ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌ അന്തരിച്ചു


ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു അദ്ദേഹത്തിന്. എബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം.

Advertisement

'ഞങ്ങളുടെ പ്രിയ പിതാവ് കടന്നു പോയതില്‍ ആഴമായി ദു:ഖിക്കുന്നു. അദ്ദേഹം അസാധാരണ സവിശേഷതയുളള മനുഷ്യനും മഹാനായ ശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ഇനിയും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് മകളായ ലൂസി, റോബര്‍ട്ട്, ടീം എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisement

ഭൗതികശാസ്ത്രത്തില്‍ ബിരുതം നേടി

1942 ജനുവരി 8ന് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജനനം. 17-ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുതം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം (Motor Neuron Disease) അദ്ദേഹത്തെ ബാധിച്ചത്.

കൈകാലുകള്‍ ചലിപ്പാക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം ജെയിംസ് മാര്‍ഷ് The Theory Of Everything (2014) എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ എസ്ഡി റെഡ്‌മെയ്ന്‍ ആണ് ഹോക്കിംഗനെ അവതരിപ്പിച്ചത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

ഭാവിയില്‍ ബ്ലോക്ക്‌ചെയില്‍ എങ്ങനെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും

പ്രപഞ്ചത്തിന് മഹത്തായ രൂപകല്‍പയുണ്ടെന്ന് അദ്ദേഹം പറഞ്ഞു

പ്രപഞ്ചത്തിന് മഹത്തായ ഒരു രൂപകല്‍പ്പനയുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ദൈവം എന്നൊരു ശക്തിയില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നും 2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. "പ്രപഞ്ചത്തെ ആരും നിര്‍മ്മിച്ചിട്ടില്ല. ആരും നമ്മുടെ വിധി മുന്നോട്ട് പോകുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല" - സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു.

പ്രപഞ്ചത്തിന്റെ തുടക്കം കണ്ടെത്താന്‍ സയന്‍സിന് കഴിയും. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കേണ്ട കാര്യമില്ല. ദൈവമില്ല എന്ന് തെളിയിയ്ക്കുകയല്ല ഇത് ചെയ്യുന്നത്. ദൈവത്തിന്റെ ആവശ്യമില്ല എന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത് - ഹോക്കിംഗ് പറഞ്ഞു.

Best Mobiles in India

English Summary

Hawking, whose 1988 book "A Brief History of Time" became an unlikely worldwide bestseller and cemented his superstar status, dedicated his life to unlocking the secrets of the Universe.