ഷവോമി ഫ്രീഡം സെയിൽ അറിയേണ്ടതെല്ലാം..!


ഷവോമിയുടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര ദിന വില്‍പ്പന ആരംഭിച്ചു. ഓഗസ്റ്റ് 12 വരെ മീ.കോമില്‍ വില്‍പന ലൈവായി പ്രവര്‍ത്തിക്കും. മീ മിക്‌സ് 2, മീ മാക്‌സ് 2, മീ ബാന്‍ഡ് എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളാണ് ഈ വില്‍പനയില്‍ എത്തുന്നത്.

24,999 രൂപയാണ് മീ മിക്‌സ് 2ന്റെ വില. 5000 രൂപ ഇളവു കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 19,999 രൂപയ്ക്കു വാങ്ങാം. മീ മാക്‌സ് 2ന് 1000 രൂപയും മീ ബാന്‍ഡ് 2ന് 200 രൂപയുമാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്.

2017ല്‍ ആണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 1080x2160 പിക്‌സല്‍ റെസൊല്യൂഷനിലെ ഈ ഫോണിന് ഒക്ടാകോര്‍ പ്രോസസറാണ്. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3400 എംഎഎച്ച് ബാറ്ററി, 12എംപി റിയര്‍ ക്യാമറ, 5എംപി റിയര്‍ ക്യാമറ എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

മീ മാക്‌സ് 2വും ഈ വില്‍പനയില്‍ എത്തിയിട്ടുണ്ട്. 2017ലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. 6.44 ഇഞ്ച് ഡിസ്‌പ്ലേ, 2GHz ഒക്ടാകോര്‍ പ്രോസസര്‍, 4ജിബി റാം, 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ഈ മേല്‍പറഞ്ഞ ഫോണുകള്‍ അല്ലാതെ റെഡ്മി നോട്ട് 5 പ്രോ, മീ എല്‍ഇഡി ടിവികളും ഈ വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷവോമി ഉത്പന്നങ്ങള്‍ ഓപ്പണ്‍ സെയില്‍ നടത്തിയാല്‍ മിനിറ്റുകള്‍ക്കുളൡലാണ് വിറ്റുകഴിയുന്നത്. ആ സമയങ്ങളില്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കാതെ പോയ ഉപയോക്താക്കള്‍ക്ക് ഇതൊരു നല്ല സമയമാണ്.

ഷവോമി മീ A2 ഓഗസ്റ്റ് 8ന് ആണ് ഇന്ത്യയില്‍ അവതരിപ്പച്ചത്. ആമസോണ്‍.ഇന്ത്യയിലും മീ.കോമിലും ഈ ഫോണിന്റെ പ്രീഓര്‍ഡര്‍ ആരംഭിച്ചു. ഓഗസ്റ്റ് 16ന് ഈ രണ്ടു വെബ്‌സൈറ്റുകളിലും ഫോണിന്റെ വില്‍പനയും ആരംഭിക്കും. 4ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ്.

Mi A2 ക്യാമറ എങ്ങനെയുണ്ട്?? ഗിസ്‌ബോട്ട് റിവ്യൂ

Most Read Articles
Best Mobiles in India
Read More About: xiaomi offers news

Have a great day!
Read more...

English Summary

Xiaomi Independence Day sale :Everything to know