ഓട്ടോമാറ്റിക്കായി തുറക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ പരിചയപ്പെടാം


ഇന്ത്യന്‍ വിപണിയില്‍ അത്ഭുതം തീര്‍ത്ത മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി പുതിയൊരു ഉത്പന്നം കൂടി അവതരിപ്പിച്ചു. ഇത്തവണ ചൈനയില ഷവോമിയുടെ യൂബിന്‍ ക്രൗഡ്ഫണ്ടിംഗ് സ്‌റ്റോറില്‍ 'സ്മാര്‍ട്ട് ട്രാഷ് ബിന്‍' ആണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഈ ട്രാഷ് ബിന്‍ റോബോട്ടിക് അല്ല. ഇത് മെച്ചപ്പെട്ട മാലിന്യ പരിപാലത്തിനായി സഹായിക്കുന്ന ചില നിഫ്റ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് മാലിന്യങ്ങള്‍ സ്മാര്‍ട്ട് ബിന്നില്‍ ഇടാനായി അത് തുറക്കേണ്ട ആവശ്യമില്ല. അതില്‍ ഒരു പ്രോക്‌സിമിറ്റി സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതാനും സെന്റീമീറ്റര്‍ വരെ ആ സെന്‍സര്‍ നിങ്ങളുടെ കൈ കണ്ടെത്തും. അങ്ങനെ അത് തനിയെ തുറക്കുകയും നിങ്ങള്‍ക്ക് മാലിന്യം അതില്‍ ഇടുകയും ചെയ്യാം.

Advertisement

കൂടാതെ ഇതില്‍ എയര്‍ ടൈറ്റ് ലിഡ് ഉളളതിനാല്‍ ദുര്‍ഗന്ധം ഒന്നും തന്നെ പുറത്തു വരില്ല.

ഒരിക്കല്‍ ഈ ബിന്‍ നിറയുമ്പോള്‍ അതു തനിയെ പാക്കേജ് ചെയ്യാനുളള സൗകര്യവും ലഭ്യമാണ്. അതിനാല്‍ ബിന്നില്‍ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് ആ ബാഗ് എളുപ്പത്തില്‍ പുറത്തെടുക്കാം. അതിനു ശേഷം ശൂന്യമായ പുതിയൊരു ബാഗ് സ്വയം അതില്‍ വയ്ക്കും.

ഇതിന്റെ വില CYN 199, അതായത് ഇന്ത്യന്‍ വില ഏകദേശം 2000 രൂപയോളം വരും. 2018 സെപ്തംബര്‍ 11 മുതല്‍ ഷിപ്പിംഗ് ആരംഭിക്കും.
ഷവോമി സ്മാര്‍ട്ട് ട്രാഷിന്റെ അളവുകള്‍ 240x310x402mm ആണ്. ഇതിന്റെ തൂക്കം 7.5Kgയും കൂടാതെ പവര്‍ ഔട്ട്പുട്ട് 12V 2.2H ഉും ആണ്. ബീജ് നിറം, അതായത് ഇളം തവിട്ടു നിറത്തിലാണ് ഇത് എത്തിയിരിക്കുന്നത്.

Advertisement

ഈ ഉത്പന്നം കൂടാതെ മീ എ2 ലോഞ്ച് ഇവന്റില്‍ ഷവോമി മീ ഇലക്ട്രോണിക് ടൂത്ത് ബ്രഷും അതു പോലെ മീ റോബോട്ട് ബിള്‍ഡറും ആഗോള വിപണിയിലേക്ക് കൊണ്ടു വന്നു.

കുട്ടികളെ ലക്ഷ്യം വച്ച് മീ ബണ്ണി വാച്ച് 3യും അവതരിപ്പിച്ചു. ഇതില്‍ 4ജി പിന്തുണയുളള ഒരു നാനോ-സിം സ്ലോട്ടും ഉണ്ട്. ഈ വാച്ച് വിലവില്‍ ചൈനയില്‍ മാത്രമാണ് ലഭ്യമാകുക.

597 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

Best Mobiles in India

Advertisement

English Summary

Xiaomi launches a smart bin that opens automatically, seals waste bags