ലോകത്തിലെ ഏറ്റവും അപകടകാരികളായ 8 കുട്ടികൾ!


രാജ്യ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുന്ന വലിയ സൈബർ ഹാക്കേഴ്‌സിനെ കുറിച്ച് നമ്മൾ പലപ്പോഴായി കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഹാക്കിങ് നല്ല രീതിയിൽ ഉപയോഗിക്കുന്ന ഒരുപാട് ആളുകളെ കുറിച്ചും നമ്മൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞിട്ടുണ്ട്. പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എന്തിന് ഒരു രാജ്യത്തിന്റെ തന്നെ വിലയേറിയ ഡാറ്റകളിലും എല്ലാം തന്നെ സുരക്ഷകളിൽ വരുന്ന പാളിച്ചകൾ ചൂണ്ടിക്കാണിക്കാൻ ഇവർ പ്രത്യേകം മികവ് പുലർത്താറുണ്ട്.

Advertisement

എന്നാൽ ഇന്നിവിടെ നമ്മൾ കാണാൻ പോകുന്നത് ഇത്തരം സാധാരക്കാരായ ഹാക്കേഴ്‌സിനെ കുറിച്ചല്ല. പകരം അല്പം അസാധാരണമായ കഴിവുകളുള്ള ചില ഹാക്കേഴ്‌സിനെ കുറിച്ചാണ്. ഇവരെ ഈ മേഖലയിൽ ഏറ്റവും അധികം പ്രശസ്തരാക്കാൻ കാരണം ഇവരുടെ വയസ്സ് തന്നെയാണ്. വളരെ കുഞ്ഞുപ്രായത്തിൽ തന്നെ ലോകത്തെ മൊത്തം ഞെട്ടിച്ച ഈ കുഞ്ഞു ഭീമൻ ഹാക്കർമാരെ ഇന്ന് ഇവിടെ പരിചയപ്പെടാം.

Advertisement

CyFi (10 വയസ്സ്)

10 വയസ്സ് മാത്രം പ്രായമുള്ള CyFi എന്ന പേരിലറിയപ്പെടുന്ന ഈ പെൺകുട്ടി ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലെ ഗെയിമുകളിൽ ആണ് ഹാക്കിങ് നടത്തിയത്. സംഭവം മാധ്യമങ്ങൾ അന്ന് വിവരിച്ചത് പ്രകാരം ഈ പെൺകുട്ടി ഗെയിമുകൾ കളിക്കുമ്പോൾ ഓരോ ലെവലുകളും പൂർത്തിയാക്കാൻ സമയമെടുക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് പല ചീറ്റ് കോഡുകളും അതിനാവശ്യമായ സംവിധാനങ്ങളും സ്വന്തം ഫോണിൽ തന്നെ ക്ളോക്ക് ചെയ്യുക വഴി നേടിയെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് പ്രശ്നം ഗുരുതരമാകുകയും വലിയ തോതിലുള്ള സുരക്ഷാ വീഴ്ചകളിലേക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു.

അറിയപ്പെടാത്ത ഒരു കനേഡിയൻ ഹാക്കർ (11 വയസ്സ്)

സംഭവം 2014ൽ ആണ്. ഒരുകൂട്ടം കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റുകൾ കാര്യമായ സൈബർ ആക്രമണത്തിന് വിധേയമാകുകയുണ്ടായി. DDoS ആക്രമണമായിരുന്നു പ്രധാനമായും നടന്നിരുന്നത്. കേസ് അന്വേഷണം അവസാനം 11 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയിലേക്ക് എത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നത്. വെബ്സൈറ്റുകളുടെ ഹോം പേജുകൾ എഡിറ്റ് ചെയ്തത് വഴി സർക്കാരിന് ചെറിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ഒപ്പം ഡാറ്റ ചോർച്ചയും വരെയുണ്ടായി.

Matthew Weigman (14 വയസ്സ്)

Matthew Weigman എന്ന ഈ പതിനാലുകാരൻ തനിക്ക് ലഭിച്ചിരുന്ന അല്പം സവിശേഷതകൾ നിറഞ്ഞ കഴിവ് ഉപയോഗിച്ച് ടെലഫോൺ ഓപ്പറേറ്റേഴ്സിന്റെ സിഗ്നലുകളിന് മേലായിരുന്നു നുഴഞ്ഞുകയറിയത്. ഏറെ ഗുരുതരമായ കൃത്യങ്ങൾ ചെയ്ത ഒരു കുട്ടി കൂടിയായിരുന്ന മാത്യുവിനെ 18ആം വയസ്സിൽ പോലീസ് പിടികൂടുകയായിരുന്നു. പല തരത്തിലുള്ള കുറ്റങ്ങൾ മാത്യുവിന്റെ പേരിൽ അപ്പോഴേക്കും ഉണ്ടായിരുന്നു.

ACK! 3STX എന്ന ഓസ്‌ട്രേലിയൻ ഹാക്കർ (15 വയസ്സ്)

പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള പേര് വെളിപ്പെടുത്താത്ത ഇ ഹാക്കർ ഓസ്‌ട്രേലിയയിൽ ഉണ്ടാക്കിയ പുകിലുകൾ ചെറുതൊന്നുമായിരുന്നില്ല. മൊത്തം 259 വെബ്സൈറ്റുകളാണ് ഈ പേരിൽ അറിയപ്പെട്ടിരുന്ന ഹാക്കർ കുഴപ്പത്തിലാക്കിയത്. അതും മൂന്ന് മാസത്തിൽ താഴെ സമയം മാത്രമേ ഇത്രയും വെബ്സൈറ്റുകൾ ആക്രമിക്കുന്നതിനായി എടുത്തിട്ടുള്ളൂ എന്നതും അത്ഭുതകരമാണ്. എന്തായാലും പോലീസ് ഈ ചെറുപ്പക്കാരനെ പിന്നീട് പിടികൂടുകയുണ്ടായി.

മറ്റൊരു കനേഡിയൻ ഹാക്കർ (12 വയസ്സ്)

ടൊറോന്റോ സൺ എന്ന ഒരു ന്യൂസ് ചാനലാണ് ഇത് സംബന്ധമായ വാർത്തകൾ പുറത്തുവിട്ടത്. കാനഡയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാജ്യത്തെ പല പ്രമുഖ വെബ്സൈറ്റുകളുടെയും ഡാറ്റകളിലേക്ക് അതിക്രമിച്ചുകയറി ഹാക്ക് ചെയ്യുകയും മൊത്തം 60000 ഡോളറോളം നഷ്ടം എല്ലാവർക്കും കൂടെയായി വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇവയ്ക്കു പിന്നിലെ ലക്ഷ്യം ആയിരുന്നു രസകരം. തനിക്ക് കളിക്കാൻ ആവശ്യമായ ഗെയിമുകളും മറ്റും വാഗ്ദാനം ചെയ്ത ചില വെബ്‌സൈറ്റുകൾക്ക് അവ തരുന്നതിനായി പകരം രാജ്യത്തിന്റെ സുപ്രധാനമായ വിവരങ്ങൾ വരെ അടങ്ങുന്ന പലതും ചോർത്തി നൽകുകയായിരുന്നു.

Betsy Davies (7 വയസ്സ്)

Betsy Davies എന്ന ഏഴുവയസ്സുകാരി ലോകം മൊത്തം അറിയപ്പെട്ട പ്രശസ്തയായ മറ്റൊരു കുഞ്ഞു ഹാക്കർ ആണ്. തന്റെ ഏഴാമത്തെ വയസ്സിൽ ഒരു ഓപ്പൺ വൈഫൈ എങ്ങനെ ഹാക്ക് ചെയ്യാം എന്ന് കാണിച്ചുകൊടുത്തുകൊണ്ടായിരുന്നു ബെട്സി തന്റെ ഹാക്കിങ് മികവ് കാണിച്ചുകൊടുത്തത്. ചാനൽ 5 ന്യൂസ് സംഘടിപ്പിച്ച ഒരു പരീക്ഷണത്തിലായിരുന്നു 10 മിനിറ്റുകൾ കൊണ്ട് വൈഫൈ ഹാക്ക് ചെയ്ത് ട്രാഫിക്കിൽ എത്തിച്ചേർന്നത്. എന്നാൽ തീർത്തും നിരുപദ്രവകരമായിരുന്നു ഈ പെൺകുട്ടിയുടെ ഹാക്കിങ്.

Reuben Paul (9 വയസ്സ്)

റൂബൻ പോൾ എന്ന ഇന്ത്യക്കാരനായ ഈ അത്ഭുതബാലനെ കുറിച്ച് മുമ്പ് ഞാൻ ഇവിടെ എഴുതിയതാണ്. അവയിൽ നിന്നും ചില വാക്കുകൾ കടമെടുക്കട്ടെ. "ഒരു എട്ട് വയസ്സുള്ള കുട്ടിയുടെ സ്വപ്നങ്ങൾ ഇത്രമാത്രം പടർന്നു പന്തലിക്കുമെന്ന് നമ്മൾ ആരും തന്നെ കരുതിയിട്ടുണ്ടാവില്ല. തന്റെ പ്രായത്തിലുള്ള കുട്ടികൾ കാർട്ടൂണുകളും അനിമേഷൻ സിനിമകളും കണ്ടു കൊണ്ടിരിക്കുമ്പോൾ റൂബൻ എന്ന ഈ എട്ടുവയസ്സുകാരന്റെ മനസ്സിൽ കോഡുകളും ഹാക്കുകളും സിസ്റ്റം ഡെവലപ്പ്മെന്റുമെല്ലാം ആയിരുന്നു. അത് ഈ കൊച്ചു പയ്യനെ കൊണ്ടെത്തിച്ചത് ടെക്‌നോളജിയുടെ വലിയ ലോകത്തേക്കായിരുന്നു. തന്റെ എട്ടാമത്തെ വയസ്സിൽ തന്നെ ഒരു കമ്പനിയുടെ സിഇഒ ആയിത്തീർന്ന റൂബൻ എന്ന ഈ ഇന്ത്യൻ ബാലന്റെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു."

റൂബനെ കുറിച്ച് കൂടുതൽ വായിക്കാനായി താഴെ ക്ലിക്ക് ചെയ്യാം:

എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'

Kristoffer Von Hassel (അഞ്ചു വയസ്സ്)

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാക്കര്മാരിൽ ഒരാളാണ് Kristoffer Von Hassel. തന്റെ അഞ്ചാം വയസ്സിൽ തന്നെ ഹാക്കിങ് വശങ്ങൾ മനസ്സിലാക്കിയെടുക്കുകയും എന്തിന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സുരക്ഷാ ഗവേഷകൻ എന്ന പേര് മൈക്രോസോഫ്റ്റിന്റെ ഒരു ലിസ്റ്റ് പ്രകാരം നേടിയെടുക്കുകയും ചെയ്ത ആളാണ് ഈ അഞ്ചു വയസ്സുകാരൻ. എന്നാൽ അപകടകാരിയൊന്നുമല്ല ഈ പയ്യൻ. ചെറിയ പ്രായം കാരണം തനിക്ക് ലഭ്യമല്ലാത്ത ഗെയിമുകളും യുട്യൂബ് വിഡിയോകളും ലഭ്യമാക്കാനാണ് ആദ്യമായി ചില ഹാക്കുകൾ ഈ കുട്ടി ചെയ്തുനോക്കിയത്.

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത് 2018 ലെ ഏറ്റവും മികച്ച കടലിനടിയിൽ നിന്നെടുത്ത ചിത്രങ്ങളെയാണ്. 2018 ലെ ഏറ്റവും മികച്ച 110 ചിത്രങ്ങളിൽ നിന്നും ഏറ്റവും മുകളിൽ നിൽക്കുന്ന 18 ചിത്രങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഓരോന്നും എന്തുകൊണ്ട് ഇത്രയും മനോഹരമായി എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡിന് വേണ്ടിയുള്ള മത്സരത്തിൽ നിന്നും ലഭിച്ചതാണ് ഈ ചിത്രങ്ങൾ

1

ജർമ്മൻ ഫോട്ടോഗ്രാഫർ Tobias Friedrich എടുത്ത ഈ പനോരമ ഫോട്ടോ ആണ് അവാർഡിലെ ഏറ്റവും മികച്ച ഫോട്ടോ ആയി തിരഞ്ഞെടുത്തത്. ചുവപ്പു കടലിലെ ആഴങ്ങളിൽ ഒളിച്ചുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

2

അമേരിക്കൻ ഫോട്ടോഗ്രാഫർ Renee Capozzola എടുത്ത ചിത്രം. പൊതുവെ സ്രാവുകളെ ഇങ്ങനെ കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധേയവുമായി.

3

'Down the stream' എന്ന് പേരുള്ള ഈ ചിത്രം എടുത്തത് നെതർലാൻഡ് ഫോട്ടോഗ്രാഫറായ Wendy Timmermans ആണ്. മെക്സിക്കോയിലെ നാഹയിൽ നിന്നെടുത്ത ഈ ചിത്രം കൃത്യമായ വെളിച്ചത്തിന്റെ ഭംഗിയും കടലിന്റെ ഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമായി.

4

ചൈനീസ് ഫോട്ടോഗ്രാഫറായ TianHong Wang എടുത്തതാണ് മനോഹരമായ ഈ ജപ്പാനീസ് പിഗ്മി കടൽക്കുതിരയുടെ ചിത്രം. ജപ്പാനിലെ കശിവാജിമയിൽ നിന്നുമാണ് ഈ ചിത്രമെടുത്തത്.

5

അതീവ സുന്ദരമായ മറ്റൊരു ചിത്രം. Marcus Blatchford എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത ഈ ചിത്രം മാൾട്ടയിലെ ഗോസോയിൽ നിന്നെടുത്തതാണ്.

6

റിയൽ ഇല്ലൂഷൻ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ജർമനിയിലെ Dive4Life Siegburgൽ വെച്ചാണ്. Konstantin Killer എന്ന ജർമ്മൻ ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നിൽ.

7

ഈ ചിത്രത്തിൻറെ ഭംഗിയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ഫിൻലാൻഡിലെ സൈമ തടാകത്തിന്റെ അടിത്തട്ടിൽ നിന്നുമാണ്.

8

ചൈനീസ് ഫോട്ടോഗ്രാഫറായ K.Zhang എടുത്ത 'Bubble' എന്ന ഈ ചിത്രം മനോഹരമായ ഒരു പ്രതിഭിംബത്തിന്റെ ദൃശ്യവിരുന്ന് നമുക്കൊരുക്കുന്നു.

9

ഏറെ മനോഹരമായ വിവരണങ്ങൾക്കതീതമായ മറ്റൊരു ചിത്രം. മെക്സിക്കൻ ഫോട്ടോഗ്രാഫറായ Tom St George പകർത്തിയതാണ് ഈ ചിത്രം. Cenote Carwash എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

10

മനോഹരമായ ഒപ്പം ഏറെ ആശ്ചര്യം കൂടെ ജനിപ്പിക്കുന്ന മറ്റൊരു ചിത്രം. ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Marchione Giacomo പകർത്തിയതാണ് ഈ ബ്ളാക്ക് സഡിൽ ഈലിന്റെ ചിത്രം.

11

ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Gianni Pecchiar പകർത്തിയ കടലിനടിയിലെ അവശേഷിപ്പുകളുടെ സുന്ദരമായ ഒരു ചിത്രം. ക്രോയേഷ്യയിലെ Rijek ആണ് ലൊക്കേഷൻ.

12

ഈജിപ്ഷ്യൻ കടൽത്തീരങ്ങളിലെ ആഴങ്ങളിൽ ഒരിടത്ത് നിന്നും പകർത്തിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ട്ടങ്ങളിൽ നിന്നുള്ള കാഴ്ച. സ്വീഡിഷ് ഫോട്ടോഗ്രാഫർ Anders Nyberg ആണ് ചിത്രം എടുത്തിരിക്കുന്നത്.

13

അതിമനോഹരമായ കോങ്കർ ഈലിന്റെ ഈ ചിത്രം പകർത്തിയത് ചൈനീസ് ഫോട്ടോഗ്രാഫറായ Songda Cai ആണ്. ഫിലിപ്പീൻസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിക്കുന്നത്.

14

ലിസ്റ്റിലെ ഒന്നാമത്തെ ചിത്രമെടുത്ത Tobias Friedrichന്റെ മറ്റൊരു മികച്ച ഫോട്ടോ. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ നൂറോളം ട്രക്കുകൾ ഇവിടെയുണ്ടായിരുന്നു.

15

Susannah H. Snowden എന്ന ഫോട്ടോയോഗ്രാഫർ പകർത്തിയ കടലിനടിയിൽ നിന്നുമുള്ള അദ്ഭുതകരമായ ഒരു ചിത്രം.

16

ഫിന്നിഷ് ഫോട്ടോഗ്രാഫറായ Pekka Tuuri പകർത്തിയ ഈ ചിത്രം എടുത്തിരിക്കുന്നത് ബാറ്റ്ലിക്ക് കടലിൽ നിന്നാണ്. 1942ൽ കടലിൽ താണ Klaus Oldendorf എന്ന ജർമ്മൻ കപ്പലിന്റെ അവശേഷിപ്പുകളാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

17

കനേഡിയൻ ഫോട്ടോഗ്രാഫർ Shane Gross എടുത്ത ഈ ചിത്രം മനോഹരമായ കടൽക്കുതിരകളുടെ ഒരു ചിത്രമാണ് നമുക്ക് തരുന്നത്. ബഹാമാസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

18

ഫിൻലാന്റിൽ നിന്നുള്ള Pekka Tuuri എടുത്ത മറ്റൊരു മനോഹര ചിത്രം. ക്രൊയേഷ്യയിലെ Kornatiയിൽ കടലിനടിയിൽ മുങ്ങിക്കിടക്കുന്ന ഒരു പ്ലെയിനിന്റെ ബാക്കിപത്രങ്ങളാണ് ചിത്രത്തിലുള്ളത്.

Best Mobiles in India

English Summary

World’s 8 Most Dangerous Child Hackers.