അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള വാട്സാപ്പ് സൗകര്യത്തിന് വീണ്ടും പുതിയ അപ്‌ഡേറ്റ്!


അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് കൊണ്ടുവന്നിട്ട് ഏകദേശം ഒരു വർഷമാകാനായി. നമ്മൾ ഒരാൾക്ക് അയച്ച മെസ്സേജ് അയാൾ തുറന്നു നോക്കും മുമ്പ് തന്നെ നമുക്ക് ഡിലീറ്റ് ചെയ്യാനുള്ളതായിരുന്നു ഈ സൗകര്യം. മെസ്സേജ് അയച്ച ശേഷം 7 മിനിറ്റ് വരെയായിരുന്നു നമുക്ക് സമയം ലഭിക്കുക. ഇതിനുള്ളിൽ ഡിലീറ്റ് ഫോർ എവെരിവൺ ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമായിരുന്നു.

Advertisement

എന്നാൽ ഇപ്പോഴിതാ ഈ സൗകര്യത്തിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്. ഇത് പ്രകാരം നിലവിലുള്ള 7 മിനിറ്റ് ഇനി മുതൽ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കൻഡുകളും ആയി കൂടും. അതായത് ഇനി ഒരു മണിക്കൂർ 8 മിനിറ്റ് 16 സെക്കൻഡ് വരെ മെസ്സേജുകൾ നമ്മൾ അയച്ച ആൾ കണ്ടിട്ടില്ലെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും എന്ന് ചുരുക്കം.

Advertisement

ഈ അപ്‌ഡേറ്റ് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് WABetaInfo ആണ്. എങ്കിലും എന്ന് മുതൽ ഈ അപ്‌ഡേറ്റ് ലഭ്യമായിത്തുടങ്ങും എന്നതിനെ കുറിച്ച് കൃത്യമായ യാതൊരു അറിയിപ്പും കമ്പനി നൽകിയിട്ടില്ല. വാട്സാപ്പിന്റെ ഉടൻ പുറത്തുവരാൻ പോകുന്ന സ്റ്റിക്കർ സൗകര്യങ്ങളോട് കൂടിത്തന്നെയായിരിക്കും ഈ അപ്‌ഡേറ്റും എത്തുക എന്ന് പ്രതീക്ഷിക്കാം.

നമ്മൾ ഏറെ നാളായി കാത്തിരിക്കുന്ന ആ സൗകര്യം മെസ്സഞ്ചറിൽ എത്തുന്നു!!

നമ്മളൊക്കെ സ്ഥിരമായി വാട്സാപ്പിലും ഫേസ്ബുക്കിലും എല്ലാം തന്നെ മെസ്സേജുകൾ അയക്കുന്നവരാണ്. സുഹൃത്തുക്കൾക്കും കുടുംബാങ്ങങ്ങൾക്കും പുതുതായി പരിചയപ്പെട്ടവർക്കുമെല്ലാം ഇത്തരത്തിൽ നമ്മൾ മെസ്സേജുകൾ അയക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ അപ്പോഴത്തെ അവസ്ഥ വെച്ചോ അല്ലെങ്കിൽ വേറെയെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ അയക്കാൻ പാടില്ലാത്ത മെസ്സേജുകൾ ചിലപ്പോൾ അയച്ചുപോയേക്കും.

പുതിയ സൗകര്യവുമായി മെസ്സഞ്ചർ

പിന്നീട് ഓർക്കുമ്പോൾ ആയിരിക്കും അങ്ങനെ ഒരു മെസ്സേജ് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുക. ഇങ്ങനെ ഒരു അവസ്ഥയിൽ വാട്സാപ്പ് ആണെങ്കിൽ അതിന് സെന്റ് ചെയ്ത മെസ്സേജ് അവർ കാണും മുമ്പ് നിശ്ചയ സമയപരിധിക്കുള്ളിൽ നമുക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഇത് നമുക്കറിയാവുന്നതുമാണ്. എന്നാൽ ഫേസ്ബുക്ക് മെസ്സഞ്ചർ ആണെങ്കിലോ.. നിലവിൽ യാതൊരു മാർഗ്ഗവുമില്ല. ഒരിക്കൽ അയച്ചുകഴിഞ്ഞാൽ അത് അയച്ചത് തന്നെയാണ്.

സൗകര്യം വൈകാതെ തന്നെ..

എന്നാൽ ഈ ബുദ്ധിമുട്ടിന് പരിഹാരവുമായി ഫേസ്ബുക്ക് താനെ എത്തുകയാണ്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്ന പ്രകാരം വൈകാതെ തന്നെ ഈ സൗകര്യം ഫേസ്ബുക്ക് മെസ്സഞ്ചറിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഫേസ്ബുക്കിന്റെ തന്നെ വാട്സാപ്പിൽ ഉള്ളതിനോട് സമാനമായ ഒരു സൗകര്യമായിരിക്കും ഇത് എങ്കിലും ചില മാറ്റങ്ങൾ വേറെയുമുണ്ടാകും.

പ്രവർത്തനം എങ്ങനെ?

ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഉടൻ തന്നെ എത്തുമെന്ന് കരുതുന്ന ഈ സൗകര്യം അനുസരിച്ച് രണ്ടു ഓപ്ഷനുകളാണ് പുതുതായി ലഭിക്കുക. ഇത് പ്രകാരം അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അൺസെൻഡ്‌ ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താൽ നമ്മുടെ ഫോണിൽ നിന്നും മാത്രം പോകും. അൺസെൻഡ്‌ ആണെങ്കിൽ രണ്ടുപേരുടെയും മെസഞ്ചറിൽ നിന്നും പോകുകയും ചെയ്യും. അവർ കണ്ടുകഴിഞ്ഞാൽ പിന്നീട് ഡിലീറ്റ് ആവില്ല എന്നറിയാമല്ലോ.

എന്നുമുതൽ?

ഈ സൗകര്യം എന്ന് എത്തും എന്നതിനെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ വൈകാതെ തന്നെ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലുള്ള ഫേസ്ബുക്ക് മെസ്സഞ്ചർ ആപ്പുകളിൽ ഈ സേവനം എത്തുമെന്ന് പ്രതീക്ഷിക്കാം.

ന്യൂസ് ഫീഡിലും വിആറിലും (VR) 3D ഫോട്ടോയുമായി ഫെയ്‌സ്ബുക്ക്

Best Mobiles in India

English Summary

Whatsapp New Update for Delete for Everyone Option.