എന്താണ് ഗൂഗിൾ ഡുപ്ലെക്സ്? ഡുപ്ളെക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം


ഗൂഗിൾ ഡുപ്ലെക്സ് ഉപയോഗിച്ച് മനുഷ്യന്മാർ ചെയ്യുന്നത് പോലെയുള്ള ഫോൺ കോൾ ഗൂഗിൾ അസിസ്റ്റന്റ് നടത്തി എന്ന കാര്യം നമ്മൾ കേട്ടു. ഗൂഗിളിന്റെ വാർഷിക മീറ്റിലായിരുന്നു ആ സംഭവം നടന്നത്. ഗൂഗിൾ ഡുപ്ലെക്സ് എന്താണെന്ന് പറയുന്നതിന് മുമ്പ് അന്ന് ഗൂഗിൾ 2018 വാർഷിക മീറ്റിൽ വെച്ച് നടന്ന ആരെയും അത്ഭുതപ്പെടുത്തുന്ന ഞെട്ടിക്കുന്ന ആ സംഭവം എന്താണെന്ന് ഇനിയും അറിയാത്തവർക്ക് ഒന്ന് മനസിലാക്കാം.

Advertisement

ചടങ്ങിൽ ഓരോ പ്രഖ്യാപനങ്ങൾ നടന്നുകൊണ്ടിരിക്കെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസിസ്റ്റന്റിൽ നടന്ന ഒരു സംഭാഷണത്തിന്റെ റെക്കോർഡിംഗ് കേൾപ്പിക്കുകയുണ്ടായി. ഒരു ഹെയർ സലൂൺ ഷോപ്പിലേക്ക് വിളിച്ച് സംസാരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന്റെ സംഭാഷണമായിരുന്നു അത്. എന്നാൽ രണ്ടു മനുഷ്യർ പരസ്പരം സംസാരിക്കുന്നതുപോലെ എന്നല്ലാതെ ഒരു യന്ത്രത്തിനോടാണ് ആ സലൂണ് ജോലിക്കാരൻ സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നുമായിരുന്നില്ല. അത്രക്കും മികവ് പുലർത്തുന്നതായിരുന്നു ഗൂഗിൾ അസിസ്റ്റന്റിന്റെ സംസാരം. ഡുപ്ലെക്സ് വഴിയായിരുന്നു ഇത് നടന്നത്.

Advertisement

ശരിക്കും കേൾക്കുന്ന ആൾ അതിശയിച്ചുപോകുന്നതായിരുന്നു ആ സംഭാഷണം. സംഭാഷണത്തിന് ഇടയിൽ ''mmm'' എന്നുവരെ അസിസ്റ്റന്റ് പറയുകയുണ്ടായി. അതായത് മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ അതേ ശൈലിയിൽ വരെ സംസാരിക്കാൻ ഗൂഗിൾ അസിസ്റ്റന്റ് പ്രാപ്തമാകും എന്ന സാരം. അവിടെയാണ് ഗൂഗിൾ ഡുപ്ലെക്സ് എന്ന ആശയം ഉദിക്കുന്നത്. ഇത് ഏതെങ്കിലും ഉപകരണമാണോ അതോ എന്തെങ്കിലും ആപ്പ് ആണോ ഇനി വല്ല സർവീസുകളോ ആണോ എന്ന് ചോദിച്ചാൽ ഇതൊരു ടൂൾ ആണ്. ഗൂഗിളിന്റെ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തി എടുത്ത ഒരു സാങ്കേതിക വിദ്യ.

ഗൂഗിൾ മാപ്പ്സ് എങ്ങനെ ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാം?

ഈ ആശയവും സാങ്കേതിക വിദ്യയും അതിന്റെ ശൈശവ ദിശയിലാണ് എന്നതിനാൽ എന്ന് വരും എന്തൊക്കെ സവിശേഷതകൾ ആയിരിക്കും ഇതിലുണ്ടാകുക എന്ന കാര്യം നമുക്ക് ഇപ്പോൾ പറയാൻ പറ്റില്ല. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അതിന്റെ ഏറ്റവും മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടായിരിക്കും ഡുപ്ലെക്സ് പുറത്തിറങ്ങുക എന്ന് നമുക്ക് ഉറപ്പിക്കാം.

മനുഷ്യരെ പോലെ മറ്റുള്ളവരുടെ സംഭാഷണത്തിൽ നിന്നും കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ രീതിയിൽ മറുപടി നൽകാനും തീരുമാനങ്ങൾ എടുക്കാനുമെല്ലാം കെല്പുള്ള ഗൂഗിൾ അസിസ്റ്റന്റ് വഴി സാധ്യമാക്കുന്ന ഡുപ്ലെക്സ് സേവനം ഒരുപക്ഷെ നമ്മുടെയെല്ലാം കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഗംഭീര സവിശേഷതകളുമായിട്ടാവും എത്തുക. ഒരുപക്ഷെ അതിനായി സമയം ഒരുപാട് എടുത്തേക്കും. ഗൂഗിൾ തങ്ങളുടെ AI വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കിയതും ഇതിനായി കൂടുതൽ സംരംഭം നടത്തുന്നതുമെല്ലാം ഇതിലേക്കുള്ള ശക്തമായ കാൽവെയ്പുകളായി നമുക്ക് മനസ്സിലാക്കാം.

Best Mobiles in India

Advertisement

English Summary

This article will help you to get some ideas about Google's new Duplex tool.