പുതിയ സംരംഭങ്ങൾക്ക് വാട്ട്സ് ആപ്പ് ഒരു കോടി രൂപ നൽകുന്നു

മത്സരത്തില്‍ വിജയികളാകുന്ന അഞ്ച് പേര്‍ക്ക് 1.8 കോടി കോടി രൂപയാണ് വാട്‌സാപ്പ് സമ്മാനത്തുകയായി നൽകുക. ആരോഗ്യം, പ്രാദേശികം, വാണിജ്യം, സാമ്പത്തികം, ഡിജിറ്റല്‍, വിദ്യാഭ്യാസം, ജനങ്ങളുടെ സുരക്ഷ.


ഏറെ ജനപ്രീതിയാർജിച്ച ഒരു മെസ്സഞ്ചർ ആപ്പാണ് 'വാട്ട്സ് ആപ്പ്'. ലോകജനസംഖ്യയുടെ 10 ശതമാനം എല്ലാമാസവും വാട്‌സാപ്പ് ഉപയോഗിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഫെയ്‌സ്ബുക്കിനെ മറികടന്ന് വാട്‌സാപ്പ് മുന്നിലെത്തയതായി ആപ്പ് ആനീസ് വെബ്‌സൈറ്റിന്‍രെ 'ദി സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2019' റിപ്പോർട്ട്‌. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ 30 ശതമാനം വളര്‍ച്ചയാണ് വാട്‌സാപ്പിനുണ്ടായത്. 2018 സെപ്റ്റംബറില്‍ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വാട്‌സാപ്പ് ഫെയ്‌സ്ബുക്കിനെ മറികടന്നിരുന്നു. ഇപ്പോഴിതാ ചെറുപ്പക്കാർക്ക് അവസരമൊരുക്കി വാട്ട്സ് ആപ്പ് വീണ്ടും രംഗത്ത്.

Advertisement

ബയോമെട്രിക്‌സ് ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുന്നത് എങ്ങനെ?

വാട്ട്സ് ആപ്പ്

പുതിയ സ്റ്റാര്‍ട്ട്ആപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വാട്‌സാപ്പിന്റൈ 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ വാട്‌സാപ്പ് ഗ്രാന്റ് ചലഞ്ച്'. ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പിന്റെ ഈ മത്സരം. മത്സരത്തില്‍ വിജയികളാകുന്ന അഞ്ച് പേര്‍ക്ക് 1.8 കോടി കോടി രൂപയാണ് വാട്‌സാപ്പ് സമ്മാനത്തുകയായി നൽകുക. ആരോഗ്യം, പ്രാദേശികം, വാണിജ്യം, സാമ്പത്തികം, ഡിജിറ്റല്‍, വിദ്യാഭ്യാസം, ജനങ്ങളുടെ സുരക്ഷ എന്നിവയുള്‍പ്പടെ എല്ലാ മേഖലകളില്‍ നിന്നുള്ള സംരംഭകരേയും ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരം.

Advertisement
വാട്ട്സ് ആപ്പ് ബിസിനസ്

രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധിക്കുന്നതും, വലിയ അളവില്‍ സാമൂഹിക സാമ്പത്തിക സ്വാധീനം ഉണ്ടാക്കുന്നതുമായ മികച്ച നവീന ആശയങ്ങളും, വ്യവസായ രീതികളും ഉള്ള സംരഭകര്‍ക്ക് മത്സരത്തിനായി അപേക്ഷിക്കാം എന്ന് വാട്‌സാപ്പ് റിപ്പോർട്ട് ചെയ്‌തു.

സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ വാട്‌സാപ്പ് ഗ്രാന്റ് ചലഞ്ച്

2019 മാര്‍ച്ച് പത്ത് വരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. ഒരു സ്വതന്ത്ര കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ വിലയിരുത്തുക ആദ്യം തിരഞ്ഞെടുത്തവയില്‍ നിന്നും 30 മികച്ച ആശയങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അങ്ങനെ അവസാനം മികച്ച 10 ആശയങ്ങളിലേക്ക് അപേക്ഷകള്‍ ക്രമീകരിക്കും. ഈ ആശയങ്ങള്‍ അവതരിപ്പിച്ചവരെ അവസാന റൗണ്ടില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കും.

വാട്‌സാപ്പ് സേവനങ്ങള്‍ വ്യവസായ വളർച്ചയ്ക്ക്

അവസാനം വിജയിക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 50,000 ഡോളര്‍ (ഏകദേശം 35 ലക്ഷം രൂപ) ലഭിക്കും. ഇത് രാജ്യത്തെ സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 ശതമാനത്തിലേറെ വ്യവസായവ്യവസായ സംരംഭങ്ങള്‍ വാട്‌സാപ്പ് സേവനങ്ങള്‍ അവരുടെ വ്യവസായ വളര്‍ച്ചയ്ക്കായി പ്രയോജപ്പെടുത്തുന്നുണ്ടെന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്.

സ്റ്റാർട്ട്അപ്പ് ഇന്ത്യ-വാട്സ് ആപ്പ് ഗ്രാൻഡ് ചലഞ്ച്, വ്യവസായ സംരംഭകരുടെ ലോകത്തിലേക്ക് കടന്നു കയറാനും സംരംഭകരെ ആകർഷിക്കാനും പ്രേരിപ്പിക്കുന്നു. വാട്ട്സ് ആപ്പ് നൽകിയ വിവരം അനുസരിച്ച്, മെസഞ്ചർ പ്ലാറ്റ്ഫോം അവരുടെ ചെറുകിട, മിഡ്-ടോർ വാണിജ്യങ്ങൾ നടത്താൻ സഹായിക്കും.

Best Mobiles in India

English Summary

The Startup India-WhatsApp Grand Challenge is expected to inspire more aspiring entrepreneurs to step up and venture into the world of entrepreneurship. According to data provided by WhatsApp, the messenger platform has been known to help around 84 per cent of small and mid-tier businesses communicate in their field. Additionally, around 80 per cent of such businesses have found WhatsApp to help them grow.