വാട്ട്‌സാപ്പിന്റെ ഐഒഎസ് പതിപ്പിലെ സ്റ്റാറ്റസില്‍ ആഡുകള്‍ കാണാം..!


ഈ അടുത്തകാലത്താണ് അനവധി പുതിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും വാട്ട്‌സാപ്പ് കൊണ്ടു വന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, എന്തു കൊണ്ടാണു ഫേസ്ബുക്ക് വിട്ടു പോകാന്‍ കാരണമെന്ന് ആപ്പ് കോ-സ്ഥാപകനായ ബ്രയാന്‍ ആക്ടണ്‍ വെളിപ്പെടുത്തി. കൂടാതെ ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ജനപ്രീതിയാര്‍ജ്ജിച്ച മെസേജിംഗ് ആപ്ലിക്കേഷന്‍ സ്വന്തമാക്കുന്നതിനു മുന്‍പ് ആഡുകള്‍ (പരസ്യങ്ങള്‍) നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഏറ്റെടുത്ത് ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പല പ്രവര്‍ത്തനങ്ങളും മൂലഘട്ടത്തിലാണെന്നു തോന്നുന്നു. മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പില്‍ ഉപയോക്താക്കള്‍ക്ക് എന്തു വിവരമാണ് നല്‍കുന്നതെന്ന് WABetaInfo കൃത്യമായി വെളിപ്പെടുത്തിയിരിക്കുന്നു. അതായത് വാട്ട്‌സാപ്പിന്റെ ഐഒഎസ് പതിപ്പിലേക്ക് പരസ്യങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നു എന്നാണ്.

പരസ്യങ്ങള്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍

നമ്മള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ കാണുന്നതു പോലുളള പരസ്യങ്ങള്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ തന്നെ ദൃശ്യമാകും എന്നാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ ആഡുകള്‍ ടാഗ് ചെയ്യപ്പെടുമോ ഇല്ലയോ എന്നത് വ്യക്തമല്ല. വാട്ട്‌സാപ്പ് എന്‍ക്രിപ്റ്റ് ചെയ്തതു പോലെ ഉപയോക്തൃത ഡേറ്റയെ ഫേസ്ബുക്കിന് സ്വീകരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ കണ്ടെത്താനും സാധ്യതയുണ്ട്. അങ്ങനെ മറ്റു ആപ്ലിക്കേഷനുകളില്‍ ഉളള ഉപയോക്താക്കളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ച് സോഷ്യല്‍ മീഡിയ ഭീമന്‍ ലക്ഷ്യമിടുന്ന പരസ്യങ്ങളെ അനുവദിക്കും.

സവിശേഷത

ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

ഇത് പരിശോധന ഘട്ടത്തിലാണ്

ഒരു പരസ്യ അധിഷ്ഠിത ഫോര്‍മാറ്റിലേക്ക് സ്വിച്ചു ചെയ്ത് ബിസിനസ് വാണിജ്യവത്കരിക്കുന്നതിന് പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ഓഗസ്റ്റു മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ പരസ്യ സംവിധാനത്തിലൂടെ വാട്ട്‌സാപ്പ് നിലയിലുളള പരസ്യങ്ങളും പിന്തുണയ്ക്കുന്നു എന്നും നിര്‍ദ്ദേശിച്ചു.

ആശയവിനിമയം

കൂടാതെ വാട്ട്‌സാപ്പ് സിഇഒ മാറ്റ് ഇഡിമ, അതിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ഉടനീളം ഇന്‍സ്റ്റാഗ്രാം സവിശേഷതകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുകയാണ് എന്നും അറിയിച്ചു. അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നും ഒപ്പം കൂടുതല്‍ പഠിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനു വേണ്ടി തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന വലിയ ഓര്‍ഗനൈസേഷനുകളെ ചാര്‍ജ്ജു ചെയ്യുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. യൂബര്‍ പോലുളള കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ അയക്കാനായി വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ തുടങ്ങി.

Most Read Articles
Best Mobiles in India
Read More About: whatsapp news technology

Have a great day!
Read more...

English Summary

WhatsApp for iOS to start showing ads in Status