നിങ്ങള്‍ ഏറെ കാത്തിരുന്ന വാട്ട്‌സാപ്പിന്റെ ആ സവിശേഷത ഐഫോണിലും ആന്‍ഡ്രോയിഡിലും എത്തുന്നു..!


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പിന്‍ നിങ്ങള്‍ ഏറെ കാലം കാത്തിരുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡിലും അതു പോലെ ഐഫോണിലും എത്തുന്നു. അതായത് വാട്ട്‌സാപ്പ് ഇപ്പോള്‍ സ്റ്റിക്കര്‍ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നു.

Advertisement

ഈ ഫീച്ചര്‍

വരും ദിവസങ്ങളില്‍ നിങ്ങളുടെ ഉപകരണത്തില്‍ ഈ ഫീച്ചര്‍ എത്തുമെന്നു കമ്പനി അറിയിച്ചു. ആപ്പില്‍ സ്റ്റിക്കര്‍ സ്റ്റോര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മറ്റു മെസേജിംഗ് ആപ്ലേിക്കേഷനിലുളളതു പോലെ ഇതിലും വിവിധ തരത്തിലുളള സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയും.

Advertisement
ഡൗണ്‍ലോഡ് ചെയ്യാന്‍

തുടക്കത്തില്‍ ഉപയോക്താക്കള്‍ക്ക് 'Cuppy' എന്നു പേരിട്ട ഒരു സെറ്റ് സ്റ്റിക്കര്‍ മാത്രമേ ലഭ്യമാകൂ. പിന്നീട് ഉപയോക്താക്കള്‍ക്ക് സ്‌റ്റോറില്‍ നിന്നും പുതിയ സ്റ്റിക്കര്‍ പാക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിലവിലുളളത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനും കഴിയും.

ഔദ്യോഗിക വെബ്‌സൈറ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താള്‍ക്ക് സ്റ്റിക്കറിലേക്ക് പ്രവേശിക്കണമെങ്കില്‍ സ്‌ക്രീനിന്റെ ഇടതു വശത്ത് സ്ഥാപിച്ചിട്ടുളള ഇമോജി ഐക്കണ്‍ ഉപയോഗിക്കണം എന്നാണ്. ഇമോജി ഐക്കണില്‍ ടാപ്പു ചെയ്തു കഴിഞ്ഞാല്‍ ജിഫ് ഐക്കണിന്റെ വലതു വശത്തായി സ്ഥാപിച്ചിട്ടുളള സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പു ചെയ്യുക. ഇനി ഉപയോക്താവിന് നിലവിലുളള പായ്ക്കില്‍ നിന്നും ഏതു സ്റ്റിക്കറും തിരഞ്ഞെടുക്കാന്‍ കഴിയും.

പുതിയ പായ്ക്കുകള്‍ ചേര്‍ക്കാനായി

എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ് ഫീള്‍ഡില്‍ കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം. പുതിയ പായ്ക്കുകള്‍ ചേര്‍ക്കാനായി, സ്റ്റിക്കര്‍ വിഭാഗത്തിന്റെ ഇടത്തേ അറ്റത്തുളള '+' ഐക്കണില്‍ ടാപ്പു ചെയ്യുക. ഇവിടെ ഉപയോക്താക്കള്‍ മൈ സ്റ്റിക്കേഴ്‌സ്, സ്റ്റിക്കര്‍ സെക്ഷന്‍ എന്ന സെഗ്രിഗേഷന്‍ കാണാം. ഇവിടെ നിങ്ങള്‍ സ്റ്റിക്കര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് അതിന്റെ പ്രീവ്യൂ കാണാനും കഴിയും.

പുതിയ സവിശേഷത

WABetaInfo യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷത ആക്‌സസ് ചെയ്യുന്നതിന് യഥാക്രമം 2.18.329 ഉും 2.18.100 എന്നീ ആപ്പ് വേര്‍ഷനുമായിരിക്കണം.

വാട്ട്‌സാപ്പ്

ഇതു കൂടാതെ വാട്ട്‌സാപ്പ് അതിന്റെ ക്ലോക്ക് വിഭാഗത്തിലും Starred വിഭാഗത്തിലും സ്റ്റിക്കര്‍ വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്ലോക്ക് വിഭാഗത്തില്‍ അടുത്തിടെ നിങ്ങള്‍ അയച്ച സ്റ്റിക്കറുകള്‍ കാണിക്കുന്നു, എന്നാല്‍ സ്റ്റാര്‍ വിഭാഗത്തില്‍ നിങ്ങളുടെ പ്രീയപ്പെട്ട സ്റ്റിക്കറുകള്‍ അടങ്ങിയിരിക്കുന്നു. ഇപ്പോള്‍ 12 സ്റ്റിക്കര്‍ പായ്ക്ക് ഉപയോഗിച്ച സ്റ്റിക്കേഴ്‌സ് ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കുന്നത്.

ഏതു 4ജി ഫോണിലും ഭാരതി എയര്‍ടെല്ലിന്റെ 2000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍

Best Mobiles in India

English Summary

WhatsApp's new update brings this long-awaited feature to iPhones, and Android phones