14 വർഷങ്ങൾക്ക് ശേഷം വൈഫൈ അടിമുടി മാറുന്നു; പ്രധാന മാറ്റങ്ങൾ അറിയാം


ഇന്റർനെറ്റ് ഡാറ്റ ഓഫറുകൾ കുറഞ്ഞ വിലയിൽ ഇന്ന് നമ്മുടെ രാജ്യത്ത് ലഭിച്ചുകൊണ്ടൊരിക്കുകയാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ജിബി ഇന്റർനെറ്റ് നമുക്ക് ലഭ്യമാകുമ്പോഴും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നമുക്ക് വൈഫൈ. സ്മാർട്ട്‌ഫോൺ ചരിത്രത്തിന്റെ ഏകദേശം അടുത്ത് തന്നെ പഴക്കമുണ്ട് വൈഫൈക്കും. മൈബൈലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെക്കാൾ എന്തുകൊണ്ടും എന്നും ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഇന്റർനെറ്റ് സൗകര്യം കൂടിയാണ് വൈഫൈ.

നല്ല വേഗത, കുറഞ്ഞ ബാറ്ററി ചിലവ്, സൗകര്യങ്ങൾ തുടങ്ങി പലതും ഇത്തരത്തിൽ ആളുകൾക്ക് വൈഫൈ ഇഷ്ടപ്പെടാൻ കാരണമയുണ്ട്. പക്ഷെ 2004 മുതൽ ഉപയോഗിക്കുന്ന സ്ഥിരം സുരക്ഷാ ക്രമീകരണങ്ങൾ തന്നെയാണ് വൈഫൈ ഇപ്പോഴും ഉപയോഗിക്കുന്നത് എന്നത് സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതിനൊരു മാറ്റവുമായി പ്രകടമായ മാറ്റങ്ങളോടെ വൈഫൈ ഇപ്പോൾ അടിമുടി മാറുകയാണ്. എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാം.

നിലവിൽ WPA2 സുരക്ഷാ ക്രമീകരണങ്ങൾ ആയിരുന്നു വൈഫൈ യിൽ ഉണ്ടായിരുന്നത്. 2004 മുതൽ ഇത് തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഇപ്പോൾ പുതുതായി WPA3 സുരക്ഷാ ക്രമീകരണങ്ങൾ വൈഫൈയിൽ എത്തുകയാണ്. ഇതുവഴി കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ വൈഫൈക്ക് ലഭിക്കും. ഹാക്കർമാർക്കും മറ്റും പാസ്‌വേഡ് ഹാക്ക് ചെയ്യുക എന്നത് ഇനി അത്ര എളുപ്പമാവില്ല.

ഈ പുതിയ WPA3 സുരക്ഷാ ക്രമീകരണങ്ങൾ പിന്തുണയ്ക്കുന്ന പുതിയ ഉപകരണങ്ങളിൽ ഉടൻ തന്നെ ഈ അപ്ഡേറ്റ് ലഭ്യമാകും. WPA3 സുരക്ഷാ ക്രമീകരണങ്ങൾ പിന്തുണയ്ക്കാത്തവ പുതിയ അപ്‌ഡേറ്റ് സാധ്യമാകുന്ന ഉപകരണങ്ങൾ വാങ്ങുക വഴി മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഇവിടെ ഈ പുതിയ WPA3 സുരക്ഷാ ക്രമീകരണങ്ങളുടെ പ്രധാന സവിശേഷതകൾ കൂടെ നോക്കാം.

1. പാസ്‌വേഡ് ഇനി സുരക്ഷിതം

ഹാക്കർമാർക്കും മറ്റും പാസ്‌വേഡ് ഹാക്ക് ചെയ്യുക എന്നത് ഇനി അത്ര എളുപ്പമാവില്ല എന്ന് നേരത്തെ പറഞ്ഞല്ലോ. അത് തന്നെയാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. ആദ്യത്തെ പോലെ അത്ര എളുപ്പം ഹാക്കിങ് ഇനി സാധ്യമാവില്ല.

2. Forward Secrecy

വൈഫൈ വഴി അതിക്രമിച്ചു കയറുന്ന ഹാക്കർമാരുടെ പ്രധാന പണി ഉപകരണത്തിലെ പഴയ ഡാറ്റകൾ ചോർത്തുക എന്നതാണ്. ഇവിടെ ഈ പുതിയ അപ്ഡേറ്റിലൂടെ അതിനും തടയിടപ്പെടും.

3. എളുപ്പം ബന്ധിപ്പിക്കൽ

മുമ്പുള്ള വൈഫൈയേക്കാൾ കൂടുതൽ വേഗം കണക്റ്റ് ആവുന്നതാണ് ഈ പുതിയ അപ്ഡേറ്റ്. ഒപ്പം qr കോഡ് സ്കാൻ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നത് അടക്കം പല സൗകര്യങ്ങളും വേറെയുമുണ്ട്.

എന്തായാലും സാങ്കേതികവിദ്യ പുരോഗമിക്കുന്നതോടൊപ്പം ലഭ്യമാകുന്ന ഇത്തരം കൂടുതൽ മാറ്റങ്ങൾക്കായി ഇനിയും കാത്തിരിക്കാം.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ എങ്ങനെ കണ്ടു പിടിക്കാം?

Most Read Articles
Best Mobiles in India
Read More About: wifi news technology

Have a great day!
Read more...

English Summary

Wifi is Changing After 14 Years; Find Out These Major Cahanges