ലോകത്തിലെ ഏറ്റവും നീളം കൂടിയ സൗജന്യ വൈ-ഫൈ സോണ്‍ ബീഹാറില്‍


ലോകത്തിലെ ഏറ്റവും നീളം കൂടിയ സൗജന്യ വൈ-ഫൈ സോണ്‍ ബീഹാറില്‍ നിലവില്‍ വന്നു. പാറ്റ്‌ന അശോക് രാജ്പത് റോഡിലെ എന്‍.ഐ.ടി പാറ്റ്‌ന മുതല്‍ ദാനപൂര്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് സൗജന്യ വൈ-ഫൈ സോണായത്. ഈ പരിധിയില്‍ എവിടെയും ഇനിമുതല്‍ സൗജന്യമായി വൈ-ഫൈ ലഭിക്കും.

പൊതുവെ വികസനത്തില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ ബീഹാര്‍ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ഇന്നലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് വൈ-ഫൈ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചൈനയിലെ മൂന്നരക്കിലോമീറ്റര്‍ വരുന്ന സൗജന്യ വൈ-ഫൈ മേഘലയായിരുന്നു ഇതുവരെ ഏറ്റവും ദൈര്‍ഖ്യമുള്ള വൈ-ഫൈ സോണ്‍. അതോടൊപ്പം നഗരത്തില്‍ സുരക്ഷയ്ക്കായി 100 സി.സി.ടി.വി ക്യാമറകളും സജ്ജമാക്കി. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് പ്രത്യേക ഡാറ്റ സെന്ററും തുടങ്ങിയിട്ടുണ്ട്.

ബീഹാറിലെ രാജ്ഗിറില്‍ 200 ഏക്കറില്‍ ഐ.ടി. സിറ്റി വികസിപ്പിക്കുമെന്ന് വൈ-ഫൈ സോണിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

Most Read Articles
Best Mobiles in India

Have a great day!
Read more...