ഷവോമി മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റത് 90 ലക്ഷം ഫോണുകൾ


കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷവോമിയെ പോലെ ഇത്രയധികം ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച വേറൊരു മോഡൽ ഉണ്ടാവില്ല. വിലക്കുറവും മികച്ച ഗുണനിലവാരവും ഒരേസമയം നൽകുന്ന ഷവോമി ഫോണുകൾക്ക് ഇന്ന് രാജ്യത്ത് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഉള്ളത്. കമ്പനിയുടെ ഓരോ മോഡലുകളും ഇറങ്ങുന്നതും തീരുന്നതും എല്ലാം തന്നെ സെക്കൻഡുകൾക്കുള്ളിലാണ്. ഈയടുത്തായി ഇറങ്ങിയ മോഡലുകളെല്ലാം ഇപ്പോഴും വാങ്ങാൻ ആളുകൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്.

Advertisement

അതിനിടയിലാണ് അല്പം ഞെട്ടിപ്പിക്കുന്ന അതിശയിപ്പിക്കുന്ന ഈ യാഥാർഥ്യം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കമ്പനി വിറ്റത് 90 ലക്ഷം ഫോൺ യൂണിറ്റുകളാണ് എന്ന കാര്യം. എന്നാൽ കമ്പനിയുടെ ഏതെങ്കിലും ഒരു മോഡലിനായി കാത്തിരിക്കുന്ന നമ്മളിൽ പലർക്കും ഇത് പ്രത്യേകിച്ച് അതിശയം തോന്നിപ്പിക്കില്ല. കാരണം ഇത് വാസ്തവം തന്നെയാണെന്ന കാര്യം അനുഭവത്തിലൂടെ മനസ്സിലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും നോട്ട് 5 പ്രൊ കിട്ടാനായി കാത്തിരിക്കുന്നവർ നിരവധിയാണല്ലോ.

Advertisement

കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ, റെഡ്മി 5 A എന്നീ മോഡലുകൾ തന്നെയാണ് ഇത്രയധികം വില്പ്പന നടത്തുന്നതിന് കമ്പനിയെ സഹായിച്ചത്. കൊടുക്കുന്ന പണത്തിനേക്കാൾ മികച്ച ഗുണനിലവാരമാണ് ഈ മോഡലുകളുടെയെല്ലാം പ്രത്യേകത. അതായത് മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനുമെല്ലാം പല മുൻനിര കമ്പനികളും ഫോൺ ഇറക്കുമ്പോൾ അതേ സൗകര്യങ്ങളോട് കൂടിയ ഫോണുകൾ ഷവോമി ഇറക്കുന്നത് പതിനായിരത്തിനും പതിനയ്യായിരത്തിനുമാണ്.

നമ്പർ മാറ്റിയോ? ഇനി പേടിക്കേണ്ട; ഏറെ കാത്തിരുന്ന ആ വാട്സാപ്പ് ഫീച്ചർ ഇതാ എത്തി

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

ഉപയോഗിച്ച ആളുകൾക്കെല്ലാം തന്നെ ഫോണുകൾ പരിപൂർണ്ണ തൃപ്തി നൽകുന്നു എന്നത് മറ്റൊരു കാര്യം. നല്ല ബാറ്ററി ശക്തി, കുഴപ്പമില്ലാത്ത ക്യാമറ, മികച്ച ഡിസ്പ്ലേ, സൗണ്ട്, Miui ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ആൻഡ്രോയ്ഡ് എന്നിങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ഈ കമ്പനിയെ നമ്മളിൽ പലരും ഇഷ്ടപ്പെടുന്നതിന് കാരണമായിട്ട്.

Advertisement

വിപണി ഗവേഷണ കമ്പനിയായ കനാലിസിന്റെ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ മറ്റ് എല്ലാ കമ്പനികളെയും പിന്നിലാക്കി ഷവോമി ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി ഓഹരിയിൽ 31 ശതമാനവും ഷവോമിയുടേത് തന്നെ.

Best Mobiles in India

Advertisement

English Summary

Xaomi sold 90 lakhs smartphones in last 3 months in India.