വാട്ട്സ് ആപ്പ് ഫോർവേഡഡ് മെസ്സേജ് ഫീച്ചറിന് രണ്ട് പുതിയ സവിശേഷതകൾ കൂടി

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് പുതിയ സവിശേഷതയായ 'ഫോര്‍വേഡിങ് ഇന്‍ഫോ' വഴി അറിയുവാൻ സാധിക്കുന്നത്.


വാട്ട്സ് ആപ്പിന്റെ മോടിപിടിപ്പിക്കൽ ഇതുവരെ അവസാനിച്ചിട്ടില്ല. പുതിയ അപ്ഡേറ്റുകൾ വരുത്തിക്കൊണ്ട് വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് എന്നും ഒരു കൗതുകമായി മാറുന്നുണ്ട്. ഇപ്പോഴിതാ, വാട്ട്സ് ആപ്പ് വീണ്ടും രണ്ട് പുതിയ സവിശേഷതകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisement

വാട്‌സാപ്പ്

വാട്ട്സ് ആപ്പിൽ ഇന്‍-ആപ്പ് ബ്രൗസിങ്, റിവേഴ്‌സ് ഇമേജ് സെര്‍ച്ച് തുടങ്ങിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, വ്യാജ വാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിക്കാന്‍ വാട്ട്സ് ആപ്പിൽ തീരുമാനിച്ചിരിക്കുന്നു.

Advertisement
ഫോര്‍വേഡിങ് ഇന്‍ഫോ

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നീ ഫീച്ചറുകളാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. വളരെയധികം പ്രാധാന്യമർഹിക്കുന്ന ഫീച്ചറുകളാണ് ഈ പറഞ്ഞവ.

ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്

തങ്ങളുടെ സന്ദേശങ്ങൾ എത്ര തവണ കൈമാറപ്പെട്ടു അല്ലെങ്കിൽ പങ്കുവയ്ക്കപ്പെട്ടു തുടങ്ങിയ വിവരങ്ങൾ നൽകുന്നതിനായാണ് വാട്ട്സ് ആപ്പ് ഇപ്പോൾ ഈ പുതിയ രണ്ട് സവിശേഷതകൾ പരീക്ഷിക്കുന്നതിനായി പോകുന്നത്.

സുഹൃത്തിനയച്ച സന്ദേശം

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് പുതിയ സവിശേഷതയായ 'ഫോര്‍വേഡിങ് ഇന്‍ഫോ' വഴി അറിയുവാൻ സാധിക്കുന്നത്.

'ഇന്‍ഫോ' എന്ന ഐക്കണ്‍

മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഓപ്‌ഷനുകളിൽ നിന്നും 'ഇന്‍ഫോ' എന്ന ഐക്കണ്‍ തിരഞ്ഞെടുക്കുക.

ഫോര്‍വേഡഡ് ലേബല്‍

ഒരു സന്ദേശം അസാധാരണമായി പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ കാണുക.

വാട്ട്സ് ആപ്പ് 2.19.80

വാട്‌സാപ്പിലെ അണിയറ രഹസ്യങ്ങള്‍ പുറത്തുവിട്ട് ശ്രദ്ധേയമായ വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ വിവരവും പുറത്തുവിടുന്നത്. പുതിയ ഫീച്ചറുകള്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്. വാട്‌സാപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ രണ്ട് ഫീച്ചറുകളും പരീക്ഷിക്കുന്നതിനായി തയ്യാറെടുക്കുന്നത്.

Best Mobiles in India

English Summary

The cited source asserted that you will only be able to check the count of forwarded messages if you have sent it to others. Moreover, if you really want to check the forwarded count for the message you have received, then you will have to forward the same to your contacts and then head to Message Info.