സിയോമി Mi3 39 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്നു


കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ചൈനീസ് സ്മാര്‍ട്‌ഫോണായ സിയോമി Mi3 ഇന്നലെ മുതലാണ് വില്‍പന തുടങ്ങിയത്. എന്നാല്‍ വില്‍പനയാരംഭിച്ച് 39 മിനിറ്റിനുള്ളില്‍ സ്‌റ്റോക് മുഴുവന്‍ തീര്‍ന്നു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ നല്‍ക്കുന്നത്.

Advertisement

ഫോണ്‍ വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 21 വരെയുണ്ടായിരുന്നു. ഇത്രയും ദിവസത്തിനിടെ 100,000 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഫോണ്‍ ലഭിച്ചിച്ചിട്ടില്ല. വില്‍പന ആരംഭിച്ചയുടന്‍ തിരക്കു കാരണം ഫ് ളിപ്കാര്‍ട്ടിന്റെ സെര്‍വര്‍ ഡൗണാവുകയും ചെയ്തു.

Advertisement

രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും പണമടയ്ക്കുന്നതിനു മുമ്പ് സെര്‍വര്‍ എറര്‍ കാണിക്കുകയാണ് ചെയ്തത്. അതേസമയം എത്ര യൂണിറ്റ് ഫോണാണ് വിറ്റതെന്ന് സിയോമിയോ ഫ് ളിപ്കാര്‍ട്ടോ പുറത്തുവിട്ടിട്ടില്ല.

തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉണ്ടായതെന്നും സ്‌റ്റോക് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിയോമിയുടെ ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് മനു ജെയിന്‍ പറഞ്ഞു.

Best Mobiles in India

Advertisement

English Summary

Xiaomi Mi 3 Sold Out In 39 Minutes On Flipkart, Xiaomi Mi3 Smartphone Launched in India, Mi3 Sold out in 39 Minutes on Flipkart, Read More...