ഫോട്ടോഷോപ്പിന് ഒരു ചരമക്കുറിപ്പ്


നാണയത്തിന് രണ്ടുവശം ഉണ്ട് എന്നു പറയുന്നതുപോലെയാണ് സാേങ്കതികവിദ്യയുടെ കാര്യവും. നല്ല രീതിയിലും അല്ലാതെയും ഉപയോഗിക്കാം. ഇതുപറയാന്‍ കാരണം ഫോട്ടോഷോപ് എന്ന ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ കൊണ്ട് പലരും കാട്ടിക്കൂട്ടുന്ന വിക്രിയകളാണ്.

Advertisement

ചിത്രങ്ങള്‍ മനോഹരമാക്കാനുള്ള ഫോട്ടോഷോപ് കോമാളിത്തരങ്ങള്‍ക്കാണ് പലരും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ചിത്രങ്ങളോടൊപ്പം പ്രമുഖ സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ വെട്ടിച്ചേര്‍ക്കുക, അല്ലെങ്കില്‍ വിലക്കൂടിയ വാഹനങ്ങള്‍ക്കു സമീപം നില്‍ക്കുന്ന രീതിയില്‍ കൃത്രിമ ചിത്രങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവയൊക്കെയാണ് പലരുടെയും കലാപരിപാടികള്‍.

Advertisement

ഇത് അത്രവലിയ പാതകമല്ലെങ്കിലും ഫോട്ടോകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ സാമാന്യബോധമെങ്കിലും ആവശ്യമാണല്ലോ. അതില്ലാതെ ഒറ്റനോട്ടത്തില്‍ തന്നെ ഫോട്ടോഷോപ് എന്നു ബോധ്യപ്പെടുത്തുന്ന വിധത്തില്‍ വികൃതമായി തയാറാക്കിയാലോ... അത്തരം കുറെ ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഇതുകണ്ടാല്‍ നിങ്ങളും മൂക്കത്ത് വിരല്‍ വയ്ക്കും. ഫേസ്ബുക്കിലെ RIP ഫോട്ടോഷോപ് എന്ന കമ്മ്യൂണിറ്റിയില്‍ നിന്ന് എടുത്ത ചിത്രങ്ങളാണിത്.

{photo-feature}

Best Mobiles in India