ലോകത്തെ ഏറ്റവും വേഗമേറിയ ലിഫ്റ്റ് ചൈനയില്‍... മണിക്കൂറില്‍ 72 കിലോമീറ്റര്‍


മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയുള്ള ഒരു ലിഫ്റ്റ്... ചിന്തിക്കാന്‍ പറ്റുമോ. എന്നാല്‍ അത്തരത്തിലൊന്ന് ചൈനയില്‍ നിര്‍മാണത്തിലിരിക്കുകയാണ്. സി.ടി.എഫ് ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്ന പേിരില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിലാണ് ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുക. 1739 അടി ഉയരമുള്ള കെട്ടിടത്തില്‍ 95 നിലകളാണുള്ളത്.

Advertisement

2016-ല്‍ ആയിരിക്കും കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ ഈ അതിവേഗ ലിഫ്റ്റില്‍ കയറണമെന്ന് ആഗ്രഹമുള്ളവര്‍ രണ്ടുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. വേഗതയും ഉയരവും കാരണം ലിഫ്റ്റില്‍ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ഒപ്പം ലിഫ്റ്റിനുള്ളില്‍ വായു മര്‍ദം നിയന്ത്രിക്കാനും കഴിയും. ഹിറ്റാച്ചിയാണ് ലിഫ്റ്റ് നിര്‍മിക്കുന്നത്.

Advertisement

ലിഫ്റ്റിന്റെ മാതൃകയും പ്രവര്‍ത്തനവും ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നിന്ന് അറിയാം.

Best Mobiles in India

Advertisement