ഫോണ്‍ താഴെ വീണാല്‍ കേടാവാതിരിക്കാന്‍ ആപ്പിള്‍ ഫ്രീ ഫാള്‍ സിസ്റ്റവുമായി....!


ഗാഡ്ജറ്റുകള്‍ താഴെ വീഴുമ്പോള്‍ തൊണ്ണൂറ് ശതമാനം കേസുകളിലും ഡിസ്‌പ്ലേയ്ക്ക് ക്ഷതം സംഭവിക്കാറുണ്ട്. ഈ പ്രശ്‌നത്തെ തടയുന്നതിനുള്ള സംവിധാനമാണ് ആപ്പിള്‍ ഫോണുകളില്‍ ഇനി അവതരിപ്പിക്കുക.

Advertisement

ഫോണ്‍ താഴേയ്ക്ക് വീഴുമ്പോള്‍ അന്തരീക്ഷത്തില്‍ വെച്ചു തന്നെ, ഫോണിന്റെ പിന്‍ഭാഗമോ വശമോ ചരിഞ്ഞ് കുറഞ്ഞ ആഘാതമേല്‍ക്കുന്ന പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ അടിസ്ഥാനം. ഫോണിലെ തന്നെ ഘടിപ്പിക്കുന്ന ആക്‌സിലെറോമീറ്റര്‍, മാഗ്‌നെറ്റോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Advertisement

സെന്‍സറുകള്‍ക്കൊപ്പം പ്രൊസസ്സറും മോട്ടോറും ഉള്‍പ്പെടുന്നതാണ് ആപ്പിളിന്റെ പുതിയ ഫാള്‍ സിസ്റ്റം. ഇതിന്റെ പേറ്റന്റ് ആപ്പിള്‍ സ്വന്തമാക്കി കഴിഞ്ഞു. ഫോണ്‍ വീഴുമ്പോള്‍ ഏറ്റവും കുറഞ്ഞ പ്രശ്‌നം ഉണ്ടാകുന്ന പോയിന്റും ആംഗിളും സെന്‍സറുകള്‍ ഉപയോഗിച്ച് പ്രൊസസ്സര്‍ കണക്കാക്കുന്നു. പിന്നീട് മോട്ടോര്‍ പ്രവര്‍ത്തിച്ച് പ്രൊസസ്സര്‍ കണ്ടെത്തിയ ആംഗിളിലേക്ക് ഫോണ്‍ സ്വയം തിരിഞ്ഞാണ് സംവിധാനം പ്രവര്‍ത്തിക്കുക.

താഴെ വീഴുമ്പോഴുണ്ടാകുന്ന തകരാറുകളില്‍ നിന്ന് പൂര്‍ണ്ണമായ മോചനമല്ലെങ്കിലും വലിയൊരളവു വരെ ആഘാതം കുറയ്ക്കാനും തകരാറുകളില്‍ നിന്ന് ഗാഡ്ജറ്റുകളെ സംരക്ഷിക്കാനും പുത്തയ സങ്കേതത്തിനാകും. ഭാവിയില്‍ ഐഫോണുകള്‍ ഈ സിസ്റ്റത്തോടെയാകും എത്തുക. ആപ്പിള്‍ എഞ്ചിനീയര്‍മാരായ നിക്കോളാസ് വി കിങ്, ഫെച്ചര്‍ റോത്ത്‌കോഫ് എന്നിവര്‍ ചേര്‍ന്നാണ് ഫ്രീ ഫാള്‍ സിസ്റ്റം വികസിപ്പിച്ചെടുത്തത്.

Best Mobiles in India

Advertisement

English Summary

Why Apple's next iPhone could have incredible new unbreakable screens.