ഡിജിറ്റല്‍ പേമെന്റുകളുടെ കൂട്ടത്തിൽ ഇനി വാട്ട്സ് ആപ്പ് പേയ്‌മെൻറ്; ഉടൻ ഇന്ത്യയിലെത്തും


ഡിജിറ്റല്‍ പേമെന്റുകളുടെ കാലഘട്ടമാണ് ഇപ്പോൾ കടന്നുപോയ്‌കൊണ്ടിരിക്കുന്നത്. പേടിഎമ്മിനൊപ്പം, ഗൂഗിളും, ആമസോണും, ഫോണ്‍ പേയും എല്ലാം യുപിഐ അധിഷ്ടിതമായ പേമെന്റ് സേവനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.

ഉപയോക്താക്കളെ ഇതിലേക്ക് കൊണ്ടുവരുന്നതിനായി പല സേവനങ്ങളും അനൂകുല്യങ്ങളും മറ്റ് ഓഫറുകളും കൊണ്ടുവന്നിട്ടുണ്ട്.

ഇ-പേയ്മെന്റ്

വാട്‌സാപ്പ് പേയ്മെന്റ് സേവനത്തിന്റെ വരവാണ് ഇനി ഇ-പേയ്മെന്റ് സാങ്കേതികതയിൽ കാണുവാനായി പോകുന്നത്. കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ പുതിയ വാട്‌സാപ്പ് പേമന്റ് സേവനം ലഭ്യമാക്കുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കടമ്പയായിരിക്കും.

ഡിജിറ്റല്‍ പേ

വാട്‌സാപ്പ് പേ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. പത്ത് ലക്ഷം ഉപയോക്താക്കളാണ് നിലവിൽ വാട്‌സാപ്പ് പേ സേവനത്തിൽ ഇപ്പോഴുള്ളത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേവനം ഈ വര്‍ഷം ജൂലായില്‍ പൂർത്തിയാകും. വാട്‌സാപ്പ് പേ എത്രയും വേഗം ഇന്ത്യയില്‍ കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ എന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നു.

വാട്‌സാപ്പ് പേമെന്റ്

വാട്‌സാപ്പ് പേമെന്റ് സേവനത്തിന്റെ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം തുടങ്ങി റിസര്‍വ് ബാങ്കിന്റെ അനവധി ചട്ടങ്ങളാണ് വാട്‌സാപ്പ് പേ ഇന്ത്യയിലെത്താൻ വൈകുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയില്‍

വ്യക്തമാക്കിയിരുന്നു. അതിനാല്‍ വാട്‌സാപ്പ് പേ നിലവില്‍ വരാന്‍ അധികം സമയം വേണ്ടി വരില്ലയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .

യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ്

വാട്‌സാപ്പ് പേയുടെ പ്രവര്‍ത്തനരീതികൾ വളരെ ലളിതമാണ്. ഫോട്ടോയും, കോണ്‍ടാക്റ്റും, ഡോക്യുമെന്റുമെല്ലാം അയക്കുന്ന അത്രയും ലളിതമാണ് പണമയക്കുന്ന രീതിയും. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് വഴിയുള്ള പണമിടപാട് സുരക്ഷിതവുമാണ്.

ചാറ്റുകളുടെ എന്‍ക്രിപ്ഷന്‍

ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ നടപടികള്‍ വഴിയാണ് വാട്‌സാപ്പ് പേ സേവനത്തെ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. വാട്‌സാപ്പ് ചാറ്റുകളുടെ എന്‍ക്രിപ്ഷന്‍ സുരക്ഷയും ഇതില്‍ ലഭ്യമാണ്.

ആമസോൺ പേ

പണം ചോദിച്ച് സന്ദേശം അയ്ക്കാനും. അത് നിമിഷങ്ങള്‍ക്കുളില്‍ തന്നെ അയച്ചുകൊടുക്കാനും. പണം എളുപ്പം സ്വീകരിക്കാനും ഇതില്‍ സാധ്യമാണ്. യു.പി.ഐ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പേമെന്റ് നടത്തുന്നത്.

പേടിഎം

വാട്‌സാപ്പിന് 30 കോടി ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഈ ഉപയോക്താക്കള്‍ക്കൊന്നും പണമിടപാടിന് വേണ്ടി മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല.

ഫെയ്‌സ്ബുക്കിന്റെ പദ്ധതി

വാട്‌സാപ്പ് പേ ഇന്ത്യയില്‍ മാത്രം ഒതുക്കാനല്ല ഫെയ്‌സ്ബുക്കിന്റെ പദ്ധതി. മറിച്ച്, ആഗോള തലത്തിലുള്ള 160 കോടി ഉപയോക്താക്കളിലേക്ക് വാട്‌സാപ്പ് പേ എത്തും.

ഗൂഗിള്‍ പേ

ഇന്ത്യയില്‍ നിലവില്‍ യു.പി.ഐ പേമെന്റ് സേവനം നടത്തുന്ന പേടിഎം, ഗൂഗിള്‍ പേ, ആമസോണ്‍പേ, ഫോണ്‍ പേ പോലുള്ള സേവനങ്ങളെ വാട്‌സാപ്പ് പേയുടെ വരവ് ഏത് രീതിയില്‍ ബാധിക്കുമെന്ന് പറയാനാകില്ല.

ഫോണ്‍ പേ

ഫോൺപേയുടെ കണക്കനുസരിച്ച്, ഈ വർഷം ഫ്ളിപ്പ്കാർട്ട് പേയ്മെൻറ് സർവീസിന് 150 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഈ വർഷം മാർച്ചോടെ ഗൂഗിൾ പേയ്ക്ക് ഇന്ത്യയിൽ 45 മില്ല്യൺ ഉപയോക്താക്കളുണ്ടാകും. ഈ വർഷം ആദ്യം ആൻഡ്രോയ്ഡ് ഡിവൈസുകൾക്ക് യുപിഐ ഓപ്ഷൻ ലഭ്യമാക്കിയ ആമസോൺ പേയെക്കുറിച്ച് സംസാരിക്കാൻ ഇപ്പോൾ സമയമായിട്ടില്ല.

Most Read Articles
Best Mobiles in India
Read More About: whatsapp paytm google pay news

Have a great day!
Read more...

English Summary

If you can see the Payments option in the Settings options in WhatsApp on your phone, you can proceed to link this with your bank account via the Unified Payments Interface (UPI). The biggest advantage of UPI is that you don’t need to share any credentials or details with the payment app you are using, including WhatsApp Pay.