സ്റ്റിക്കറില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്


അടുത്തിടെയാണ് ആന്‍ഡ്രോയ്ഡ്, iOS എന്നിവയില്‍ വാട്‌സാപ്പ് സ്റ്റിക്കര്‍ ഉള്‍പ്പെടുത്തിയത്. വിവിധ സ്റ്റിക്കര്‍ പാക്കുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതുവരെ ഉണ്ടായിരുന്നത്. സ്റ്റിക്കറുകളില്‍ സെര്‍ച്ച് ഓപ്ഷന്‍ ഉള്‍പ്പെടുത്തി തിരച്ചില്‍ അനായാസമാക്കിയിരിക്കുന്നു വാട്‌സാപ്പ്.

Advertisement

ഉടന്‍ പ്രതീക്ഷിക്കാം.

ഈ ഫീച്ചര്‍ അതിന്റെ പ്രാരംഭദശയിലാണ്. ഇത് എല്ലാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലും ലഭിക്കുന്നത് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. iOS ഉപയോക്താക്കള്‍ക്കും ഇത് ഉടന്‍ പ്രതീക്ഷിക്കാം.

Advertisement
വാട്‌സാപ്പിന്റെ സ്റ്റിക്കര്‍

വാട്‌സാപ്പിന്റെ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് സ്റ്റിക്കര്‍ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്യാനും മറ്റും അവസരമുണ്ട്. നിലവില്‍ വാട്‌സാപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ 13 സ്റ്റിക്കര്‍ സെറ്റുകളാണുള്ളത്. കപ്പിം സോള്‍ട്ടി, കോമോ, ബിബിംമാപ് ഫ്രണ്ട്‌സ്, ഉന്‍ചി& റോളി, ഷിബ ഇനു, ദി മാലാഡ്രോയ്റ്റ്‌സ്, കോകോ, ഹാച്ച്, ഫിയര്‍ലെസ്, ബനാന ആന്‍ഡ് ബിസ്‌കറ്റ് എന്നിവയാണ് അവ. ഇതിന് പുറമെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് ഗെറ്റ് മോര്‍ സ്റ്റിക്കേഴ്‌സില്‍ അമര്‍ത്തിയാല്‍ മതിയാകും.

സ്റ്റിക്കറുകള്‍ എടുക്കേണ്ടത്

വാട്‌സാപ്പ് ചാറ്റ് സ്‌ക്രീനിലെ ഇമോജി ചിഹ്നത്തില്‍ അമര്‍ത്തിയാണ് സ്റ്റിക്കറുകള്‍ എടുക്കേണ്ടത്. ഇതിനുശേഷം GIF ചിഹ്നത്തിന് വലതുവശത്ത് കാണുന്ന സ്റ്റിക്കര്‍ ചിഹ്നത്തില്‍ അമര്‍ത്തുക. നിലവിലുള്ള സ്റ്റിക്കര്‍ പാക്കുകളില്‍ നിന്ന് അനുയോജ്യമായ സ്റ്റിക്കര്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ടെക്‌സറ്റ് ഫീല്‍ഡില്‍ കാണുന്ന സ്റ്റിക്കര്‍ ചിഹ്നത്തിലാണ് iOS ഉപയോക്താക്കള്‍ അമര്‍ത്തേണ്ടത്.

ഫോര്‍വേഡ് പ്രിവ്യൂ ഫീച്ചര്‍

ഫോര്‍വേഡ് പ്രിവ്യൂ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തീരുമാനം വാട്‌സാപ്പ് എടുത്തതായും സൂചനയുണ്ട്. ഇത് നിലവില്‍ വന്നുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ രണ്ടോ അതിലധികമോ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ കഴിയും. ഈ ഘട്ടത്തില്‍ അയക്കണ്ടെന്ന് തോന്നിയാല്‍ ക്യാന്‍സല്‍ ചെയ്യാം.

ഗൂഗിള്‍ ഡുവോ ഡൗണ്‍ലോഡ് ചെയ്യൂ; 9000 രൂപ കീശയിലാക്കൂ

 

 

Best Mobiles in India

English Summary

WhatsApp is adding another feature to Stickers