ഇടയ്ക്കിടെ പ്ലേ ബട്ടണില്‍ അമര്‍ത്തേണ്ട; വാട്‌സാപ്പില്‍ വോയ്‌സ് മെസേജുകള്‍ തുടര്‍ച്ചയായി കേള്‍ക്കാം


തുടര്‍ച്ചയായി വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സാപ്പിന്റെ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇത് നിലവില്‍ വന്നുകഴിഞ്ഞാല്‍ ഒരു ചാറ്റിലെ ഒന്നിലധികം വോയ്‌സ് മെസേജുകള്‍ കേള്‍ക്കുന്നതിന് ആദ്യത്തെ സന്ദേശം മാത്രം പ്ലേ ചെയ്താല്‍ മതി. ഓരോ മെസേജിന്റെയും പ്ലേ ബട്ടണില്‍ അമര്‍ത്തേണ്ടെന്ന് സാരം.

Advertisement

മികച്ച സൗകര്യങ്ങള്‍

ഉപയോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി സ്റ്റിക്കര്‍, ചാറ്റില്‍ വീഡിയോ മോഡ് തുടങ്ങിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഫീച്ചറും തയ്യാറാവുന്നത്.

Advertisement
പ്രതീക്ഷിക്കാം.

പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ല. വാട്‌സാപ്പിലെ എന്‍ജിനീയര്‍മാര്‍ അവസാന മിനുക്കുപണികള്‍ ചെയ്യുന്ന തിരക്കിലാണെന്ന് പറയപ്പെടുന്നു. കുറ്റമറ്റ രീതിയില്‍ അടുത്ത അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം

ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമില്‍ എത്തിനില്‍ക്കുകയാണ് പുതിയ ഫീച്ചര്‍. 2.18.362. പതിപ്പിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് നോക്കാം.

1. രണ്ടോ അതിലധികമോ വോയ്‌സ് മെസേജുകള്‍ തുടര്‍ച്ചയായി വന്നാല്‍ വാട്‌സാപ്പ് അത് സ്വയം മനസ്സിലാക്കുകയും പുതിയ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.

2. ആദ്യ മെസേജ് പ്ലേ ചെയ്തുകഴിഞ്ഞാല്‍ ബാക്കി സന്ദേശങ്ങള്‍ പ്ലേ ബട്ടണില്‍ അമര്‍ത്താതെ തന്നെ കേള്‍ക്കാന്‍ കഴിയും.

3. ഒരു വോയ്‌സ് മെസേജ് അവസാനിച്ച് കഴിഞ്ഞാല്‍ ഇക്കാര്യം അറിയിച്ച് വാട്‌സാപ്പ് ചെറിയൊരു ശബ്ദസന്ദേശം പ്ലേ ചെയ്യും.

4. അടുത്ത സന്ദേശം പ്ലേ ചെയ്യാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണിത്.

5. എല്ലാ സന്ദേശങ്ങളും പ്ലേ ചെയ്ത് കഴിഞ്ഞതിന് ശേഷം മറ്റൊരു ഓഡിയോ പ്ലേ ചെയ്യും.

ഈ ഫീച്ചര്‍

ഈ ഫീച്ചര്‍ എന്ന് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ല. പരീക്ഷണഘട്ടത്തിലായതിനാല്‍ അടുത്ത പ്രധാന ആന്‍ഡ്രോയ്ഡ്, iOS അപ്‌ഡേറ്റില്‍ ഇത് പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നു; ഞെട്ടല്‍ മാറാതെ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍

Best Mobiles in India

English Summary

WhatsApp consecutive voice messages: Here's how to play continuous WhatsApp voice messages