അധികം വൈകാതെ വാട്ട്സ് ആപ്പ് ഫേസ്ബുക് മെസ്സഞ്ചറുമായി ബന്ധിപ്പിക്കും

ഈ വർഷാവസാനത്തോടെ സക്കർബർഗ് പദ്ധതികൾ നടപ്പിലാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ വാട്ട്സ് ആപ്പിന്റെ സുരക്ഷാ മറ്റ് രണ്ട് മെസ്സേജിങ് സംവിധാനത്തിലോട്ട് കൊണ്ടുവരുമെന്നാണ് ഫേസ്ബുക് പറയുന്നത്.


വളരെയേറെ ജനപ്രീതിയാർജിച്ച മെസ്സേജിങ് ആപ്പായ വാട്ട്സ് ആപ്പ് അധികം വൈകാതെ ഫേസ്ബുക്ക് മെസ്സഞ്ചറുമായി ബന്ധിപ്പിക്കുമെന്ന് വാർത്ത. ഇൻസ്റ്റഗ്രാമും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മെസ്സേജിങ് ആപ്പുകളുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് യഥാവിധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ലളിതമാക്കുന്നതിന് വേണ്ടിയുമാണ് ഈ പുതിയ പദ്ധതിയുടെ ആവിഷ്‌കരണം. ഇത് കൊണ്ട് സംഭവിക്കാനായി പോകുന്നത് അതീവ സുരക്ഷാ പാളിച്ചകളാണ് അതുവഴി ഗുരുതരമായ പ്രശ്‌നങ്ങളും.

Advertisement

വാട്സാപ്പിൽ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറിൽ നിന്ന് വാട്സാപ്പിലേക്കും കൂടാതെ ഇൻസ്റ്റാഗ്രാമിലേക്കും മെസേജുകൾ കൈമാറാൻ സാധിക്കുന്നതോടെ ഡേറ്റാ ചോർച്ച വ്യാപകമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്കിലെ നിലവിലുള്ള തടസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടിയാണ് ഫേസ്ബുക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ഇപ്പോൾ ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്.

Advertisement

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾ

വാട്ട്സ് ആപ്പ് ഫേസ്ബുക് മെസ്സഞ്ചറുമായി ബന്ധിപ്പിക്കും

നിലവിൽ ഏറ്റവും കൂടുതൽ സജീവമായ വാട്സാപ്പിനെ ഉപയോഗിച്ച് നിർജീവമായി കിടക്കുന്ന മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.എന്നാൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയ്ക്ക് എന്തും സംഭവിക്കാമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.

ഫേസ്ബുക് സി.ഇ.ഓ മാർക്ക് സക്കർബർഗ്

നിലവിൽ സക്കര്‍ബർഗിന്റെ തീരുമാനങ്ങൾക്ക് എതിരു നിൽക്കുന്നവരെല്ലാം കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനിയുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ സക്കർബർഗിന് സാധിക്കും. മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാൽ വിലയേറിയ വൻ ഡേറ്റാ ബേസ് ലഭിക്കും. ഇതിനായിരിക്കും സക്കർബർഗ് ഇപ്പോൾ ഇങ്ങനെയൊരു വഴി ആവിഷ്‌കരിച്ചത്.

കേംബ്രിഡ്ജ് അനലിറ്റിക്

നിലവിൽ സക്കര്‍ബർഗിന്റെ തീരുമാനങ്ങൾക്ക് എതിരു നിൽക്കുന്നവരെല്ലാം കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനിയുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ സക്കർബർഗിന് സാധിക്കും. മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാൽ വിലയേറിയ വൻ ഡേറ്റാ ബേസ് ലഭിക്കും. ഇതിനായിരിക്കും സക്കർബർഗ് ഇപ്പോൾ ഇങ്ങനെയൊരു വഴി ആവിഷ്‌കരിച്ചത്.

ഫേസ്ബുക് ഹാക്കർമാർ

ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാലും, അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഇപ്പോൾ ഇങ്ങനെയൊരു പദ്ധതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്. ഇത് കേംബ്രിഡ്ജ് അനലിറ്റിക് പ്രശ്നത്തെ കൂടാതെ, ഫേസ്ബുക്ക് രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായത്.

Best Mobiles in India

English Summary

The new unified backed will support the end-to-end encryption needed to stop messages being viewed by third parties. In theory, this means all three platforms should be more secure, but in reality, there are doubts.