എന്തു കൊണ്ട് IBM യുഎസ്ബി, എസ്ഡി കാര്‍ഡ്, ഫ്‌ളാഷ് ഡ്രൈവ് എന്നിവ ഓഫീസിലും ലോകമെമ്പാടും നിരോധിച്ചു?


ഡേറ്റ സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പറേഷന്‍ (IBM) ഇപ്പോള്‍ വളരെ ശക്തമായ തീരുമാനം എടുത്തിരിക്കുകയാണ്.

Advertisement

അതായത് യുഎസ്ബി പെന്‍ഡ്രൈവ്, എസ്ഡി കാര്‍ഡ്, ഫ്‌ളാഷ് ഡ്രൈവ് എന്നീ പല സ്റ്റോറേജ് ഉപകരണങ്ങളും ഓഫീസിലും ലോകമെമ്പാടും നിരോധിച്ചിരിക്കുന്നു. ഇങ്ങനെയുളള ഉപകരണങ്ങളിലൂടെ ഡേറ്റ കൈമാറുന്നത് വളരെ അപകടകരമാണന്നു കമ്പനി മനസ്സിലാക്കുന്നു. അതിനാലാണ് ഈ ഒരു തീരുമാനം.

Advertisement

ഐബിഎം ചീഫ് സെക്യൂരിറ്റി ഓഫീസറായ ഷംല നായിഡു പറയുന്നത് ഇങ്ങനെയാണ്, ഒരു പക്ഷേ ഈ ഉപകരണം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ദുരുപയോഗം ചെയ്യുകയാണെങ്കിലോ ഇത് സാമ്പത്തികമായും കൂടാതെ കമ്പനിയുടെ യശസ്സിനേയും ബാധിക്കുമെന്നാണ്.കമ്പനിയുടെ ചില വിഭാഗത്തില്‍ ഈ നിയമം നിലവില്‍ വന്നു തുടങ്ങി, എത്രയും പെട്ടന്നു തന്നെ ലോകം മുഴുവന്‍ ഇത് വ്യാപിക്കും.

സ്മാർട്ട്ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? ഫോണിന്റെ SAR വാല്യൂ എങ്ങനെ അറിയാം?

അവിടുത്തെ ജീവനക്കാര്‍ക്ക് ഇതിനു പകരം ഐബിഎം ക്ലൗഡ് സ്റ്റോറേജ് സേവനമായ ഫയല്‍ സിന്‍ക്, ഷെയര്‍ എന്നിവ ഉപയോഗിക്കാം. ചിലര്‍ക്ക് ഈ ഒരു നീക്കം തടസ്സമായേക്കാം എന്നും നായിഡു സമ്മതിച്ചു. കൂടാതെ തുടക്കത്തില്‍ അവര്‍ക്ക് വ്യത്യാസം അധികമായി തോന്നിയേക്കാം. എന്നാല്‍ കമ്പനിയുടെ മറ്റു സുരക്ഷ വശങ്ങളെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഇതൊരു മികച്ച തീരുമാനമാണ്. നീക്കം ചെയ്യാവുന്ന ഉപകരണങ്ങളില്‍ ഡേറ്റകള്‍ സേവ് ചെയ്തു വയ്ക്കുകയാണെങ്കില്‍ അപകടസാധ്യത ഏറെയാണ്.

Best Mobiles in India

Advertisement

English Summary

Why IBM Bans USB, SD Cards And Flash Drives From Every Office, World wide