വാട്‌സ്ആപില്‍ വോയിസ് കോളിംഗ് സംവിധാനം ഉടന്‍!!!


ഏറ്റവും പ്രചാരമുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപിനെ അടുത്തിടെയാണ് ഫേസ്ബുക് ഏറ്റെടുത്തത്. അതിനുപിന്നാലെ ആപ്ലിക്കേഷനെ ജനപ്രിയമാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഏറെ താമസിയാതെ വാട്‌സ്ആപില്‍ വോയ്‌സ് കോളിംഗ് സംവിധാനം കൊണ്ടുവരുമെന്നാണ്.

Advertisement

നിലവില്‍ 45 കോടി ഉപഭോക്താക്കളുള്ള വാട്‌സ്ആപില്‍ വോയ്‌സ് കോളിംഗ് സംവിധാനം കൂടി വന്നാല്‍ സമാന സ്വഭാവമുള്ള മറ്റ് ആപ്ലിക്കേഷനുകളെ കടത്തിവെട്ടുമെന്നാണ് കരുതുന്നത്. സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്, ബ്ലാക്‌ബെറി മെസഞ്ചര്‍ തുടങ്ങിയവയ്ക്കായിരിക്കും ഇത് ഏറെ ദോഷകരമാവുക.

Advertisement

അതിനിടെ ഫേസ്ബുക് ഏറ്റെടുത്ത് നാലു ദിവസത്തിനുള്ളില്‍ ഒന്നരക്കോടി ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്ന് വാട്‌സ്ആപ് സി.ഇ.ഒ ജാന്‍ കോം പറഞ്ഞു. സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് വാട്‌സ്ആപ് ഉപയോക്താക്കളുടെ എണ്ണം 45 കോടിയില്‍ നിന്ന് 46.5 കോടിയായി ഉയര്‍ന്നകാര്യം അദ്ദേഹം അറിയിച്ചത്.

Best Mobiles in India

Advertisement