എസ്.എം.എസിനെ കൊല്ലാന്‍ സോഷ്യല്‍ മീഡിയക്കാകില്ല; വിശ്വാസ്യതയില്‍ മുന്നില്‍


ഇത് ഇന്റര്‍നെറ്റ് യുഗമാണ്. സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ച കാലം. സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെയ്ക്കുന്നു. വീഡിയോ കോളിംഗ് ചെയ്യുന്നു. എന്നിരുന്നാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊന്നുമല്ല, എസ്.എം.എസിന്റെ ഉപയോഗം.

Advertisement

ഈ സോഷ്യല്‍ മീഡിയാ കാലഘട്ടത്തിലും എസ്.എം.എസിനെ ഉപേക്ഷിക്കാന്‍ ആരുംതന്നെ തയ്യാറല്ല. അതൊരു നൊസ്റ്റാള്‍ജിയ എന്നതിലുപരി ഒരു ആധികാരികതയാണ് എന്നതുതന്നെയാണ് പ്രധാന കാരണം. 2019ലെ കണക്കുപ്രകാരം ഏകദേശം 500 മില്ല്യണ്‍ ഡോളറിന്റെ ബിസിനസാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. 22 ബില്ല്യണ്‍ മെസ്സേജുകള്‍ ഓരോ മാസവും സോഷ്യല്‍ മീഡിയ വഴി അയക്കുന്നുമുണ്ട്.

Advertisement

വാട്ട്സ് ആപ്പ്

എന്നാലിതൊരു ടിപ്പിക്കല്‍ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ മെസ്സേജിംഗ് കണക്കല്ല എന്നതാണ് സത്യം. ഗ്രൂപ്പ് ചാറ്റുകളും ഇതില്‍പ്പെടും. നോട്ടിഫിക്കേഷന്‍, പരസ്യം, പ്രമോഷന്‍ എന്നിവയ്ക്കായി അയക്കപ്പെടുന്ന കണക്കും ഇതില്‍പ്പെടുന്നുണ്ട്. ഓരോ വര്‍ഷവും 20 ശതമാനത്തിന്റെ വളര്‍ച്ച ഈ രംഗത്തു കാണാന്‍ കഴിയുന്നുണ്ട്. 2018-ല്‍ 210 ബില്ല്യണ്‍ മെസ്സേജുകളായിരുന്നത് ഈ വര്‍ഷം 265 ബില്ല്യണ്‍ ആകുമെന്നാണ് കരുതുന്നത്.

എസ്.എം.എസ്

അഞ്ചു വര്‍ഷത്തിനു മുന്‍പത്തെ കണക്കുപ്രകാരം പ്രതിവര്‍ഷം അയക്കപ്പെട്ടിരുന്ന മെസ്സേജുകളുടെ കണക്ക് വെറും 100 മില്ല്യണില്‍ താഴെയായിരുന്നു. എന്നാല്‍ എന്റര്‍പ്രൈസ് മെസ്സേജിംഗിനായി ഇന്നും പ്രാധാന്യം നല്‍കുന്നത് എസ്.എം.എസുകള്‍ക്കാണ്. അതായത് നെറ്റ് ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, മറ്റ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയ്ക്കായി ഇന്നും ഒ.റ്റി.പി സംവിധാനമാണ് നിലവിലുള്ളത്. പേഴ്‌സണല്‍ എസ്.എം.എസ് വഴിയുള്ളതാണ് ഒ.റ്റി.പി സേവനം.

സോഷ്യല്‍ മീഡിയ

ട്രാന്‍സാക്ഷന്‍ അലേര്‍ട്ട്, ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, കണ്‍ഫര്‍മേഷന്‍ എന്നിവയ്ക്കായും എസ്.എം.എസ് തന്നെയാണ് ഉപയോഗിച്ചു പോരുന്നത്. ഇന്ത്യക്കുള്ളില്‍ നിന്നുതന്നെയാണ് ഈ രംഗത്തെ 95 ശതമാനം ട്രാഫിക്കുമുണ്ടാകുന്നത്. ഒരു വ്യക്തി പ്രതിമാസം പരമാവധി 16 എസ്.എം.എസുകള്‍ അയക്കുമെന്നാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്. 2012ല്‍ ഇത് 38 ആയിരുന്നു. ഇന്ത്യയില്‍ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ മെസ്സേജുകളുടെ കണക്ക് ഏകദേശം 391 ബില്ല്യണാണ്.

ടെലികോം കമ്പനികൾ

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളുടെ കടന്നുവരവ് എസ്.എം.സിന്റെ ഉപയോഗം കുറച്ചുവെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആധികാരികമായ മേഖലകളിലെല്ലാം തന്നെ എസ്.എം.എസുകളാണ് ഉപയോഗിക്കപ്പെടുന്നത്. ഉപയോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിലാണ് വിശ്വാസവും.

ഇന്റർനെറ്റ്

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള പല ടെലികോം സേവനദാതാക്കളും ഇന്ന് എസ്.എം.എസിനു പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു മെസ്സേജിന് ഒരു രൂപ ചാര്‍ജ് ചെയ്തിരുന്ന പല കമ്പനികളും ഇത് 10 പൈസയായി ചുരുക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ എസ.എം.എസിന് ഒരു രൂപയായും മാറ്റം വരുത്തി. ഈ കണക്കനുസരിച്ച് ടെലികോം കമ്പനികള്‍ ഏകദേശം 3,576 കോടി രൂപയാണ് 2019-ല്‍ വരുമാനം പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English Summary

What’s booming is app-to-person messages, thanks to the plethora of apps that users are downloading to their smartphones. These in turn are peppering subscribers with text messages — notifications, advertisements, promotions and transaction confirmations.