ഷവോമിയുടെ ഡ്യുവല്‍ ക്യാമറ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!


ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വകാര്യ ഇലക്ട്രോണിക്‌സ് കമ്പനിയാണ് ഷവോമി. ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളില്‍ ഒന്നായി മാറിയിരിക്കുന്നു ഇപ്പോള്‍.

Advertisement

ചൈനയിലെ ഈ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഒട്ടനേകം സ്മാര്‍ട്ട്ഫണുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. അങ്ങനെ ഇപ്പോള്‍ അനേകം ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഇന്ത്യയില്‍ ഉണ്ട്.

Advertisement

ഒരു പിസിയില്‍ രണ്ട്‌ മോണിട്ടര്‍ കണക്ട്‌ ചെയ്യുന്നത്‌ എങ്ങനെ ?

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഷവോമി തങ്ങളുടെ പുതിയ ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൊണ്ടു വരാന്‍ പോകുന്ന ഫോണിനെ കുറിച്ച് യാതൊരു വ്യക്തവുമില്ല. ഈ വരാന്‍ പോകുന്ന ഷവോമി ഫോണിന് രണ്ട് ക്യാമറകളാണ് ബാക്ക് പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇതു കൂടാതെ ഷോവോമിയുടെ പുതിയ പരമ്പര സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്. ഇന്ത്യന്‍ തീരത്ത് എത്തുന്ന ഷവോമിയുടെ ആദ്യത്തെ ഡ്യുവല്‍ ക്യാമറ ഫോണ്‍ ഹിറ്റ് ആകും എന്നതില്‍ യാതൊരു സംശയവും വേണ്ട.

Advertisement

ഇന്ത്യയില്‍ വരാന്‍ പോകുന്ന ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെയുളളതില്‍ ഒരു ഫോണാണ് മീ 5X, ഹോം മാര്‍ക്കറ്റില്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫോണ്‍. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഷവോമിയുടെ വരാന്‍ പോകുന്ന ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ പുതിയൊരു പരമ്പരയായിരിക്കും.

ക്ലൗഡ് ഡാറ്റ സുരക്ഷിതമാണോ?

ഡ്യുവല്‍ ക്യാമറ കൂടാതെ വരാന്‍ പോകുന്ന ഷവോമി ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലെ ഒരു എക്‌സ്‌ക്ലൂസീവ് പ്രോഡക്ടും ആയിരിക്കും. ഈ ഫോണിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി ഉച്ചയ്ക്കു 12 മണിവരെ കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

The company has also confirmed that the smartphone will be from a new series by Xiaomi. This will be the first dual camera Xiaomi phone to hit the Indian shores.