ഡിമാന്‍ഡുകള്‍ കൂടിയതോടെ മീ ടിവി, ഫോണ്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു


ചൈനീസ് കമ്പനിയായ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല അവതിപ്പിക്കുന്നത് മീ ടിവികളിലും ശ്രദ്ധകേന്ദ്രീകരിക്കുയാണ്. വ്യത്യസ്ഥ റേഞ്ചുകളിലെ സ്മാര്‍ട്ട് ടിവികള്‍ ഷവോമി ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം മിനിറ്റുകള്‍ക്കുളളിലാണ് വിറ്റഴിച്ചത്.

Advertisement

ഈ വമ്പിച്ച ഡിമാന്‍ഡില്‍ സ്മാര്‍ട്ട് ടിവിയുടേയും സ്മാര്‍ട്ട് ഫോണുകളുടേയും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഷവോമി. റെഡ്മി 5 പ്രോയ്ക്ക് 1000 രൂപയും 55 ഇഞ്ച് മീ LED ടിവിക്ക് 5000 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഉപകരണങ്ങളുടേയും വമ്പിച്ച ഡിമാന്റുകളും അതുപോലെ ടാക്‌സും കണക്കിലെടുത്താണ് വില വര്‍ദ്ധനവ്.

Advertisement

മീ ആരാധകര്‍ക്ക് എഴുതിയ പോസ്റ്റില്‍ ഷവോമി വിശദീകരിക്കുന്നത് ഇങ്ങനെയാണ്, ' റെഡമി നോട്ട് 5 പ്രോയും മീ LED ടിവിയും ആവശ്യകത ഞങ്ങള്‍ അറിയുന്നു. റെഡ്മി 5 പ്രോ ലഭിക്കാന്‍ റാംപ് ചെയ്യാനായി ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു PCBA കള്‍ക്ക് ഇറക്കുമതി ചെയ്യുന്നു, ഞങ്ങളുടെ PCBA ഉത്പാദനം 2013ലെ CY Q3 2018 കൊണ്ട് മാത്രം 100% വരെ വര്‍ദ്ധിപ്പിക്കും. PCBA ഇറക്കുമതികളില്‍ നികുതി ഘടനയിലെ സമീപകാലത്തെ മാറ്റങ്ങളും കൂടാതെ രൂപയുടെ മൂല്യശോഷണവും ചിലവുകള്‍ കാര്യമായ രീതിയില്‍ ഞങ്ങള്‍ക്ക് വര്‍ദ്ധിക്കുകയായിരുന്നു', എന്നായിരുന്നു.

2018 മേയ് 1 മുതല്‍ മീ.കോം, മീ ഹോം സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് മറ്റും ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ വില വര്‍ദ്ധിച്ചു തുടങ്ങും. റെഡ്മി നോട്ട് 5 പ്രോ 4ജിബി 64ജിബിയുടെ മീ.കോമിലെ പ്രീ ഓര്‍ഡറുകള്‍ക്ക് യഥാര്‍ത്ഥ വിലയായ 13,999 രൂപ തന്നെയായിരിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. ഉത്പാദന ക്ഷമതയില്‍ ഗണ്യമായ വര്‍ദ്ധനവു ഉണ്ടായതോടെ ഒരു മില്ല്യന്‍ റെഡ്മി 5 പ്രോ പ്രതിമാസം കമ്പനിക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

കമ്പനി കൂടുതല്‍ ടിവികളും ഇറക്കുമതി ചെയ്യുമെന്നു പോസ്റ്റില്‍ വിശദീകരിക്കുന്നു. ടാക്‌സും അതു പോലെ രൂപയുടെ മൂല്യശോഷണവുമാണ് ഈ വര്‍ഷം മീ LED TV 4, 55 ഇഞ്ചിന്റെ വില വര്‍ദ്ധനവിനു കാരണം.

റെഡ്മി നോട്ട് 5 പ്രോ, മീ LED ടിവി 4, 55 ഇഞ്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇവ രണ്ടും ഫ്‌ളാഷ് വില്‍പനയില്‍ പെട്ടന്നു തന്നെ വിറ്റഴിച്ചു. കമ്പനി അടുത്തിടെ റെഡ്മി നോട്ട് 5 പ്രോയുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു, അതില്‍ വലിയ പ്രതികരണവും ലഭിച്ചു.

569ന് ദിവസവും 3 ജിബി; അതും 84 ദിവസത്തേക്ക്; ഓഫർ ലഭ്യമായ 4 സ്ഥലങ്ങളിൽ കേരളവും

വില വര്‍ദ്ധനവിനു ശേഷം റെഡ്മി നോട്ട് പ്രോ 4ജിബി വേരിയന്റിന് 14,999 രൂപയും 6ജിബി വേരിയന്റിന് 16,999 രൂപയുമാണ്. മീ ടിവി 4 55 ഇഞ്ച് 4കെ HDR ന് 44,999 രൂപയാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ദ്ധ വില 39,999 രൂപയാണ്.

Best Mobiles in India

Advertisement

English Summary

Xiaomi Increases The Prices Of Redmi Note 5 Pro, Mi TV 4