ജെഫ് ബോസോസിനെ മോദി സർക്കാരിന് ഇഷ്ടമില്ലാത്തതിന്റെ കാരണങ്ങൾ ഇതാണ്


ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൻറെ മേധാവി ജെഫ് ബെസോസ് ഇന്ത്യയില്‍ എത്തി. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ ആമസോണ്‍ മേധാവിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ഇന്ത്യയില്‍ നിന്നും അഞ്ച് കൊല്ലത്തിനിടെ 100 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കും എന്നതടക്കം വലിയ പ്രഖ്യാപനങ്ങളാണ് ബെസോസ് നടത്തിയത്. എന്നാല്‍ ബെസോസിന്‍റെ ഈ പ്രഖ്യാപനങ്ങളിൽ ഒരു തരത്തിലുള്ള താല്‍പ്പര്യവും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല എന്നത് ആരെയും ഞെട്ടിക്കുന്ന ഒരു വസ്തുത. സാമ്പത്തിക മാന്ദ്യത്തെ നേരിടുന്ന രാജ്യം ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ ഒന്നിന്‍റെ മേധാവി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും അതിന് ഒരു പ്രധാന്യം നല്‍കാത്തത് എന്താണെന്ന ചോദ്യം സാമ്പത്തിക രംഗത്ത് ഉയരുന്നു.

Advertisement

ലോകത്തിലെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത വ്യാപരത്തിന്‍റെ വലിയൊരു ഭാഗം ആമസോണിന്റെ കൈയിലാണ്. എന്നാല്‍ അതിന്‍റെ മേധാവി ജെഫ് ബെസോസ് ഇന്ത്യയില്‍ എത്തിയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തെ കാണുവാന്‍ സമയം നല്‍കിയില്ല എന്നതാണ് മറ്റൊരു വാർത്ത. നേരത്തെ മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തലവന്മാര്‍ തുടങ്ങി ലോകത്തിലെ മുന്‍നിര കമ്പനി മേധാവികള്‍ ഇന്ത്യയില്‍ എത്തിയാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഈ പതിവ് ജെഫ് ബെസോസിൻറെ കാര്യത്തില്‍ ഉണ്ടായില്ല. മോദി മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ ആരും തന്നെ ജെഫുമായി കൂടികാഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. മോദിയുമായി ജെഫിന്‍റെ ഓഫീസ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൂടികാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് അനുവദിച്ചില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Advertisement

എന്നാല്‍ കേന്ദ്രമന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും ബെസോസ് കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്തകാലത്ത് ഓണ്‍ലൈന്‍ വ്യാപരത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമാണ് പ്രധാനമായും സര്‍ക്കാര്‍ ജെഫിന് കാര്യമായ പ്രധാന്യം നല്‍കാത്തത് എന്നാണ് വ്യാപര ലോകത്തെ സംസാരം. എന്നാല്‍ മറ്റൊരു കാരണമാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വിദേശ പത്രമാണ് വാഷിംങ്ടണ്‍ പോസ്റ്റ്. അടുത്തിടെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലടക്കം വലിയ തോതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിമര്‍ശിക്കുന്ന രീതിയില്‍ ഈ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഷിംങ്ടണ്‍ പോസ്റ്റിന്‍റെ ഉടമസ്ഥര്‍ ജെഫ് ബെസോസിന്‍റെ ആമസോണ്‍ കമ്പനിയാണ്. ജെഫ് ബെസോസ് ഇന്ത്യയിലെ തന്‍റെ പരിപാടി ട്വീറ്റ് ചെയ്തിരുന്നു ഊര്‍ജ്ജസ്വലമായ, ചലനാത്മകമായ ജനാധിപത്യം ഇത് ഇന്ത്യയുടെ നൂറ്റാണ്ട് എന്ന ക്യാപ്ഷനോടെയായിരുന്നു ട്വീറ്റ്. എന്നാല്‍ ഇതിനെ റീട്വീറ്റ് ചെയ്ത ബിജെപി വിദേശകാര്യ വിഭാഗം മേധാവി ഡോ. വിജയ് ചൗത്വായ്വാല, ജെഫ് ബെസോസ് ദയവായി ഇത് നിങ്ങളുടെ വാഷിംങ്ടണിലെ ജീവനക്കാരോട് പറയുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമയവും പണവും നഷ്ടമാണ് എന്ന് കുറിച്ചു, എന്നാല്‍ പിന്നീട് ഇതിനോട് പ്രതികരിച്ച ഡോ. വിജയ്. ഞങ്ങള്‍ ആമസോണ്‍ കമ്പനിക്ക് എതിരല്ലെന്നും. വാഷിംങ്ടണ്‍ പോസ്റ്റിന്‍റെ പക്ഷപാതപരമായ മോദി വിരുദ്ധ എഡിറ്റോറിയല്‍ നയത്തിനെതിരാണ് എന്ന് വിശദീകരിച്ചു.

അതേ സമയം ആമസോണിന്‍റെ നിക്ഷേപം സംബന്ധിച്ച് പ്രതികരിച്ച കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ ആമസോണിന്‍റെ നിക്ഷേപം ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യില്ലെന്നാണ് പ്രതികരിച്ചത്. അതേ സമയം ആമസോണിന്‍റെ മേധാവിയുമായി കൂടികാഴ്ച നടത്തുന്നത് രാജ്യത്തെ വ്യാപാരി സമൂഹത്തെ ചൊടിപ്പിക്കും എന്നതിനാലാണ് പ്രധാനമന്ത്രി അടക്കം ജെഫിനെ കാണാതിരുന്നത് എന്നാണ് ചില ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. അടുത്ത് തന്നെ ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയില്‍ കേന്ദ്രം നിയമനിര്‍മ്മാണം ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപകമാണ്.

താൻ ആമസോണിനെ എതിർക്കുന്നില്ലെന്നും എന്നാൽ തീർച്ചയായും വാഷിംഗ്ടൺ പോസ്റ്റിന്റെ ഏകപക്ഷീയവും പക്ഷപാതപരവും അജണ്ടയും നയിക്കുന്ന മോഡി വിരുദ്ധ എഡിറ്റോറിയൽ നിലപാടിനെതിരാണെന്നും ചൗതൈവാലെ ദ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റ് സമീപകാലത്ത് മോദി സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ദിനപത്രം നിരവധി വാർത്തകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് ആഗോള ഗോൾകീപ്പർ അവാർഡ് ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയിൽ നിന്ന് ലഭിച്ചു.

Best Mobiles in India

English Summary

Speculations connected the cold shoulder given to Bezos to the editorial stance of Washington Post, which is owned by the Amazon CEO and has been critical of the Indian government.