വാട്ട്സ് ആപ്പിൽ രണ്ട് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു

ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് ഇപ്പോൾ പറഞ്ഞ രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള സവിശേഷതയാണ് ഫോർവേഡിങ് ഇൻഫോ.


ജനപ്രിയ സമൂഹമാധ്യമ ആപ്പായ വാട്സാപ് ഓരോ തവണയും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് കൊണ്ടുവരുന്നത്. വാട്സാപിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളും വിഡിയോകളും നല്ല രീതിയിൽ പ്രശ്‌നം സൃഷ്‌ടിച്ചു തുടങ്ങിയതോടെയാണ് ഇത്തരം സവിശേഷതകൾ വാട്ട്സ് ആപ്പ് രംഗത്ത് കൊണ്ടുവരുവാൻ തുടങ്ങിയത്.

Advertisement

ഓൺലൈൻ വഴി എങ്ങനെ എൽ.പി.ജി ഗ്യാസിന്റെ സബ്സീഡി പരിശോധിക്കാം ?

ഫോർവേഡിങ് ഇൻഫോ

പുതിയ സവിശേഷതകൾ പരീക്ഷണത്തിലാണ്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ എത്തിച്ചേർന്ന് നിൽക്കുന്നത്.

ഈ സാഹചര്യത്തിൽ വ്യാജ വാർത്തകളുടേയും മറ്റും പ്രചരണം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വാട്സാപ് രണ്ടു പുതിയ മാറ്റങ്ങൾ നിലവിൽ കൊണ്ടുവന്നിരിക്കുകയാണ്.

Advertisement
ഫ്രീക്വന്റ്ലി ഫോർവേഡഡ്

ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് ഇപ്പോൾ പറഞ്ഞ രണ്ട് അപ്ഡേറ്റുകൾ.

നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള സവിശേഷതയാണ് ഫോർവേഡിങ് ഇൻഫോ.

ഫോർവേഡിങ് ഇൻഫോ

ഇതിനായി സന്ദേശങ്ങളിൽ അൽപനേരം അമർത്തി പിടിക്കുക. മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ
തിരഞ്ഞടുത്താൽ കണക്കുകൾ കൃത്യമായി അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക.

നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടുവെന്നു അറിയാൻ കഴിയില്ല.

2.19.87 ആൻ‍ഡ്രോയിഡ്

ഒരു സന്ദേശം വലിയ തോതിൽ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്ന സവിശേഷത വഴി ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്.

നാല് തവണയിൽ കൂടുതൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഫീച്ചറുകൾ വാട്സാപ്പിന്റെ 2.19.87 ആൻ‍ഡ്രോയിഡ് പതിപ്പിലാണ് വരുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ തന്നെ ഇൻറർനെറ്റിൽ ലഭ്യമാണ്.

Best Mobiles in India

English Summary

A previous beta had the above-mentioned feature disabled by default specifically version 2.19.87. The new beta update seems to have enabled the message forward info feature. Users who are on the beta version of the app will now be able to see the number of times a message has been forwarded.