നിങ്ങള്‍ ഇഷ്ടപ്പെടുന്ന പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് വീണ്ടും!


1.3 ബില്ല്യന്‍ സജീവ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മൊബൈല്‍ മെസഞ്ചറാണ് വാട്ട്‌സാപ്പ്. ഗവേഷണ സ്ഥാപകനായ സ്റ്റാറ്റിസ്റ്റയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് വാട്ട്‌സാപ്പിലെ ഈ പുതിയ അപ്‌ഡേറ്റുകള്‍ വ്യക്തമാക്കുന്നത്.

Advertisement

ആപ്പിള്‍ ഐഫോണ്‍, ഐപാഡിന് ഐഒഎസ് 11 അപ്‌ഡേറ്റ് ലഭിച്ചു: എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാം?

വാട്ട്‌സാപ്പ് വളരെ എളുപ്പമുളള രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഓരോ മാസവും പുതിയ അപ്‌ഡേറ്റുമായി എത്തുന്നത്. ഈ അപ്‌ഡേറ്റ് ഐഓഎസ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അപ്‌ഡേറ്റ് ചെയ്യാം.

Advertisement

വാട്ട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

സ്‌റ്റോറേജില്‍ നിയന്ത്രണം

വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നിരന്തരം മെസേജുകളും ഫോട്ടോകളും ജിഫ് ഫയലുകളും എല്ലാം ലഭിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഗ്രൂപ്പികളില്‍ നിന്നും. ഇങ്ങനെ നിരന്തരം വീഡിയോകളും മെസേജുകളും ലഭിക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌റ്റോറേജ് സ്‌പേസ് സ്വമേധയാ കുറയുന്നു. എന്നാല്‍ സ്‌റ്റോറേജ് സ്‌പേസില്‍ ലഘു നിരീക്ഷണം നടത്തുകയാണ് വാട്ട്‌സാപ്പ് ഇപ്പോള്‍.

ഇത് വാട്ട്‌സാപ്പില്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ചാറ്റുകളും ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സഹായിക്കും. ഇത് ആക്‌സസ് ചെയ്യുന്നതിന് Settings> Data and storage usage>Storage usage എന്നതിലേക്കു പോയാല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പാദലേഖനം ഉളള കോണ്ടാക്ടുകളും ഗ്രൂപ്പുകളും കാണാന്‍ സാധിക്കും. കോണ്ടാക്ട് എന്നതില്‍ ടാപ്പ് ചെയ്താല്‍ ചിത്രങ്ങള്‍ വീഡിയോകള്‍, ജിഫുകള്‍ എടുത്ത സ്‌പേസ് നിങ്ങള്‍ക്കു കാണാം. അത് സ്വമേധയ ഇല്ലാതാക്കുക.

ഗൂഗിള്‍ തേസ്, ഭീം ആപ്പ്, പേറ്റിഎം: ഇതില്‍ മികച്ചത് ഏത്!

ടെക്‌സ്റ്റ് സ്റ്റാറ്റസ്

മൊബൈല്‍ മെസഞ്ചറിലെ 'MyStatus' എന്ന സവിശേഷത ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇമേജുകളും ജിഫുകളും ഉപയോഗിച്ച് നിങ്ങളുടെ ചിന്തകളെ പ്രകടിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. ഇപ്പോള്‍ ഇതില്‍ വര്‍ണ്ണാഭമായ പശ്ചാത്തലത്തോടു (Colourful) കൂടിയ വാചകങ്ങള്‍ ചേര്‍ക്കാനുളള സവിശേഷതയും ഉള്‍പ്പെടുത്തി. കൂടാതെ അതിനോടു ചേരുന്ന ഫോണ്ടും തിരഞ്ഞെടുക്കാം. ഇത് ആക്‌സസ് ചെയ്യാനായി സ്റ്റാറ്റസ് പേജില്‍ പോയി, ക്യാമറ ഐക്കണു മുകളില്‍ കാണുന്ന പെന്‍സില്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

ബുക്ക്‌മൈഷോയുമായി കൈകോര്‍ത്തു

ഏറ്റവും മികച്ച സിനിമ ബുക്കിങ്ങ് സൈറ്റ് ആയ ബുക്ക്‌മൈഷോയും വാട്ട്‌സാപ്പും കൈ കോര്‍ത്തു. അതായത് ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വാട്ട്‌സാപ്പില്‍ ഒരു കണ്‍ഫര്‍മേഷന്‍ ടെക്‌സ്റ്റ് അല്ലെങ്കില്‍ M-Ticket (മൊബൈല്‍ ടിക്കറ്റ്) ക്യൂആര്‍ കോഡ് ഉള്‍പ്പെടെ ലഭിക്കുന്നു.

വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാം

വാട്ട്‌സാപ്പ് മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ഇനി നിങ്ങള്‍ക്ക് ഇഷ്ടമുളളത്ര ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്നു. അതായത് ഏതു തരം ഫയലുകളും ഡോക്യുമെന്റുകളും കൂടാതെ apk ഫയലുകള്‍ ഉള്‍പ്പെടെ ഇതില്‍ ഷെയര്‍ ചെയ്യാം. 100എംബി വരെ ഫയലിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ഇത് 16എംബി ആയിരുന്നു.

സമാർട്ട്ഫോണുകളിൽ കളിക്കാൻ ഏറ്റവും നല്ല വി.ആർ ഗെയിമുകൾ:

 

 

Best Mobiles in India

English Summary

WhatsApp is the most popular mobile messenger with 1.3 billion monthly active users, as per research firm Statista’s latest report.