ഏറ്റവും മികച്ച 11 ടെക് കമ്പനി ലോഗോകള്‍


ഏതൊരു കമ്പനിക്കും ഉത്പന്നത്തിനും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലോഗൊ അഥവാ ചിഹ്നം. സ്ഥാപനത്തിന്റെ വിശ്വാസ്യതപോലും ഒരു പരിധിവരെ നിര്‍ണയിക്കാന്‍ ലോഗൊയ്ക്ക് കഴിയും. അതുകൊണ്ടുതന്നെയാണ് ഒരു ചിഹ്നത്തിനു വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവഴിക്കുന്നതും.

Advertisement

ഗുഗിള്‍ പ്ലെ സ്‌റ്റോറിലെ ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറിലോ ഒന്നു നോക്കിയാല്‍മതി. ഓരോ ആപ്ലിക്കേഷനും ഓരോ ലോഗോയാണ്. ഈ ലോഗോ തന്നെയാണ് ആ ആപ്ലിക്കേഷനിലേക്ക് നമ്മളെ ആകര്‍ഷിക്കുന്നതും.

Advertisement

കമ്പനികള്‍ പലപ്പോഴായി ലോഗൊ പരിഷ്‌കരിക്കാറുണ്ട്. ചിലതെല്ലാം ഗുണകരമാകുമ്പോള്‍ മറ്റു ചില കമ്പനികള്‍ക്ക് പരിഷ്‌കാരങ്ങള്‍ തിരിച്ചടിയാവാറുമുണ്ട്. എന്തായാലും ടെക് ലോകത്തെ ഏറ്റവും മികച്ച 11 ലോഗോകളാണ് നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നത്. കണ്ടുനോക്കു.

Buttercoin

ബിറ്റ്‌കോയിന്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ടപ്പാണ് ബട്ടര്‍കോയിന്‍. ലളിതവും മനോഹരവുമായ ലോഗോയാണ് ബട്ടര്‍കോയിന്റേത്.

 

Snapchat

പ്രേതത്തിന്റെ തലയില്‍ നിന്ന് മുഖമെടുത്തുമാറ്റിയാലുള്ള രൂപമാണ് സ്‌നാപ്ചാറ്റിന്റെ ലോഗൊ

 

BloomThat

ബ്ലൂം ദാറ്റിന്റെയും ലളിതമായ ലോഗോയാണ്.

 

SpoonRocket

സ്പൂണ്‍ റോക്കറ്റിന്റെ പരിഷ്‌കരിച്ച ഈ ലോഗൊ മുന്‍പത്തേതിനേക്കാള്‍ മികച്ചതാണ്.

 

TechCrunch

ടെക്ക്രഞ്ചും അടുത്തിടെയാണ് ലോഗൊ പരിഷ്‌കരിച്ചത്. ടി.സി. എന്നെഴുതിയിരിക്കുന്ന ഈ ലോഗോ മുന്‍പത്തേതിനേക്കാള്‍ എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നു.

 

Dropbox

ഇടയ്ക്കിടെ ലോഗോ മാറ്റിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് ഡ്രോപ് ബോക്‌സിനുള്ളത്. ഏറ്റവും പുതിയ ലോഗൊയാണ് ഇത്.

 

Youtube

ഏവര്‍ക്കും സുപരിചിതമായ ലോഗോയാണ് യൂട്യൂബിന്റേത്. പ്ലേ ബട്ടന്റെ ചിഹ്നമുള്ള ഈ ലോഗൊ യൂട്യൂബ് എന്താണെന്ന് വിളിച്ചറിയിക്കുന്നു.

 

Mozila

മോസിലയുടെ ലോഗോയാണ് എട്ടാമത്.

 

Facebook

ചെറിയ മാറ്റമാണ് ഫേസ് ബുക് ലോഗോയില്‍ വരുത്തിയിട്ടുള്ളത്. എങ്കിലും ഇത് ഏറെ മികച്ചതായി.

 

Yahoo

യാഹുവിന്റെ ഏറ്റവും പുതിയ ലോഗൊയാണ് ഇത്. മുന്‍പത്തേക്കാള്‍ മികച്ചതുതന്നെ

 

Google

ഗൂഗിളും കാര്യമായ മാറ്റങ്ങളൊന്നും ലോഗോയില്‍ വരുത്തിയിട്ടില്ല. എങ്കിലും പുതിയ ലോഗൊ കുറെക്കൂടി ലളിതമായി.

 

Best Mobiles in India