വ്യാജവാർത്തകളുടെ പ്രചരണം: രാജ്യമൊട്ടുക്കും ബോധവൽക്കരണം നടത്താൻ ഒരുങ്ങി വാട്സാപ്പ്!


ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 200 ദശലക്ഷമാണ്. അതുകൊണ്ട് തന്നെ വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് വളരെയധികം ആളുകളെ സ്വാധീനിക്കാന്‍ കഴിയും. വാട്‌സാപ്പ് വഴിയുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിനായി വാട്‌സാപ്പ് പ്രമുഖ പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കുകയുണ്ടായിട്ടുണ്ട്.

Advertisement

വ്യാജവാർത്തകളുടെ പ്രചരണം: പ്രധാന വെല്ലുവിളി

ഇതോടൊപ്പം തന്നെ പല തരത്തിലുള്ള മറ്റു മാർഗ്ഗങ്ങളും വാട്സാപ്പ് അവലംബിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വ്യാപകമായ വ്യാജ വാർത്തകളുടെ പ്രചരനാം എന്നതിനാൽ ഇവ നിലയ്ക്ക് നിർത്തേണ്ടത് ഇന്ന് ആവശ്യമായി തീർന്നിരിക്കുകയാണ്. പലപ്പോഴും ഇത് പല രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്കും മറ്റുമെത്തി സാരമായ കുഴപ്പങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്.

Advertisement
പഴി വാട്സാപ്പിന്

ഇതിന് ഏറ്റവുമധികം പഴി കേട്ട വാട്‌സ്ആപ്പ് തന്നെ ഇതിനായി പല പോംവഴികളും അന്വേഷിച്ചിരുന്നു. വ്യാജവാർത്തകൾ തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കുറച്ചു മാസം മുമ്പ് ഫോർവെർഡ് ലേബൽ സൗകര്യം വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഫോർവെർഡ് ചെയ്തെത്തുന്ന മെസേജുകൾ തിരിച്ചറിയാനായി അവയുടെ കൂടെ ഒരു ലേബൽ ഉണ്ടാകും എന്നതായിരുന്നു ആ സൗകര്യം.

പുതിയ പദ്ധതിയുമായി വാട്സാപ്പ്

ഏതായാലും രാജ്യത്ത് വ്യാജവാർത്തകൾ കൊണ്ടുണ്ടാകുന്ന പൊറുതികേടുകൾ തടയുന്നതിനായി ഈ ശ്രമത്തിൽ നിരന്തരമായി പുതിയ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്സാപ്പ് ഇപ്പോൾ മറ്റൊരു കാര്യത്തിന് കൂടി മുൻകൈ എടുക്കുകയാണ്. രാജ്യത്താകമാനം ആളുകൾക്ക് ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ പ്രചാരണത്തെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് വാട്സാപ്പിന്റെ പുതിയ ഈ പദ്ധതി.

പദ്ധതി എങ്ങനെ നടപ്പിലാക്കും

ഇതിനായി Digital Empowerment Foundation (DEF) എന്ന ന്യൂഡൽഹി കേന്ദ്രീകരിച്ചുള്ള സംഘടനയുമായി ചേർന്ന് രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ആളുകൾക്ക് ബോധവൽക്കരണം നൽകും.വാട്സാപ്പിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിലെ സാമൂഹ്യ നേതാക്കൾക്കായി 40 പരിശീലന സെഷനുകൾ നടത്തുന്നതിന് സംഘടന മുന്നിട്ടിറങ്ങും. ഗവൺമെന്റ് ഉദ്യോഗസ്ഥർ, ഭരണാധികാരികൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷൻമാർ, വിദ്യാർത്ഥികൾ എന്നിവർക്കായിരിക്കും ഈ ബോധവൽക്കരണം നൽകിത്തുടങ്ങുക.

സൗജന്യ വൈഫൈ അടക്കം ഇന്ത്യയ്ക്കായി നിറയെ സൗകര്യങ്ങളോടെ ഗൂഗിൾ!

Best Mobiles in India

English Summary

WhatsApp to Train Indian Users on Dangers of Fake News