കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വാട്ട്സ് ആപ്പിൽ, 1,30,000 അകൗണ്ടുകൾ ബ്ലോക്ക് ചെയ്തു


വാട്ട്സ് ആപ്പിൽ വരുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സംബന്ധിച്ച് അനവധി റിപ്പോർട്ടുകളാണ് വരുന്നത്. വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും വ്യാപകമായി തന്നെ ഇന്ത്യയിൽ തുടർന്ന് വരികയാണ് ഇതിനെതിരെ വാട്ട്സ് ആപ്പ് തിരിച്ചടിക്കുകയാണ്.

ഇതിന്റെ ഫലമായി 10 ദിവസത്തെ സമയമെടുത്ത് 1,30,000 വാട്ട്സ് ആപ്പ് അകൗണ്ടുകളാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനായി ബ്ലോക്ക് ചെയ്യ്തത്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്ന അക്കൗണ്ടുകൾ എ.ഐ ടൂളുകൾ ഉപയോഗിച്ചാണ് നീക്കം ചെയ്യ്തത് .

നാല് ക്യാമറകളും 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി ഹുവായ് വൈ9 (2019)

വ്യപകമാക്കുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ

വാട്ട്സ് ആപ്പ് ബ്ളോക്ക് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനോടപ്പം തന്നെ കുട്ടികളുടെ അശ്ലീലചിത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഈ അകൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ യു .എസിലെ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ നാഷണൽ സെന്ററിലേക്ക് ഷെയർ ചെയ്‌തു. പ്രസക്തമായ വിവരങ്ങൾ ആവശ്യമാണെങ്കിൽ ഇവ അതിനായി ഉപയോഗിക്കാൻ കഴിയും.

അശ്ലീല വിഡിയോകളും ദൃശ്യങ്ങളും പങ്കിടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ

വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഏൻഡ്-ടു-ഏൻഡ് എൻക്രിപ്ഷനാണ്, അതായത്, കമ്പനിക്ക് ഉപയോക്താക്കൾ എന്താണ് ഷെയർ ചെയ്യുന്നതെന്ന് അറിയാൻ സാധിക്കില്ല. ആൻഎൻക്രിപ്റ്റഡ് വിവരങ്ങൾ, അതായത്, പ്രൊഫൈൽ ഫോട്ടോകൾ, ഗ്രൂപ്പ് പ്രൊഫൈൽ ഫോട്ടോകൾ, ചൂഷണം ചെയ്യുന്നവരുടെ വിവരങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിനായി ഇപ്പോൾ എഞ്ചിനീയറിംഗ് ആപ്പുകൾ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്.

ആപ്പിളും, ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്

"ഫോട്ടോ ഡിഎൻഎ" എന്ന് വിളിക്കുന്ന ടെക്‌നിക് ഇപ്പോൾ വാട്ട്സ് ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് ഫേസ്ബുക് അശ്ലീല വിഡിയോകളും, ചിത്രങ്ങളും കണ്ടുപിടിക്കുന്നതിന് അല്ലെങ്കിൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ദൃശ്യങ്ങളും പങ്കിടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ അല്ലെങ്കിൽ അതിൻറെ ഉപയോക്താക്കളെ തിരിച്ചറിയാൻ ഉപയോഗിച്ച് വരുന്ന ഒരു ടൂളാണ്.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ അശ്ലീല ചിത്രങ്ങൾ

എങ്ങനെയാണ് വാട്ട്സ് ആപ്പ് ഉപയോക്താക്കൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും ലഭിക്കുന്നതെന്നും, മൂന്നാം കക്ഷിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നുമാണ് ഇത് ലഭ്യമാകുന്നതെന്നും കമ്പനി റിപ്പോർട്ടിൽ പറഞ്ഞു. ഗ്രൂപ്പുകൾക്കായി തിരയുവാനായിട്ട് വാട്ട്സ് ആപ്പ് ഒരു സവിശേഷതയും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.

ഐ.ഒ.എസിലും, പ്ലെയ്‌സ്‌റ്റോറിലും വാട്ട്സ് ആപ്പിലുള്ള മൂന്നാം കക്ഷികൾ ഒരു ഗ്രൂപ്പ് ലിങ്കും ഷെയർ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായി വാട്ട്സ് ആപ്പ്, ആപ്പിളും, ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.

Most Read Articles
Best Mobiles in India
Read More About: pornography app google apple

Have a great day!
Read more...

English Summary

WhatsApp has blocked and removed over 1,30,000 accounts in 10 days recently in a bid to clamp down on people sharing child pornography. The company removed the accounts after using AI tools it found that the accounts were probably indulged in illegal activities.