിക്കും ഉണ്ടാകുക. അങ്ങനെ അത് തുറന്നാൽ അതിൽ USB debugging എന്ന ഓപ്ഷൻ കാണാം. അവിടെ നിന്നും നിങ്ങൾക്ക് ഓൺ ചെയ്യാം.

എന്തൊക്ക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം?

മുകളിൽ പറഞ്ഞപോലെ ൻഡ്രോയ്ഡ് ഫോണിനെ റൂട്ട് ചെയ്യുന്നതിനും ADB ലോഡ് ചെയ്യുന്നതിനും ഫാസ്റ്റ്ബൂട്ട് ഫ്ളാഷ്‌ബൂട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുമടക്കം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനായാണ് ഈ സൗകര്യം നമുക്ക് അധികമായി ആവശ്യമായി വരുക. ഈ ഭാഗങ്ങളിലേക്കൊന്നും അധികമായി പോകാത്തവരാണ് നിങ്ങളെങ്കിൽ പിന്നെ ഈ സെറ്റിങ്‌സ് ഓൺ ചെയ്യേണ്ട ആവശ്യമില്ല.

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?


Best Mobiles in India

English Summary

What is USB debugging and how do I enable it?