ഡബ്ല്യുപിഎ3 എത്തുന്നു: ഇനി പൊതുഹോട്‌സ്‌പോട്ടുകള്‍ പേടിക്കാതെ ഉപയോഗിക്കാം


സിഇഎസ്‌ 2018 ല്‍ ഡബ്ല്യുപിഎ( വൈ-ഫൈ പ്രൊട്ടക്ടഡ്‌ ആക്‌സസ്‌ )പ്രോട്ടോകോളിന്റെ പുതിയ പതിപ്പ്‌ അവതരിപ്പിച്ചു. ഒരു നെറ്റ്‌വര്‍ക്കുമായി കണക്ട്‌ ചെയ്‌തിട്ടുള്ള ഡിവൈസുകളുടെ ആധികാരികത പരിശോധിക്കാന്‍ ഈ പുതിയ പ്രോട്ടോക്കോള്‍ ഉപയോഗിക്കാം. കണ്‍സ്യൂമര്‍ വൈ-ഫൈയുടെ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്ന കമ്പനികളുടെ സംഘടനയായ വൈ- ഫൈ അലയന്‍സ്‌ ആണ്‌ പുതിയ പ്രോട്ടോക്കോള്‍ അവതരിപ്പിച്ചത്‌.

Advertisement

2003 മുതല്‍ ഉള്ളതാണ്‌ നിലവിലെ മാനദണ്ഡമായ ഡബ്ല്യുപിഎ2. 2017 അവാസന മാസങ്ങളില്‍ സ്‌മാര്‍ട്‌ഫോണുകള്‍ , പിസികള്‍, റൂട്ടറുകള്‍ തുടങ്ങി മിക്കവാറും എല്ലാ വൈ-ഫൈ എനേബിള്‍ഡ്‌ ഡിവൈസുകള്‍ക്കും ക്രാക്‌ ( കീ ഇന്‍സ്റ്റാലേഷന്‍ അറ്റാക്‌ ) എന്നറിയപ്പെടുന്ന വന്‍ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Advertisement

വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പ്രോട്ടോക്കോളായ ഡബ്ല്യുപിഎ3 രൂപ കല്‍പ്പന ചെയ്‌തിരിക്കുന്നത്‌.പ്രത്യേകിച്ച്‌ പബ്ലിക്‌ ഹോട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെയുള്ള വൈ-ഫൈ ആക്‌സസ്‌ പോയിന്റുകള്‍ നെറ്റ്‌വര്‍ക്‌ പാസ്സ്‌വേഡ്‌ ഇല്ലാതെ ഉപയോഗിക്കുന്ന സാഹചര്യത്തില്‍.

ആക്‌സസ്‌ പോയിന്റുകള്‍ക്കും ഉപയോക്താക്കളുടെ ഡിവൈസുകള്‍ക്കും ഇടയിലുള്ള ട്രാഫിക്‌ സ്‌ട്രീമുകള്‍ വ്യക്തിഗതമായി എന്‍ക്രിപ്‌റ്റ്‌ ചെയ്യുകയാണെങ്കില്‍ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്താന്‍ കഴിയും.

വൈ-ഫൈ അലയന്‍സ്‌ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. എന്നാല്‍, ഡിസ്‌പ്ലെ ഇല്ലാത്ത ഡിവൈസുകളില്‍ ശക്തമായ പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുന്നതിനും രൂപീകരിക്കുന്നതിനുമുള്ള നടപടികള്‍ ലഘൂകരിക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ അവര്‍ പറഞ്ഞു.

ഗൃഹോപകരണങ്ങളും സെന്‍സറുകളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന നിലവിലെ കാലഘട്ടത്തില്‍ ഇത്‌ വളരെ പ്രധാനമാണ്‌.

Advertisement

സിഇഎസ് 2018: സാംസങ് ദി വോള്‍, 8K ടിവി, നോട്ട്ബുക്ക് 7 സ്പിന്‍ മുതലായവ പുറത്തിറക്കി

വ്യവസായങ്ങളുടെയും സര്‍ക്കാരിന്റെയും ആപ്ലിക്കേഷനുകളിലും നിയമപരമായ സുരക്ഷ ആവശ്യമുള്ള കമ്പനി സംവിധാനങ്ങളിലും 192 ബിറ്റ്‌ സെക്യൂരിറ്റി സ്യൂട്ട്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വൈഫൈ ഡിവൈസുകള്‍ അപ്‌ഡേറ്റ്‌ ചെയ്യേണ്ടത്‌ വളരെ ആവശ്യമാണ്‌.

വൈ-ഫൈ അലയന്‍സ്‌ വഴി പിഴവുകള്‍ പരിഹരിക്കുകയും ഡബ്ല്യുപിഎ3 സപ്പോര്‍ട്ട്‌ ചെയ്യുന്നതിനായി മാറ്റി സ്ഥാപിക്കുകയോ വേണം. അതേസമയം പിന്‍കാലയോഗ്യതകള്‍ പഴയ ഡിവൈസുകളെ പുതിയ പ്രോട്ടോക്കോളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ എന്നത്‌ അവ്യക്തമാണ്‌.

ഈ വര്‍ഷം തന്നെ പുതിയ പ്രോട്ടോക്കോള്‍ ഡബ്ല്യുപിഎ3 പുറത്തിറക്കുമെന്നാണ്‌ വൈ-ഫൈ അലയന്‍സ്‌ വ്യക്തമാക്കുന്നത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭ്യമാക്കിയിട്ടില്ല. ഹാര്‍ഡ്‌വെയര്‍, സോഫ്‌റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ അവരുടെ പദ്ധതി വെളുപ്പെടുത്തിയതിന്‌ ശേഷമായിരിക്കും ഇതില്‍ തീരുമാനം ആവുക.

Advertisement

ഡബ്ല്യുപിഎ3 പ്രോട്ടോക്കോളിന്‌ പുറമെ , വൈ-ഫൈ അലയന്‍സ്‌ വൈ-ഫൈ 802.11 എസി , 802.11 എഎക്‌സ്‌ മാനദണ്ഡങ്ങളും പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്‌. വിശാലമായ പ്രദേശത്ത്‌ ലഭ്യമാക്കുന്ന മള്‍ട്ടിപ്പിള്‍ ആക്‌സസ്‌ പോയിന്റുകള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ വേണ്ടി രൂപ കല്‍പന ചെയ്‌തിട്ടുള്ളതാണ്‌ ഈ രണ്ട്‌ മാനദണ്ഡങ്ങളും.

വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ട്രാഫിക്കും മുന്‍ഗണന നിര്‍ണയിക്കലും കൈകാര്യം ചെയ്യാന്‍ ഇത്‌ ഉപയോക്താക്കളെ സഹായിക്കും. ഇതില്‍ 802.11 എഎക്‌സ്‌ ഈ വര്‍ഷം പുറത്തിറക്കിയേക്കുമെങ്കിലും അടുത്തവര്‍ഷം വരെ മതിയായ നീക്കം ഉണ്ടായിരിക്കില്ല.

Best Mobiles in India

English Summary

At the CES 2018 tech show, Wi-Fi Alliance, the consortium of companies that sets the standards for consumer Wi-Fi came up with a new version of WPA (Wi-Fi Protected Access) protocol, WPA3. This new protocol is claimed to be used to authenticate devices connected to a network.