സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക; വിഷാദരോഗമടക്കം പലതും നിങ്ങളെ


സോഷ്യൽ മീഡിയ കൊണ്ടുള്ള നേട്ടങ്ങളെ പോലെ തന്നെ കോട്ടങ്ങളും നിരവധിയാണെന്ന കാര്യം നമുക്കറിയാവുന്നതാണ്. പലപ്പോഴും അതിനെ കുറിച്ചുള്ള ലേഖനങ്ങളും വാർത്തകളും റിപ്പോർട്ടുകളും നമ്മൾ കേട്ടിട്ടുള്ളതുമാണ്. എന്നാൽ ഈയിടെ പുറത്തുവന്ന ചില പഠനങ്ങൾ നൽകുന്നത് ഏറെ അതിശയകരവും ഒപ്പം ഗൗരവം നിറഞ്ഞതുമായ ചില കാര്യങ്ങളാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സ്ത്രീകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകൾ നടന്നിരിക്കുന്നത്.

സോഷ്യൽ മീഡിയ വരുന്നതിന് മുമ്പ്

സോഷ്യൽ മീഡിയ വരുന്നതിന് മുമ്പേ നമ്മൾ ചിത്രങ്ങൾ എടുത്തിരുന്നു. നമ്മുടെ പ്രിയപ്പെട്ടവരും മറ്റും വീട്ടിൽ വരുമ്പോൾ കാണിക്കാനായി അവ ആൽബങ്ങളാക്കി വീടുകളിൽ സൂക്ഷിച്ചു വെക്കുകയും ചെയ്യാറുണ്ടായിരുന്നു നമ്മൾ. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ, ഒപ്പം സ്മാർട്ഫോണുകൾ കൂടെ രംഗപ്രവേശം ചെയ്തതോടെ ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും എന്തും ഫോട്ടോ ആയോ വീഡിയോ ആയോ മെസ്സേജുകൾ ആയോ എളുപ്പം ഷെയർ ചെയ്യാവുന്ന ഒരു സൗകര്യം വന്നുചേർന്നിരിക്കുകയാണല്ലോ.

അമിതമായി ഉപയോഗിക്കുമ്പോൾ

ഇത് ഉണ്ടാക്കിയെടുക്കുന്ന ഏറ്റവും വലിയ വിപത്ത് ഏറ്റവും കൂടുതൽ സമയം ഈ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുയന്ന ആളുകളെ സംബന്ധിച്ചെടുത്തോളമായിരിക്കും. ഇങ്ങനെ നിരന്തരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിലൂടെ ആളുകൾക്ക് അവരോടുള്ള സമീപനത്തിൽ വരെ മാറ്റങ്ങൾ വരുന്നതാണ്. അതെല്ലാം വിടാം, പറഞ്ഞുവന്ന സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം സ്ത്രീകൾക്കുമായേക്കാവുന്ന ഗുരുതരമായ ചില പ്രശ്നങ്ങളെ കുറിച്ച് ബാക്കി പറയാം.

പഠനം പറയുന്നത്

ഈയിടെ നടത്തപ്പെട്ട ഈ പഠനപ്രകാരം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള മിക്ക സ്ത്രീകളും തങ്ങളെ ആരോഗ്യത്തെ കാര്യത്തിൽ വളരെ മോശമായ സമീപനം കൈകൊള്ളുന്നവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരങ്ങളുടെ കുറവ്, ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ എന്നിവയുടെ കുറവ് തുടങ്ങി പലതും സ്ത്രീകൾക്ക് ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

വന്ധ്യത, ക്ഷീണം, എല്ലുകളുടെ തളർച്ച തുടങ്ങി പല അസുഖങ്ങളും കാത്തിരിക്കുന്നു..

പഠനം പറയുന്നത് ഈ പ്രായത്തിലുള്ള സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന നല്ലൊരു വിഭാഗം സ്ത്രീകളും എന്ത് ഭക്ഷണം കഴിക്കണം എന്നതിനെ കുറിച്ച് പോലും ബോധമില്ലാത്തവരാണ് എന്നതാണ്. ഇത്തരത്തിൽ മുകളി പറഞ്ഞ സ്ത്രീകൾക്ക് ഈ സമയത്ത് ആവശ്യമായ പോഷകാഹാരങ്ങളുടെ കുറവ് കാരണം ഇവർക്ക് വന്ധ്യത, ക്ഷീണം, എല്ലുകളുടെ തളർച്ച തുടങ്ങി പലതും വന്നുചേരുകയും ചെയ്യും.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും

അതിനാൽ തന്നെ ഈ പറഞ്ഞതെല്ലാം അല്പം ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകുകയാണെങ്കിൽ ജീവിതം അല്പം കൂടെ സുന്ദരമാക്കാം. സോഷ്യൽ മീഡിയയിൽ നാളെ ഒരു ഫോട്ടോ ഇടണമെങ്കിൽ അതിനും നല്ലൊരു ആരോഗ്യമുള്ള ശരീരം ആവശ്യമില്ലേ.. അതിനാൽ അല്പം ശരീരത്തെ കൂടെ പരിഗണിക്കുക. ഇരുപത്തിനാല് മണിക്കൂറും സോഷ്യൽ മീഡിയയിൽ വീണുകിടക്കുന്നതിന് ഒരു നിയന്ത്രണം കൊണ്ടുവരാൻ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് തീരുമാനമെടുക്കുക. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഫോൺ ചാർജ്ജിലിട്ട് കോൾ ചെയ്ത യുവാവിന് ദാരുണമായ അന്ത്യം!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Women Who Use Social Media Daily are Likely to Lack Nutrition.