സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്


ഐ.ഓ.എസ് ബീറ്റാ ഉപയോക്താക്കൾക്കായി പുത്തൻ സവിശേഷതകളുമായി വാട്സ് ആപ്പ് രംഗത്ത്. ഏറ്റവും പ്രീയപ്പെട്ട കോണ്ടാക്ട്സിനെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ. 'റാങ്കിംഗ്’ എന്നാണ് പുത്തൻ സവ്ശേഷതയുടെ പേര്. നിങ്ങൾ വാട്സ് ആപ്പിൽ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ് ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്റാറ്റസും അപ്ഡേഷനുമെല്ലാം വാട്സ് ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.

Advertisement

പുതിയ സംവിധാനം

ഐ.ഓ.എസിനുള്ള വാട്സ് ആപ്പ് ബീറ്റാ വേർഷൻ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുന്നത്. പുതിയ സംവിധാനം പ്രകാരം നിങ്ങൾ ഏറ്റവുമധികം സംവധിച്ച ആളുകളെ വാട്സ് ആപ്പ് കണ്ടെത്തും. അവർ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ വേഗം നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വാട്സ് ആപ്പ് നിങ്ങളെ ഏറെനാൾ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. കോണ്ടാക്ട് പ്രയോറിറ്റി കണ്ടെത്താനാണിത്.

Advertisement
പ്രയോറിറ്റി അറിയാം

ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളിൽ കാണാൻ കഴിയും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് പ്രയോറിറ്റി വർദ്ധിക്കുക. വാട്സ് ആപ്പ് കോളിംഗ് കൂടുതൽ വിളിക്കുന്നതും പ്രയോറിറ്റി കൂടാൻ സഹായിക്കും. എന്നാൽ ആരുടെയെങ്കിലും മെസ്സേജുകൾ നിങ്ങൾ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവർ പ്രയോറിറ്റിയിൽ പിന്നിലോട്ട് പോകുമെന്നുറപ്പ്. ഇതെല്ലാം വാട്സ് ആപ്പ് നിരന്തരം നിരീക്ഷിച്ചിട്ടാകും പ്രാവർത്തികമാക്കുക.

ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ

ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ റാങ്കിംഗ് കണ്ടെത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ഗ്രൂപ്പിൽ നിങ്ങൾ ആരുടെ മെസ്സേജിനാണോ കൂടുതൽ റിപ്ലേ നൽകുന്നതെന്ന് നിരീക്ഷിച്ചാകും പ്രയോറിറ്റി നിശ്ചയിക്കുക. റിപ്ലേ നൽകാതെയോ അവഗണിക്കുകയോ ചെയ്യുന്ന മെസ്സേജുകളുടെ ഉടമകൾ പ്രയോറിറ്റിയിൽ പിന്നിലോട്ടു പോകും. .

സുരക്ഷ

പ്രയോറിറ്റിയിൽ തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾ അതീവ രഹസ്യമായിട്ടു തന്നെ വാട്സ് ആപ്പ് സൂക്ഷക്കും. വാട്സ് ആപ്പോ, ഫേസ്ബുക്കോ കോണ്ടാക്ടുകളുടെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടത്തുന്നതല്ല. നിലവിൽ ഐ.ഓ.എസ് അധിഷ്ഠിതമായ ആപ്പിൾ സ്മാർട്ട്ഫോണുകളിലാണ് റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്കെത്തും.

മോഷണം പോയ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

Best Mobiles in India

English Summary

WhatsApp is changing the way you check Status on app