ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ക്കായി സിറോക്‌സിന്റെ B1025 മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍


ഫോട്ടോകോപ്പി മേഖലയിലെ അതികായന്മാരാണ് സിറോക്‌സ്. വാണിജ്യാടിസ്ഥാനത്തില്‍ വിജയം നേടിയ ആദ്യ പ്ലെയിന്‍ പേപ്പര്‍ കോപ്പിയര്‍ സിറോക്‌സ് 914 വിപണിയിലെത്തിയത് 1959-ല്‍ ആണ്. അതിനുശേഷം ഫോട്ടോകോപ്പി രംഗത്തെ വിശ്വസ്ത നാമമായി മാറി സിറോക്‌സ്.

Advertisement

ഗുണങ്ങള്‍

അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു

ഉന്നത ഗുണമേന്മയുള്ള കളര്‍ സ്‌കാനിംഗ്

മികച്ച വില്‍പ്പനാനന്തര സേവനം

ദോഷങ്ങള്‍

ഉയര്‍ന്ന വില

സിറോക്‌സിന്റെ ഏറ്റവും പുതിയ ഫോട്ടോകോപ്പി മെഷീനാണ് B1025 മള്‍ട്ടിഫങ്ഷന്‍ മോണോക്രോം പ്രിന്റര്‍. ചെറുകിട- ഇടത്തരം ബിസിനസ്സുകളെ മുന്നില്‍ കണ്ടാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. സിറോക്‌സ് B1025-ന്റെ ഇന്ത്യയിലെ വില 103858 രൂപയാണ്.

Advertisement
പ്രധാന സവിശേഷതകള്‍

മന്ത്‌ലി ഡ്യൂട്ടി സൈക്കിള്‍- പ്രതിമാസം 50000 പേജുകള്‍ വരെ

ശുപാര്‍ശ ചെയ്യുന്ന ശരാശരി പ്രതിമാസ പ്രിന്റ് വോള്യം- 2000 പേജുകള്‍ വരെ

പ്രോസസ്സര്‍- 1GHz

മെമ്മറി- 1.5 GB

കണക്ടിവിറ്റി- എതര്‍നെറ്റ് 10/100 ബെയ്‌സ്-ടി, ഹൈസ്പീഡ് USB 2.0

വാംഅപ്- 10 സെക്കന്റില്‍ താഴെ

ബൂട്ട് ടൈം- 43 സെക്കന്റില്‍ താഴെ

ആദ്യ പ്രിന്റ് ഔട്ട് ടൈം- 8.9 സെക്കന്റ്

പ്രിന്റ് റെസല്യൂഷന്‍- 1200 dpi വരെ

റെസല്യൂഷന്‍ (പരമാവധി)- 600x600 dpi വരെ

സ്‌കാന്‍- ബ്ലാക്ക്&വൈറ്റ്, കളര്‍

ബിറ്റ് ഡെപ്ത്- 24 ബിറ്റ് കളര്‍/ 8 ബിറ്റ് ഗ്രേ സ്‌കെയില്‍

സിറോക്‌സ് B1025 പ്രിന്ററിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് ഈ അവലോകനത്തില്‍ പരാമര്‍ശിക്കുന്നത്. സുരക്ഷിതമായി പായ്ക്ക് ചെയ്താണ് പ്രിന്റര്‍ വിതരണം ചെയ്യുന്നത്. പാക്കേജിന് പുറത്ത് ഷോക്ക് വാച്ച് 2 സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. വിതരണശൃംഖലയില്‍ എവിടെയെങ്കിലും വച്ച് പാക്കേജ് ശരിയായ രീതിയിലല്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്റ്റിക്കറില്‍ നിന്ന് അക്കാര്യം അറിയാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് നേരിട്ട് പരാതി നല്‍കാം.

കട്ടികൂടിയ പാക്കേജിന് അകത്ത് തെര്‍മ്മോകോള്‍ കൊണ്ട് അനങ്ങാത്ത വിധത്തിലാണ് പ്രിന്റര്‍ വച്ചിരിക്കുന്നത്. യാത്രയ്ക്കിടെ പ്രിന്ററിന് ഒരു കേടുപാടും ഉണ്ടാകാതെ സൂക്ഷിക്കാന്‍ ഇതിലൂടെ കഴിയും.

ഇന്‍സ്റ്റലേഷനും വില്‍പ്പനാനന്തര സേവനവും

പ്രിന്റര്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റോള്‍ ചെയ്തുതരും. വിദഗ്ദ്ധരായ രണ്ട് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍. ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകും. പ്രിന്ററിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊടിക്കൈകളെ കുറിച്ചും അവര്‍ വിശദമായി പറഞ്ഞുതരും.

ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടായി. പരാതി രജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളില്‍ വിദഗ്ദ്ധരെത്തി പ്രശ്‌നം പരിഹരിച്ചു.

ആകര്‍ഷകമായ ഫീച്ചറുകള്‍

അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന മെനു ഓപ്ഷനോട് കൂടിയ ടച്ച് പാനലോടെയാണ് സിറോക്‌സ് B1025 വരുന്നത്. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഇന്റര്‍ഫേസാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പരമാവധി 1200 dpi-ലും 600x600 റെസല്യൂഷനിലും പ്രിന്റെടുക്കാന്‍ കഴിയും. ബാക്ക്-ടു-ബാക്ക് പ്രിന്റ്, സിംഗിള്‍ സൈഡ് പ്രിന്റ്, മൈക്രോ ഫോട്ടോകോപ്പിയിംഗ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഐഡി കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിന് പ്രത്യേക ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിന്റുകള്‍

സിറോക്‌സ് B1025-ല്‍ പ്രിന്റ്, സ്‌കാന്‍, ഫോട്ടോകോപ്പി എന്നിവ ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടര്‍, പെന്‍ഡ്രൈവ്, യുഎസ്ബി ഡിവൈസ് എന്നിവയില്‍ നിന്ന് പ്രിന്റെടുക്കാം. യുഎസ്ബിയിലേക്ക് സ്‌കാന്‍ ചെയ്യാനും കഴിയും. പ്രിന്റിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ സിറോക്‌സ് B1025 മികച്ചുനില്‍ക്കുന്നു.

പ്രിന്റുകള്‍ മോണോക്രോമില്‍ മാത്രമേ ലഭിക്കുകയുള്ളൂവെങ്കിലും സ്‌കാന്‍ കളറിലും ബ്ലാക്ക് & വൈറ്റിലും ചെയ്യാന്‍ സാധിക്കും.

 

പ്രിന്റുകള്‍ എടുക്കാനാകും

ഒരു കാര്‍ട്രിഡ്ജില്‍ 2140 പ്രിന്റുകള്‍ എടുക്കാനാകും. കാര്‍ട്രിഡ്ജിന്റെ വില 4529 രൂപയാണ്. ഫീഡ് റോളര്‍ ട്രേ 1, ട്രേ ഫ്രിക്ഷന്‍ പാഡ്, ഡോക്യുമെന്റ് ഫീഡര്‍ പാഡ്, ബയസ് ട്രാന്‍സ്ഫര്‍ റോളര്‍, ബൈപാസ് ട്രേ ഫ്രിക്ഷന്‍ പാഡ് എന്നിവ 50000 അല്ലെങ്കില്‍ 100000 പ്രിന്റുകള്‍ കഴിഞ്ഞ് മാറിയാല്‍ മതിയാകും.

'ജിയോ സെലിബ്രേഷൻ ഡാറ്റ പാക്ക്' പ്രതിദിനം 2 ജി.ബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു

സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍

ഒരു ഫോട്ടോകോപ്പിയറില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാം സിറോക്‌സ് B1025-ല്‍ ഉണ്ട്. ഉന്നത ഗുണമേന്മയുള്ള പ്രിന്റൗട്ടുകള്‍, ഫോട്ടോകോപ്പികള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. സ്‌കാന്‍ ചെയ്‌തെടുക്കുന്ന ഡോക്യുമെന്റുകളും മികച്ച ഗുണമേന്മ പുലര്‍ത്തുന്നു. ഇതില്‍ നിന്ന് ഡോക്യുമെന്റുകള്‍ മെയില്‍ ചെയ്യാന്‍ കഴിയും. ഇതിനായി മെഷീന്‍ മെയില്‍ സജ്ജീകരിക്കണമെന്ന് മാത്രം.

ഇടത്തരം-ചെറിയ ബിസിനസ്സുകള്‍ നടത്തുന്നവര്‍ ഹെവി ഡ്യൂട്ടി പ്രിന്റര്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സിറോക്‌സ് B1025 കണ്ണുംപൂട്ടി വാങ്ങാം.

ഈ ചെറിയ റോബോട്ട് അർബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കും, എങ്ങനെ ?

Best Mobiles in India

English Summary

Xerox B1025 Multifunction Printer review - Tailor-made for SMB