ഷവോമിയുടെ 5000 mAh Gimbal എത്തി; വില 6300 മാത്രം!


ഷവോമി ഈ അടുത്തിടെ ഒരു സ്മാർട്ട്‌ഫോൺ gimbal അവതരിപ്പിക്കുകയുണ്ടായി. Mijia Gimbal എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ സവിശേഷത അതിന്റെ 5000 mAh ബാറ്ററി തന്നെയാണ്. 599 യുവാൻ (ഇന്ത്യയിൽ ഏകദേശം 6300 രൂപ) ആണ് ഇതിന് വില വരുന്നത്. എന്താണ് gimabl, എന്തൊക്കെയാണ് ഈ gimbalന്റെ സവിശേഷതകൾ എന്ന് നോക്കാം.

Advertisement

എന്താണ് gimbal?

ക്യാമറയെ പിടിച്ചുനിർത്തി സ്ഥിരതയുള്ള വീഡിയോ ഫൂട്ടേജുകൾ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു സ്റ്റബിലൈസർ ആണ് gimbal. ചിത്രത്തിൽ നിന്ന് തന്നെ എന്താണ് ഇത് എന്ന് വ്യക്തമായി മനസ്സിലാക്കാം. ക്യാമറയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഘടകങ്ങളോട് കൂടി തന്നെയാണ് ഇത് വരുന്നത്. എത്ര കൈ വിറച്ചാലും ഇളക്കം തട്ടാത്ത വീഡിയോകൾ എടുക്കാൻ ഈ ഉപകരണം സഹായിക്കും.

Advertisement

ഷവോമി 3-axis Gimbal ന്റെ പ്രധാന സവിശേഷതകൾ

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് 3-ആക്സിസ് ജിംബലാണ് എന്നതിനാൽ സ്ഥിരതയുള്ള ഫൂട്ടേജുകൾ വാഗ്ദാനം ചെയ്യുന്നതിനായി മൂന്ന് വ്യത്യസ്ത ദിശകളിൽ പ്രവർത്തിക്കാൻ കഴിയും ഈ ഉപകരണത്തിന്. 5-ആക്സിസ് ജിമ്പുകൾ വരെ ഇപ്പോൾ ഉണ്ടെങ്കിലും അവയെല്ലാം തന്നെ ഷവോമി നൽകുന്ന ഈ വിലയേക്കാൾ ഒരുപാട് ഇരട്ടി അധികവുമാണ്.

ഷവോമി Mijia Gimbal ന്റെ ഏറ്റവും വലിയ സവിശേഷത അത് ഭീമൻ 5000 mAh ബാറ്ററി തന്നെയാണ്. ഒരൊറ്റ ചാർജ് 16 മണിക്കൂർ വരെ നിലനിൽക്കും എന്നത് വ്യക്തം. ഇത് അർത്ഥമാക്കുന്നത്, ഒരു സ്മാർട്ട്ഫോണിനേക്കാൾ നീണ്ട ബാറ്ററി ദൈർഘ്യമേറിയതാണ് ഈ gimbal എന്നത് തന്നെ.

Advertisement

ഷവോമി Mijia 3-axis gimbal 200 ഗ്രാം വരെ ഭാരമുള്ള സ്മാർട്ട്ഫോണുകളെ പിന്തുണയ്ക്കാൻ കഴിയും. ഒപ്പം സ്മാർട്ട് ഫോണിലും പരമാവധി വീതി 86 മില്ലീമീറ്റർ ഉള്ള ഒരു കോംപാക്റ്റ് ഫോം ഘടകം ഉണ്ടായിരിക്കണം. ഇത് നോക്കിയാൽ, ഇന്നത്തെ സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ മിക്കതും ഈ അളവിന് കീഴിലാണ് വരുന്നത് എന്നത് കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല.

ക്ലിയർ സർവീസ് സിസ്റ്റം ഉപയോഗിച്ച് 0.03-ഡിഗ്രി കൃത്യതയോടെ റിയൽ-ടൈം സ്റ്റബിലൈസേഷൻ വാഗ്ദാനം ചെയ്യുന്ന സെൻസറുകളെ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണം പ്രവർത്തിക്കുക. പ്രത്യേകം സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജിംബലിനെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും.

Advertisement

ഇത് കൂടാതെ സെൽഫി മോഡിൽ ഇത് ഉപയോഗിക്കാം എന്നത് വ്ലോഗർമാർക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു വലിയ ഉപകാരമായിരിക്കും. ഇതിനൊപ്പം ഈ ഉപകരണം വഴി 360 വീഡിയോയും എടുക്കാം എന്നതും ശ്രദ്ധേയമാണ്.

ഈ വിലയ്ക്ക് ഇത്രയധികം സവിശേഷതകൾ ഉള്ള ഇതുപോലുള്ള ഒരു ഉപകരണം വേറെ അധികമില്ല എന്നു പറയാം. ഷവോമി ഫോണുകളിൽ ചെയ്തുപോരുന്ന മികച്ച സവിശേഷതകളും കുറഞ്ഞ വിലയും ഇവിടെയും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഈ gimbal ആവശ്യക്കാരെ സംബന്ധിച്ചെടുത്തോളം മികച്ച ഒരു ഉപാധി തന്നെയാണ്.

പത്ത് കൊല്ലം മുമ്പ് നമുക്ക് യാതൊരു നിലക്കും ചിന്തിക്കാൻ പോലും പറ്റാതിരുന്ന 10 കാര്യങ്ങൾ!

Best Mobiles in India

English Summary

Xiaomi launches a 3-axis smartphone gimbal for Rs 6300