വിൻഡോസ‌് 10 അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ‌്റ്റ‌്


മൈക്രോസോഫ‌്റ്റ‌് വിൻഡോസ‌് 10ന്റെ പുതിയ അപ‌്ഡേറ്റ‌് ഉടനെത്തുമെന്ന‌് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൻഡോസ‌് 10 മെയ‌് 2019 ‌എന്ന പേരിലാണ‌് പുതിയ അപ‌്ഡേറ്റ‌് ഉപയോക്താക്കൾക്ക് മുന്നിലായി അവതരിപ്പിക്കുവാൻ പോകുന്നത്.

വിൻഡോസ‌് 10

ഉപയോക്താക്കൾക്ക‌് കൂടുതൽ നിയന്ത്രണം നൽകുന്നതാകും പുതിയ അപ‌്ഡേറ്റെന്നാണ‌് മൈക്രോസോഫ‌്റ്റിന്റെ വിശദീകരണം. വരുന്ന ആഴ്ച്ച മുതൽ ഇന്റേണൽ ഉപയോക്താക്കളിൽ അപ‌്ഡേറ്റ‌് പരീക്ഷിച്ച‌് മെയ‌് അവസാനത്തോടെ അവതരിപ്പിക്കും.

വിൻഡോസ‌് 10 അപ‌്ഡേറ്റ‌്

വിൻഡോസ‌് 10 ഒക‌്ടോബർ 2018ൽ കടന്നുകൂടിയ പ്രശ‌്നം പരിഹരിച്ചാകും പുതിയതിന്റെ വരവെന്നാണ‌് ടെക‌് ലോകം പ്രതീക്ഷിക്കുന്നത്.

വിൻഡോസ‌് എക‌്സ‌്പീരിയൻസ‌്

നിരന്തരമായി അപ‌്ഡേറ്റ‌് ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടിഫിക്കേഷനാണ‌് നിലവിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ‌്നമെന്ന‌് വിൻഡോസ‌് എക‌്സ‌്പീരിയൻസ‌് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

മൈക്രോസോഫ‌്റ്റ‌്

എപ്പോൾ എങ്ങനെ ഏതു രീതിയിൽ അപ‌്ഡേറ്റ‌് നോട്ടിഫിക്കേഷൻ, ഡൗൺലോഡ‌്, ഇൻസ്റ്റലേഷൻ എന്നിവ നടക്കുമെന്ന‌ത‌് ഉപയോക്താവിന‌് നിയന്ത്രിക്കാനാകുന്ന തരത്തിലാക്കും വിൻഡോസ‌് 10 മെയ‌് 2019.

Most Read Articles
Best Mobiles in India
Read More About: microsoft windows 10 update news

Have a great day!
Read more...

English Summary

Microsoft has pushed the May 2019 Update to the Release Preview ring within its Windows Insider beta testing program. As the name suggests, this is the final step in the testing process before release, where the update will be polished to a shine.