വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം നേടുന്നതിന് ഇതാ പുതിയ മൂന്ന് അപ്ഡേറ്റുകൾ

ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് എന്ന ലേബലിങ് സംവിധാനമാണ് അടുത്തത്. ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്


ജനപ്രിയ സമൂഹമാധ്യമ ആപ്പായ വാട്സാപ് ഓരോ തവണയും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് കൊണ്ടുവരുന്നത്. വാട്സാപിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളും വിഡിയോകളും നല്ല രീതിയിൽ പ്രശ്‌നം സൃഷ്‌ടിച്ചു തുടങ്ങിയതോടെയാണ് ഇത്തരം സവിശേഷതകൾ വാട്ട്സ് ആപ്പ് രംഗത്ത് കൊണ്ടുവരുവാൻ തുടങ്ങിയത്.

Advertisement

വ്യാജവാര്‍ത്താ പ്രചരണം

വ്യാജവാര്‍ത്താ പ്രചരണം നിയന്ത്രിക്കുവാന്‍ കൂടുതല്‍ സംവിധാനങ്ങളുമായി മുന്‍നിര ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. വാട്‌സാപ്പിന്റെ 2.19.97 ബീറ്റ അപ്‌ഡേറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പുകളിലെത്തുന്നത് നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ഉടൻ തന്നെ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement
ഗ്രൂപ്പ് അഡ്മിൻ

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ഫീച്ചറുകളാണ് വാട്‌സാപ്പ് പരീക്ഷിക്കുന്നത്. അതില്‍ ഒന്ന് ഫോര്‍വേഡിങ് ഇന്‍ഫോയാണ്. ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന വിവരം അറിയിക്കുന്ന ഫീച്ചറാണിത്.

ഫോര്‍വേഡിങ് ഇന്‍ഫോ

ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് എന്ന ലേബലിങ് സംവിധാനമാണ് അടുത്തത്. ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ സന്ദേശങ്ങള്‍ക്ക് നല്‍കുന്നത്.

ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്

ഇങ്ങനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തവണ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങള്‍ വിലക്കാനുള്ള അധികാരമാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് സെറ്റിങ്‌സിലാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജുകള്‍ അനുവദിക്കണോ വേണ്ടയോ എന്നുള്ള ഓപ്ഷന്‍ ഉണ്ടാവുക.

ഫോര്‍വേഡ് ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങള്‍

എന്നാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങള്‍ മാത്രമേ ഈ രീതിയില്‍ തടയാന്‍ സാധിക്കുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് ഏത് സന്ദേശവും കോപ്പി പേസ്റ്റ് ചെയ്ത് ഏത്ര ഗ്രൂപ്പുകളില്‍ വേണമെങ്കിലും ഇടാന്‍ സാധിക്കും. എന്നാല്‍ കോപ്പി പേസ്റ്റ് ചെയ്ത് ഗ്രൂപ്പുകളിലെല്ലാം പങ്കുവെക്കാന്‍ അത്ര എളുപ്പവുമല്ല. അതുകൊണ്ടുതന്നെ സന്ദേശങ്ങള്‍ അനാവശ്യമായി ഫോര്‍വാഡ് ചെയ്യപ്പെടുന്നത് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.

ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം. ഐഓഎസ് പതിപ്പില്‍ അധികം വൈകാതെ തന്നെ ഫീച്ചര്‍ എത്തിയേക്കും. ഉപയോക്താക്കളെ ഗ്രൂപ്പുകളില്‍ അംഗമായി ചേര്‍ക്കണമെങ്കില്‍ ഉപയോക്താക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന ഫീച്ചര്‍ അടുത്തിടെ വാട്‌സാപ്പില്‍ അവതരിപ്പിച്ചിരുന്നു. അജ്ഞാതരായ ആളുകള്‍ അനാവശ്യ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതും. ശല്യം സൃഷ്ടിക്കുന്ന ഗ്രൂപ്പുകളില്‍ അംഗമാക്കുന്നത് തടയാനും ഇതുവഴി ഉപയോക്താവിന് സാധിക്കും.

എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു

ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് മറ്റ് രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള സവിശേഷതയാണ് ഫോർവേഡിങ് ഇൻഫോ.

ബീറ്റ അപ്‌ഡേറ്റില്‍

ഇതിനായി സന്ദേശങ്ങളിൽ അൽപനേരം അമർത്തി പിടിക്കുക. മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ കണക്കുകൾ കൃത്യമായി അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടുവെന്നു അറിയാൻ കഴിയില്ല.

പുതിയ ഫീച്ചറുകൾ

ഒരു സന്ദേശം വലിയ തോതിൽ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്ന സവിശേഷത വഴി ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. നാല് തവണയിൽ കൂടുതൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഫീച്ചറുകൾ വാട്സാപ്പിന്റെ 2.19.87 ആൻ‍ഡ്രോയിഡ് പതിപ്പിലാണ് വരുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ തന്നെ ഇൻറർനെറ്റിൽ ലഭ്യമാണ്.

Best Mobiles in India

English Summary

In 2.19.86 beta update, WhatsApp enabled the Forwarding Info and Frequently Forwarded features. One adds an additional 'frequently forwarded' label, while the other lets users check the number of times their messages have been forwarded. Preventing users from continuously forwarding the "frequently forwarded message" is the next step WhatsApp has now taken to prevent the spread of fake news.