വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രഫി അവാര്‍ഡ് 2013; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അംഗീകാരം


2013-ലെ ലോക വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ് ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചതാകട്ടെ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയും. 14 കാരനായ ഉദയന്‍ റാവു പവാര്‍. ഏറ്റവും മികച്ച യുവ വൈല്‍ഡ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയാണ് ഇന്ത്യക്ക് ഇദ്ദേഹം അഭിമാനമായത്.

Advertisement

96 രാജ്യങ്ങളില്‍ നിന്നായി 43000 എന്‍ട്രികളാണ് മത്സരത്തിനായി ലഭിച്ചിരുന്നത്. അതില്‍ നിന്നാണ് ഉദയന്‍ റാവു അംഗീകാരത്തിനുടമയായത്. മുതലയുടെ മാതൃവാത്സല്യം എടുത്തുകാണിക്കുന്ന മനോഹരമായ ഒരു ചിത്രമാണ് ഈ 14-കാരനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Advertisement

മധ്യപ്രദേശിലെ ചംബാല്‍ നദിയില്‍ വച്ചാണ് ഇദയന്‍ ചിത്രമെടുത്തത്. വെള്ളത്തിനു മുകളിലേക്ക് ഉയര്‍ന്നു വന്ന മുതലയും അതിനു മുകളില്‍ ഇരിക്കുന്ന മുതലക്കുഞ്ഞുങ്ങളുമാണ് ചിത്രത്തിലുള്ളത്.

ഒരു രാത്രിമുഴുവന്‍ ഇതിനായി നദിക്കരയില്‍ ചിലവഴിച്ചുവെന്നും പുലര്‍ച്ചെയാണ് ചിത്രം ലഭിച്ചതെന്നും ഉദയന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയിലെ ഗ്രെഗ് ഡു ടോയ്റ്റ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. മത്സരത്തില്‍ വിജയികളായവരെ കുറിച്ച് അറിയുന്നതിനും അവരുടെ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1

ആഫ്രിക്കന്‍ കാടുകളിലെ ആനകളെ പകര്‍ത്തിയ ഗ്രെഗ് ഡു ടോയ്റ്റ് ആണ് ഏറ്റവും മികച്ച വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് നേടിയത്.

 

#2

ഇന്ത്യക്കാരനായ ഉദയന്‍ റാവു പകര്‍ത്തിയ ചിത്രം. മുതലയുടെ മാതൃവാത്സല്യം എടുത്തുകാണിക്കുന്ന ചിത്രം പകര്‍ത്തിയത് മധ്യപ്രദേശിലെ ചമ്പാല്‍ നദിക്കരയില്‍ നിന്നാണ്.

#3

അമേരിക്കക്കാരനായ പോള്‍ സൂദേര്‍സ് ആണ് മൂന്നാം സ്ഥാനം നേടിയത്. കാനഡയിലെ ഹഡ്‌സണ്‍ ബേയില്‍ നിന്നു പകര്‍ത്തിയ നീര്‍ക്കരടിയുടെ ഈ ചിത്രമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. മഞ്ഞു കട്ടപിടിച്ചു കിടക്കുന്ന ഈ സമുദ്രത്തില്‍ മൂന്നു ദിവസമാണ് ചിത്രം ലഭിക്കുന്നതിനായി പോള്‍ ചിലവഴിച്ചത്.

#4

വെള്ളിമൂങ്ങ പറക്കുന്ന ചിത്രം പകര്‍ത്തിയ കാനഡക്കാരനായ കോണര്‍ സ്‌റ്റെഫാനിസണ്‍ ആണ് നാലാം സ്ഥാനം നേടിയത്.

#5

കോണര്‍ സ്‌റ്റെഫാനിസണ്‍ തന്നെ പകര്‍ത്തിയ ഈ ചിത്രത്തിനാണ് അഞ്ചാം സ്ഥാനം. യു.എസ്.എയിലെ യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്്

#6

സൗത്ത് ആഫ്രിക്കക്കാരനായ ഐസക് പ്രട്ടോറിയസ് എടുത്ത ചിത്രം.

#7

കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത് ജോ മക് ഡൊണാള്‍ഡ് എന്ന അമമരിക്കന്‍ ഫോട്ടോഗ്രാഫര്‍. 7-ാം സ്ഥാനമാണ് ഇദ്ദേഹത്തിനു ലഭിച്ചത്.

#8

ഭീമന്‍ കടലാമയുടെ ചിത്രം പകര്‍ത്തിയ മെക്‌സിക്കോയില്‍ നിന്നുള്ള ലൂയിസ് ജാവിയര്‍ സാന്‍ഡോവാള്‍ ആണ് എട്ടാമത്.

#9

നെതര്‍ലന്‍ഡ്‌സുകാരനായ ജാസ്പര്‍ ഡോയസ്റ്റ് എടുത്ത ചിത്രമാണ് ഇത്. ജപ്പാനില്‍ വച്ചാണ് ഈ ചിത്രമെടുത്തത്.

#10

റഷ്യയിലെ പോള്‍സ്‌കൈ ടോള്‍ബാഷിക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍. സെര്‍ജി ഗ്രോഷ്‌കോവ് ആണ് ചിത്രമെടുത്തത്. 36 വര്‍ഷത്തിനു ശേഷമായിരുന്നു ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.

Best Mobiles in India