OTP ആർക്കും പറഞ്ഞുകൊടുക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.. അതിനി ബാങ്ക് ആയാൽ പോലും!


ബാങ്കുകൾ എല്ലാം തന്നെ തങ്ങളുടെ ഉപഭോക്താക്കളെ ഏറെ വിലക്കുന്ന ഒരു കാര്യമാണ് ഒട്ടിപി നമ്പർ വേറെ ആർക്കും പങ്കുവെക്കരുത് എന്നത്. കസ്റ്റമർ കെയറിലേക്ക് വിളിക്കുമ്പോഴും ബാങ്കിൽ ചെന്നാലും തുടങ്ങി എല്ലാ സ്ഥലത്തും നമുക്ക് ഈ നിർദേശം കാണാം. ബാങ്കുകൾക്ക് പുറമെ ബാങ്കിങ്ങ് ആപ്പുകളും മറ്റു പണമിടപാട് വെബ്സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ ഈ നിർദേശം നമുക്ക് മുന്നിൽ വെക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ട് നമ്മളെ പറ്റിക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയ ഒരു സ്ത്രീയുടെ അനുഭവമാണ് ഇവിടെ പറയാൻ പോകുന്നത്.

Advertisement

സംഭവം മുംബൈയിൽ

മുംബൈയിലെ നേവി മുംബൈയിൽ താമസിക്കുന്ന തസ്‌നീൻ മുജാക്കർ എന്ന സ്ത്രീയുടെ ബാങ്ക് അകൗണ്ടിൽ നിന്നുമാണ് 7 ലക്ഷത്തോളം രൂപ അപഹരിക്കപ്പെട്ടത്. ബാങ്കിൽ നിന്നും വിളിക്കുകയാണ് എന്ന രീതിയിൽ കോൾ ചെയ്ത മോഷ്ടാവ് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് അത് മാറ്റുവാനായി OTP നമ്പർ പറഞ്ഞുകൊടുക്കണമെന്ന് വിളിച്ചറിയിക്കുകയായിരുന്നു.

Advertisement
ബാങ്കിൽ നിന്നും എന്ന് പറഞ്ഞുള്ള ഫോൺ കോൾ

ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് അത് മാറ്റുവാനായി OTP നമ്പർ പറഞ്ഞുകൊടുക്കണമെന്ന നിർദേശം കേട്ടതോടെ കൂടുതൽ ഒന്നും ആലോചിക്കാതെ സ്ത്രീ നമ്പർ പറഞ്ഞു കൊടുക്കുകയായിരുന്നു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ പല തവണയായി 7 ലക്ഷം രൂപയ്ക്ക് അടുത്ത് ഇവരുടെ അക്കൗണ്ടിൽ നിന്നും മോഷ്ടാവ് അപഹരിക്കുകയായിരുന്നു. തസ്നീനിന്റെ അകൗണ്ടിൽ ഉണ്ടായിരുന്നത് 7.20 ലക്ഷം രൂപയായിരുന്നു.

നഷ്ടമായത് മൊത്തം 6,98,973 രൂപ

28 തവണയായി ഒട്ടിപി നൽകിയത് വഴി സ്ത്രീക് മൊത്തം നഷ്ടമായത് 6,98,973 രൂപയാണ്. ഇവിടെ മോഷ്ടാവ് ചോദിച്ചതിനെ തുടർന്ന് കാർഡിൽ ഉള്ള 16 അക്ക നമ്പർ, സിവിവി നമ്പർ, കാർഡിലെ പേര് തുടങ്ങി എല്ലാ വിവരങ്ങളും തസ്‌നീൻ മോഷ്ടാവ് ചോദിച്ചയുടൻ നൽകുകയായിരുന്നു. ഏതായാലും പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നമ്മളും ശ്രദ്ധിക്കേണ്ട കാര്യം

OTP നമ്പർ ചോദിച്ചുകൊണ്ട് നിങ്ങളെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും വിളിക്കില്ല എന്ന കാര്യം ആദ്യമേ മനസ്സിൽ വെക്കുക. ബാങ്ക് ഉദ്യോഗസ്ഥൻ എന്നല്ല ഒരു സ്ഥാപനവും നിങ്ങളുടെ OTP ചോദിക്കില്ല. ചോദിക്കാൻ പാടുമില്ല. എല്ലാ ബാങ്കുകളും തന്നെ ഈ കാര്യത്തിൽ ഉപഭോക്താക്കളെ ബോധവാന്മാരാക്കാറുണ്ട്. അതിനാൽ ആരെങ്കിലും OTP, കാർഡിൽ ഉള്ള 16 അക്ക നമ്പർ, സിവിവി നമ്പർ, കാർഡിലെ പേര് തുടങ്ങിയ വിവരങ്ങൾ ചോദിച്ചു നിങ്ങളെ വിളിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. സൂക്ഷിക്കുക. സൂക്ഷിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ പണത്തിനും നല്ലത്.

ലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾ

Best Mobiles in India

English Summary

Woman shares OTP 28 times and Cheated 7 lakh.