വാട്ട്‌സ്ആപിലെ സുരക്ഷാ പാളിച്ചകള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് തീര്‍ച്ചയായും ഉണ്ടാകേണ്ട ആശയ വിനിമയ സംവിധാനമായി വാട്ട്‌സ്ആപ് മാറിയിരിക്കുകയാണ്. ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വാട്ട്‌സ്ആപ് ആന്‍ഡ്രോയിഡില്‍ വളരെയധികം പുതുമകള്‍ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Advertisement

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

എന്നാല്‍ ഇപ്പോഴും ഈ മെസേജിങ് ആപ് പല ഉപയോക്താക്കള്‍ക്കും സുരക്ഷ ഒരു തലവേദന ആയിരിക്കുകയാണ്. വാട്ട്‌സ്ആപില്‍ ഇനിയും ഉണ്ടാകേണ്ട ചില സുരക്ഷാ സവിശേഷതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

വാട്ട്‌സ്ആപില്‍ പങ്ക് വയ്ക്കപ്പെടുന്ന സ്വകാര്യ ഡാറ്റകളുടെ അളവ് കണക്കിലെടുത്താല്‍ ഒരു ഇന്‍ ബില്‍റ്റ് ആപ് ലോക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

നിലവില്‍ വിപണിയില്‍ ഒരുപിടി മൂന്നാം കക്ഷി ആപ് ലോക്കറുകള്‍ ഉണ്ടെങ്കിലും ഒന്നും തന്നെ വിശ്വാസയോഗ്യമല്ല.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ഒന്നോ രണ്ടോ ആളുകളുമായി ഗൗരവതരമായ ചാറ്റിങില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ഇന്‍വിസിബിള്‍ മോഡ് തീര്‍ച്ചയായും സഹായകരമാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ഈ മോഡില്‍ ആയിരിക്കുമ്പോള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉളള മറ്റ് ആളുകള്‍ക്ക് ആ പ്രത്യേക ഉപയോക്താവ് ഓണ്‍ലൈനില്‍ ഉണ്ടെന്ന് കാണാന്‍ സാധിക്കില്ല.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

നിങ്ങള്‍ ജോലി ചെയ്യുന്ന സമയത്തോ, വാട്ട്‌സ്ആപില്‍ ടെക്സ്റ്റ് ചെയ്യുന്നതിന് പകരം ആളുകളെ വിളിക്കാന്‍ ആഗ്രഹിക്കുന്ന സമയത്തോ വാട്ട്‌സ്ആപ് നോട്ടിഫിക്കേഷനുകള്‍ വന്നു കൊണ്ടിരിക്കുന്നത് അരോചകമായി തോന്നാം.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ചാറ്റ് നോട്ടിഫിക്കേഷനുകള്‍ വരുന്നത് നിര്‍ത്തുന്നതിനായി വാട്ട്‌സ്ആപില്‍ ഒരു ബിസി മോഡ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ഫ്രണ്ട് ലിസ്റ്റിലില്ലാത്തവര്‍ക്ക് പരമാവധി മൂന്ന് സന്ദേശങ്ങള്‍ മാത്രം ആദ്യം അയയ്ക്കാന്‍ സാധിക്കുന്ന സവിശേഷത വാട്ട്‌സ്ആപില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

അയയ്ക്കുന്ന ആള്‍ക്ക് മറുപടി കിട്ടിയാല്‍ മാത്രം തുടര്‍ന്ന് സന്ദേശങ്ങള്‍ അയയ്ക്കാനോ, ഫ്രണ്ട് ലിസ്റ്റിലേക്ക് ചേര്‍ക്കാനോ സാധിക്കുകയുളളൂ എന്ന തരത്തില്‍ ഈ സവിശേഷത പുതുക്കുന്നത് നല്ലതാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

സന്ദേശങ്ങള്‍ ചിലപ്പോള്‍ അബദ്ധത്തില്‍ അയയ്ക്കപ്പെടുകയാണെങ്കില്‍, കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം അവ മടക്കി വിളിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നല്ലതായിരിക്കും.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ചില പ്രത്യേക കോണ്‍ടാക്റ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് വീഡിയോകളോ, മിം കാര്‍ഡുകളോ, ഫോട്ടോകളോ ആവശ്യമുണ്ടാകില്ല. ഈ സവിശേഷത ഓണ്‍ ആക്കിയാല്‍ ആ പ്രത്യേക കോണ്‍ടാക്റ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് പ്രത്യക്ഷപ്പെടുക.

Best Mobiles in India

English Summary

WhatsApp privacy features we would love to have.